കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനിലാണോ യാത്ര; 20 മിനുറ്റ് മുമ്പ് സ്റ്റേഷനിലെത്തണം, റെയില്‍വെ സ്റ്റേഷന്‍ അടയ്ക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇനി 20 മിനുറ്റ് മുമ്പ് റെയിൽവേ സ്റ്റേഷനിലെത്തണം

ദില്ലി: തീവണ്ടി യാത്രാ ഒരുക്കങ്ങള്‍ വിമാന യാത്രയുടെ മാതൃകയിലാക്കുന്നു. യാത്ര പുറപ്പെടുന്നതിനും നിശ്ചിത സമയത്തിന് മുമ്പ് യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തണം. അലഹാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ ഈ നിബന്ധന നടപ്പാക്കി. കൂടാതെ പ്രധാനപ്പെട്ട ഒട്ടേറെ റെയില്‍വെ സ്‌റ്റേഷനുകളിലും നടപ്പാക്കി വരുന്നു. അധികം വൈകാതെ രാജ്യത്തെ മുഴുവന്‍ സ്റ്റേഷനുകളിലും പുതിയ നിബന്ധന നടപ്പാകും. യാത്ര പുറപ്പെടുന്നതിന് 20 മിനുറ്റ് മുമ്പ് റെയില്‍വെ സ്റ്റേഷനിലെത്തണം. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണിത്. പുതിയ നിബന്ധനയുടെ വിശദാംശങ്ങള്‍....

സമയപരിധി കഴിഞ്ഞാല്‍

സമയപരിധി കഴിഞ്ഞാല്‍

തീവണ്ടി യാത്ര ആരംഭിക്കുന്നതിന് 20 മിനുറ്റ് മുമ്പ് യാത്രക്കാര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തണം. സമയപരിധി കഴിഞ്ഞാല്‍ സ്റ്റേഷനിലേക്കുള്ള വഴി സീല്‍ ചെയ്യും. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് നേരത്തെ എത്താന്‍ ആവശ്യപ്പെടുന്നത്. ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനയാകും സ്റ്റേഷനില്‍ നടക്കുക.

അലഹാബാദില്‍ തുടങ്ങി

അലഹാബാദില്‍ തുടങ്ങി

കുംഭമേളയോട് അനുബന്ധിച്ച് ഉത്തര്‍ പ്രദേശിലെ അലഹാബാദ് റെയില്‍വെ സ്റ്റേഷനില്‍ പുതിയ നിബന്ധന നടപ്പാക്കി തുടങ്ങി. കര്‍ണാടകയിലെ ഹൂബ്ലി റെയില്‍വെ സ്റ്റേഷനിലും നടപ്പാക്കി. 202 റെയില്‍വെ സ്റ്റേഷനുകളില്‍ നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന് ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പിടിഐയോട് പറഞ്ഞു.

പ്രവേശന വഴി കുറയ്ക്കും

പ്രവേശന വഴി കുറയ്ക്കും

സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിബന്ധന. റെയില്‍വെ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി എണ്ണം ചുരുക്കും. ശേഷം പരിശോധന കര്‍ശനമാക്കും. വിമാനത്താവളത്തിലെ പോലെ മണിക്കൂറുകള്‍ മുമ്പ് വരേണ്ടതില്ല. 20 മിനുറ്റ് മുമ്പെങ്കിലും എത്തണം. എന്നാല്‍ മാത്രമേ പരിശോധന കഴിഞ്ഞ് യാത്ര കൃത്യസമയം പുറപ്പെടാന്‍ സാധിക്കൂവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.

ഒന്നിലധികം തവണ

ഒന്നിലധികം തവണ

ബാഗുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. സിസിടിവി ക്യാമറകള്‍ വര്‍ധിപ്പിക്കും. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒന്നിലധികം പരിശോധനകള്‍ നടത്തേണ്ടി വരും. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വേണ്ടി 385 കോടി രൂപയാണ് ചെലവ്. നേരത്തെ യാത്രക്കാര്‍ എത്തുന്നത് വഴി യാത്ര പുറപ്പെടും മുമ്പുള്ള തിരക്ക് ഒഴിവാക്കാനും സാധിക്കും. ഒരേ സമയം ഒമ്പത് യാത്രക്കാരെ വരെ പരിശോധിക്കാന്‍ സംവിധാനമുണ്ടാകും.

പുതിയ ഇസ്ലാമുമായി ചൈന; നിയമം പാസാക്കി, അഞ്ചുവര്‍ഷത്തിനകം ഇസ്ലാം അടിമുടി മാറുമെന്ന് റിപ്പോര്‍ട്ട് പുതിയ ഇസ്ലാമുമായി ചൈന; നിയമം പാസാക്കി, അഞ്ചുവര്‍ഷത്തിനകം ഇസ്ലാം അടിമുടി മാറുമെന്ന് റിപ്പോര്‍ട്ട്

English summary
Like airports, Railways plans to seal stations 20 mins ahead of departure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X