Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി മോഡല്‍ പഞ്ചാബിലും.. കൈകൊട്ടലിന് സമാനമായി മുദ്രാവാക്യം, കോണ്‍ഗ്രസിന്റെ ഉപദേശം!!

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പാത്രത്തില്‍ കൊട്ടി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പറഞ്ഞെങ്കിലും കുറച്ചുപേരെങ്കിലും അതിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ അതേ കോണ്‍ഗ്രസ് തന്നെ സമാന രീതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. വീടുകളിലിരുന്ന് കൊറോണവൈറസിനെതിരെ മുദ്രാവാക്യം വിളിക്കാനാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ ആഹ്വാനം. ഏപ്രില്‍ 20ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന് കൂടിയാണ് ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്. നേരത്തെ ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ കൊറോണ പേടിച്ച് ഓടുമോയെന്നായിരുന്നു കോണ്‍ഗ്രസ് മോദിയോട് ചോദിച്ചിരുന്നത്.

1

ഏപ്രില്‍ 20ന് ജെയ്കാര ജെയ് ഘോഷ് ദിവസ് നടത്താനാണ് പഞ്ചാബ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് അധ്യക്ഷന്‍ സുനില്‍ ജക്കര്‍ പറഞ്ഞു. അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ടുള്ള പ്രഖ്യാപനമാണിതെന്നും ജക്കര്‍ പറഞ്ഞു. മെഡിക്കല്‍ സ്റ്റാഫുകള്‍ എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കേണ്ടത് ഇപ്പോവത്തെ ആവശ്യമാണ്. പോലീസുകാര്‍, ശുചീകരണ തൊഴിലാളികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകളും പുരുഷന്‍മാരും ഇത്തരം പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ജക്കര്‍ പറഞ്ഞു.

അതേസമയം ഇത്തരമൊരു ദിവസത്തിന് പ്രത്യകതകളുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കോവിഡ് പ്രതിരോധത്തിനായി സാമ്പത്തിക പാക്കേജും ലഭിക്കേണ്ടതുണ്ട്. എല്ലാവരും ബോലെ സോ നിഹല്‍, സത് ശ്രീ അകല്‍, ഹര ഹര മഹാദേവ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിക്കേണ്ടത്. എന്നാല്‍ വീടുകളില്‍ തന്നെ നിന്നാണ് ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കേണ്ടതെന്നും ജക്കര്‍ ഓര്‍മിപ്പിച്ചു. വൈകീട്ട് ആറിനാണ് മുദ്രാവാക്യം വിളിക്കുക. പഞ്ചാബിന് ഈ രോഗത്തെ അതിജീവിക്കാനുള്ള കഴിവുണ്ടെന്നും, എന്നാല്‍ ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ മഹാമാരിയോട് നാം പൊരുതി കൊണ്ടിരിക്കുകയാണെന്നും ജക്കര്‍ പറഞ്ഞു.

പഞ്ചാബില്‍ സ്ഥിതി ഗുരുതരമാണെന്ന സൂചനകളും ഇതിനിടെ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ജന്മനാടായ പട്യാലയാണ് സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടായി മാറിയിരിക്കുക്കുന്നത്. ഇവിടെ 15 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊഹാലിയില്‍ ഇതുവരെ 57 കേസുകളും ജലന്ധറില്‍ 41 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പട്യാലയില്‍ ഇതുവരെ 26 രോഗികളുണ്ട്. മൂന്നാം സ്ഥാനത്ത് അവരാമ്. പത്താന്‍കോട്ടില്‍ 24 രോഗികളുണ്ട്. പട്യാലയിലെ സ്ഥിതി ഗുരുതരമാണ്. ഇവിടെ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിരവധി പേര്‍ വരാറുണ്ട്. കുട്ടികള്‍ അടക്കമുള്ളവരിലേക്ക് പകര്‍ന്നിട്ടുണ്ടാവാമെന്നാണ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+