കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനും ജാദവിനെപ്പോലെ, അമ്മയെ സ്പര്‍ശിക്കാനായില്ല, ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് യാസിന്‍ മാലിഖ്

. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന് അയച്ച തുറന്ന കത്തിലാണ് മാലിക് ഇക്കാര്യം പറഞ്ഞത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയ്ക്കെതിരെ തുറന്നടിച്ച് കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്. പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനു മാത്രമല്ല തനിക്കും ഇതുപോലെയുള്ള അവസ്ഥയുണ്ടായിട്ടുണ്ടെന്നു യാസിന്‍ മാലിക് പറഞ്ഞു. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന കാലത്ത് തനിക്കും തന്റെ അമ്മയേയും ബന്ധുക്കളേയും ചില്ലിന്റെ മറവില്‍ നിന്നു മാത്രമേ കാണാന്‍ സാധിച്ചുള്ളുവെന്നും. സുരക്ഷ പ്രശ്‌നം പറഞ്ഞ് തന്നെ ആലിംഗനം ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും യാസിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന് അയച്ച തുറന്ന കത്തിലാണ് മാലിക് ഇക്കാര്യം പറഞ്ഞത്.

YASIN

കോളില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു! കാരണം വിഷം?കോളില്‍ ദേശാടന പക്ഷികള്‍ കൂട്ടത്തോടെ ചത്തു വീഴുന്നു! കാരണം വിഷം?

പാകിസ്താന്‍ ജയില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ ഭാര്യയ്ക്കും അമ്മയ്ക്കും മറവില്‍ കാണാന്‍ മാത്രമേ സാധിച്ചുള്ളവെന്നുള്ള വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ്. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ നിന്ന് സമാന സംഭവം തനിയ്ക്കു ഉണ്ടായിരുന്നുവെന്ന് യാസില്‍ അഭിപ്രായപ്പെട്ടത്. ചില്ലു മറ കരണം മാതാവിന് തന്നെ ആലിംഗനം ചെയ്യാന്‍ പോലും കഴിഞ്ഞില്ലെന്ന് യാസിന്‍ പറഞ്ഞു.

ട്രംപിന്റെ ജെറുസലേം നടപടിയിൽ പ്രതിഷേധം; അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു ട്രംപിന്റെ ജെറുസലേം നടപടിയിൽ പ്രതിഷേധം; അമേരിക്കയിലെ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു

 വീട്ടുകാരെ കാണാന്‍ സാധിച്ചില്ല

വീട്ടുകാരെ കാണാന്‍ സാധിച്ചില്ല

മാലിക് ഇന്ത്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സ്വതന്ത്ര കശ്മീര്‍ പോരാളിയായിരുന്ന മുഹമ്മദ് മഖ്ബൂലിന്റെ അവാസാന ആഗ്രഹം പോലും ഇന്ത്യ സാധിച്ചു കൊടുത്തിലെന്നും യാസിന്‍ പറയുന്നുണ്ട്. തൂക്കിലേറ്റും മുന്‍പ് കുടുംബത്തെ ഒരു നോക്കു കാണണമെന്ന് മുഖ്ബൂല്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അത് സാധിച്ചു കൊടുത്തിരുന്നില്ല.

അഫ്‌സല്‍ ഗുരുവിന്റെ വധ ശിക്ഷ

അഫ്‌സല്‍ ഗുരുവിന്റെ വധ ശിക്ഷ

അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത്. ഇന്ത്യ കുറ്റം തെളിയിക്കുന്നതിനു പകരം ജനകൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ശിക്ഷ നടപ്പിലാക്കുകയാണ് ചെയ്തതെന്നും യാസിന്‍ തുറന്നടിച്ചു. കൂടാതെ ഇന്ത്യന്‍ സേന പിടിച്ചു കൊണ്ടു പോയ ആയിരത്തോളം കശ്മീരി യുവാക്കളെ കുറിച്ചു ഇപ്പോഴും യാതൊരു വിവരവുമില്ലെന്നും യാസിന്‍ സുഷമയ്ക്ക് എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മോശം സമീപനം

മോശം സമീപനം

പാകിസ്താനിൽ നിന്ന് ജാദവിന്റെ കുടുംബാംഗങ്ങൾക്ക് വളരെ മോശമായ അനുഭവമാണ് ഉണ്ടായിരിക്കുന്നത്.. ഭർത്താവിനെ കാണാനെത്തിയ ഭാര്യയോട് താലിമാലയുൾപ്പെടെയുള്ള ആഭരണങ്ങൾ അഴിച്ചുമാറ്റാൻ അധികൃതർ അവശ്യപ്പെട്ടിരുന്നു. കൂടാതെ നെറ്റിയിലെ സിന്ദുരവും പൊട്ടും അഴിപ്പിച്ചിരുന്നു. അമ്മയോട് മാതൃഭാഷയായ മറാടിയിൽ സംസാരിക്കരുതെന്നും പാക് അധികൃതർ നിർദേശിച്ചിരുന്നു.

കടുത്ത മനുഷ്യാവകാശ ലംഘനം

കടുത്ത മനുഷ്യാവകാശ ലംഘനം

മനുഷ്യത്വത്തിന്റെ ഭാഗമായാണ് ജാദവിന് തന്റെ വീട്ടുകാരെ സന്ദർശിക്കാൻ അവസരം നൽകിയതെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ പാകിസ്താനിൽ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ജാദവിന്റെ അമ്മയോടും ഭാര്യയോടും സർക്കാർ കാണിച്ചത് മനുഷ്യാവകാശ ലംഘനത്തിന്റെ ക്രൂരമായ മുഖം തന്നെയാണ്. ജാദവിന്റെ ഭര്യയുടെ മാലയും കൈ കളിലുണ്ടായിരുന്ന വളകളും ധരിച്ചിരുന്ന വസ്ത്രങ്ങളും, ചെരുപ്പും അഴിപ്പിച്ചത് സുരക്ഷയുടെ ഭാഗമല്ല മറിച്ച് രണ്ട് പാവം സ്ത്രീകളെ കരുവാക്കി ഇന്ത്യയെ അപമാനിക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

English summary
Kashmiri separatist leader Yasin Malik on Sunday penned an open letter to external affairs minister Sushma Swaraj to highlight the miseries of Kashmiri political prisoners and equated it to the plight of Kulbhushan Jadhav, who is on death row in Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X