കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ പ്രക്ഷോഭത്തിന് ലൈക്ക്, കൈയ്യബദ്ധമെന്ന് അക്ഷയ് കുമാര്‍, റിയല്‍ ലൈഫ് സീറോയെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയ പ്രക്ഷോഭത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ ജാമിയ പ്രക്ഷോഭത്തില്‍ പോലീസിനെ പരിഹസിച്ച് കൊണ്ടുള്ള വീഡിയോയ്ക്ക് അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം ലൈക്കടിച്ചിരുന്നു. എന്നാല്‍ ഇത് ചര്‍ച്ചയായതിന് പിന്നാലെ അക്ഷയ് വിശദീകരണവുമായി എത്തി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ലൈക്കടിച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്‌ക്രോള്‍ ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ സംഭവിച്ച് പോയതാണ്. അബദ്ധം സംഭവിച്ചെന്ന കണ്ട് ഞാന്‍ അത് അണ്‍ലൈക്ക് ചെയ്തിരുന്നു. ഒരു തരത്തിലും ഇത്തരം അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

1

അഭിനന്ദനങ്ങള്‍ ജാമിയ സ്വാതന്ത്ര്യം നേടി കഴിഞ്ഞു എന്ന പോസ്റ്റിനാണ് അക്ഷയ് കുമാര്‍ ലൈക്ക് അടിച്ചത്. ഈ പോസ്റ്റില്‍ പോലീസ് ജാമിയയില്‍ കയറി അതിക്രമം കാണിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. അതേസമയം അക്ഷയ് കുമാറിന്റെ മറുപടിയില്‍ സോഷ്യല്‍ മീഡിയ ട്രോളുമായി എത്തിയിട്ടുണ്ട്. ഷെഹലാ റഷീദ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. കനേഡിയന്‍ പൗരന്‍ അക്ഷയ് കുമാര്‍ നട്ടെല്ലില്ലാത്തവനാണ്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെ പ്രതികരിക്കാനുള്ള ധൈരഹ്യം പോലും അദ്ദേഹത്തിനില്ലെന്നും ഷെഹല പറഞ്ഞു.

പോലീസ് പ്രക്ഷോഭത്തെ അക്ഷയ് പിന്തുണയ്ക്കുന്നില്ല. പക്ഷേ അതിനെ അപലപിക്കുമോ എന്നും ഷെഹല അക്ഷയ് കുമാറിനോട് ചോദിച്ചു. സ്‌ക്രീന്‍ ഹീറോ, റിയല്‍ ലൈഫ് സീറോ എന്നാണ് സോഷ്യല്‍ മീഡിയ അക്ഷയ് കുമാറിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം ജാമിയ സര്‍വകലാശാലയില്‍ അതിക്രമിച്ച് കയറിയ ദില്ലി പോലീസ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അക്രമികളാണെന്ന് പോലീസ് വാദിക്കുന്നു.

Recommended Video

cmsvideo
Parvathy Thiruvothu Supports Jamia Students | Oneindia Malayalam

അതേസമയം അക്ഷയ് കുമാര്‍ സര്‍ക്കാരുമായി നല്ല ബന്ധത്തിലായത് കൊണ്ടാണ് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചതെന്ന് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നു. നേരത്തെ താന്‍ കനേഡിയന്‍ പൗരനാണെന്നും, ഇപ്പോള്‍ കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിച്ചെന്നും അക്ഷയ് പറഞ്ഞിരുന്നു. ഇന്ത്യക്കാരനല്ലെന്ന പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും, മുമ്പത്തെ ജീവിത സാഹചര്യങ്ങള്‍ കാരണമാണ് താന്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരുന്നതെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

 ജാമിയയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, പോലീസ് വേട്ടയെന്ന് ഗുലാബ് നബി ആസാദ്!! ജാമിയയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, പോലീസ് വേട്ടയെന്ന് ഗുലാബ് നബി ആസാദ്!!

English summary
like on jamia violence tweet was by mistake says akshay kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X