കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാം നശിപ്പിക്കും: നിര്‍ത്തിപ്പൊരിച്ച് കോണ്‍ഗ്രസ്

സുരക്ഷയുള്‍പ്പെടെ എല്ലാത്തിനെയും ബുള്ളറ്റ് ട്രെയിന്‍ നശിപ്പിക്കുമെന്നാണ് ചിദംബരത്തിന്‍റെ ആരോപണം

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാം നശിപ്പിക്കുമെന്ന ആരോപണവുമായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 യാത്രക്കാര്‍ മരിച്ചതിന് പിന്നാലെയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിന്‍ നോട്ട് നിരോധനം പോലെ ആയിരിക്കുമെന്നും സുരക്ഷയുള്‍പ്പെടെ എല്ലാത്തിനെയും ബുള്ളറ്റ് ട്രെയിന്‍ നശിപ്പിക്കുമെന്നാണ് ചിദംബരത്തിന്‍റെ ആരോപണം.

ബുള്ളറ്റ് ട്രെയിന്‍ സാധാരണക്കാര്‍ക്ക് ഉള്ളതല്ലെന്നും അത് ഉന്നതര്‍ക്ക് മാത്രമുള്ളതാ​ണെന്നും ചിദംബരം ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയ്ക്ക് പിന്നിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബുദ്ധിയാണെന്നും ചിദംബരം ട്വീറ്റില്‍ ആരോപിക്കുന്നു.

 ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ‌

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ‌

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് സെപ്തംബര്‍ 13നാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. 2023ഓടെ പണി പൂര്‍ത്തിയാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അഹമ്മദാബാദിനും മുംബൈയ്ക്കുമിടയില്‍ 508 കിലോമീറ്റര്‍ ദൂരത്താണ് യാഥാര്‍ത്ഥ്യമാകുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലെത്താന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ മേന്മ.

 ശിവസേന രംഗത്ത്

ശിവസേന രംഗത്ത്

എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചതോടെ ശിവസേനയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും അപകടവും തമ്മില്‍‌ ബന്ധപ്പെടുത്തി സര്‍ക്കാരിനെതിരെ ആദ്യം രംഗത്തെത്തിയത്. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെ പാലത്തില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച ശിവസേന എംപി സഞ്ജയ് റൗട്ട് ബുള്ളറ്റ് പദ്ധതിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് പിന്നാലെ പായുന്ന ബിജെപിയും സര്‍ക്കാരും ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും ശിവസേന ഓര്‍മിപ്പിക്കുന്നു.

 മന്ത്രിയുടെ രാജി പരിഹാരമോ

മന്ത്രിയുടെ രാജി പരിഹാരമോ

മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് അപകടത്തില്‍‌ 22 പേര്‍ മരിച്ചതോടെ അടുത്തിടെ റെയില്‍വേ മന്ത്രിയായി അധികാരത്തിലെത്തിയ പിയൂഷ് ഗോയല്‍ രാജിവെയ്ക്കണമെന്ന ആവശ്യമുന്നയിച്ച് ശിവസേന നേതാക്കളില്‍ പലരും രംഗത്തെത്തിയിരുന്നു. പരിക്കേറ്റ് മുംബൈയിലെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ സന്ദര്‍ശിക്കാനെത്തിയ മന്ത്രിയ്ക്ക് നേരെ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ എത്തിയിരുന്നു.

ട്രെയിന്‍ സമയം

ട്രെയിന്‍ സമയം


27 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ കാരണം വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍. വ്യത്യസ്ത ലൈനുകളിലായി നാല് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതാണ് അപകടകാരണമെന്നാണ് വെസ്റ്റേണ്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നത്. ശക്തമായ മഴകാരണം രണ്ട് ട്രെയിനുകള്‍ സെന്‍ട്രല്‍ ലൈനിലാണ് എത്തിയത്. സ്റ്റേഷനില്‍ നിരവധി പേര്‍ ട്രെയിനിന് വേണ്ടി കാത്തുനില്‍ക്കുന്നുണ്ടായിരുന്നുവെന്നും രണ്ട് ട്രെയിനുകള്‍ ഒരേ സമയത്ത് സ്റ്റേഷനിലെത്തിയതോടെ യാത്രക്കാര്‍ തിരക്കിട്ട് ട്രെയിനില്‍ കയറാനെത്തിയതാണ് അപകടത്തിനും മരണത്തിനും ഇടയാക്കിയതെന്ന് റെയില്‍വേ വക്താവ് അനില്‍ സക്സേന വ്യക്തമാക്കി.

 പഴക്കം ചെന്ന സ്റ്റേഷന്‍

പഴക്കം ചെന്ന സ്റ്റേഷന്‍

രാജ്യത്ത് ആദ്യ ഘട്ടത്തില്‍ റെയില്‍വേ റെയില്‍വേ നിര്‍മാണം നടത്തിയ സമയത്ത് പണി കഴിപ്പിച്ച സ്റ്റേഷനുകളിലൊന്നാണ് എല്‍ഫിംന്‍സ്റ്റണ്‍. 20 ാം നൂറ്റാണ്ടിന്‍റെ മധ്യത്തിലാണ് റെയില്‍വേ സ്റ്റേഷന്‍റെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. എന്നാല്‍ ഈ പ്രദേശം ബിസിനസ് ഹബ്ബായി മാറിയതിന് ശേഷം നിരവധി പേരാണ് പരേല്‍ സ്റ്റേഷനെയും എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഉപയോഗിക്കുന്നത്.

 അപകടത്തിന് കാത്തിരിപ്പ്

അപകടത്തിന് കാത്തിരിപ്പ്

തിരക്കുള്ള സമയത്ത് പരേല്‍ പാലത്തില്‍ അപകടമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാണിച്ച് ചന്ദ്രന്‍ എന്നയാളുടെ 2016ലെ ട്വീറ്റും അപകടത്തോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്. സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്നതിനും പുറത്തേക്കിറങ്ങുന്നതിനും ഒരേ സ്റ്റെപ്പുകളാണ് ഉപയോഗിക്കുന്നതെന്നും ഒരു അപകടം കാത്തിരിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ളതാണ് ട്വീറ്റ്.

English summary
The day after 22 commuters died in a stampede at Mumbai's Elphinstone station bridge, Congress leader P Chidambaram scaled up the attack on the government over the bullet train project, saying the high-speed train would, like demonetisation, "kill everything else including safety".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X