കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളെപ്പോലെ അവര്‍ക്കും അവകാശങ്ങളുണ്ട്: ഷഹീന്‍ബാഗ് പ്രതിഷേധക്കോരോട് മധ്യസ്ഥ സമിതി!!

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗ് പ്രതിഷേധം മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി മധ്യസ്ഥ സമിതി. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സംഘം ചൊവ്വാഴ്ച വൈകിട്ടാണ് ഷഹീന്‍ബാഗിലെത്തി പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മാസത്തോളമായി ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് കോടതി മധ്യസ്ഥത വഹിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഡ്ഗെ, സാധ്ന രാമചന്ദ്രന്‍ എന്നിവരെ നിയോഗിച്ചത്.

 തിരഞ്ഞെടുപ്പിനിടെ സംഘംചേര്‍ന്ന് പീഡ‍ിപ്പിച്ചു: ബിജെപി ​എംഎല്‍ക്കെതിരെ എഫ്ഐആര്‍, കൈമലര്‍ത്തി നേതാവ് തിരഞ്ഞെടുപ്പിനിടെ സംഘംചേര്‍ന്ന് പീഡ‍ിപ്പിച്ചു: ബിജെപി ​എംഎല്‍ക്കെതിരെ എഫ്ഐആര്‍, കൈമലര്‍ത്തി നേതാവ്

ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി മധ്യസ്ഥത വഹിക്കാന്‍ രണ്ടംഗ സംഘത്തെ നിയോഗിച്ചത്. പ്രതിഷേധക്കാരുമായി സംവദിക്കാനുള്ള ദൗത്യമാണ് ഇവരെ ഏല്‍പ്പിച്ചത്. എന്നാല്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പ്രതിഷേധക്കാരെ പിന്തുണക്കുന്ന മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ളയോട് സംസാരിക്കാനും അഭിഭാഷകര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

shaheen-bagh-protesters-

നിങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. സുപ്രീം കോടതിയില്‍ നിയമം ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍ റോഡ് ഉപയോഗിക്കാനും കടകള്‍ തുറക്കാനുമുള്ള ​എന്നാല്‍ നമ്മളെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ട്. നിങ്ങള്‍ മറ്റുള്ളവരെ ചവിട്ടിമെതിക്കരുതെന്നും സാധ്ന രാമചന്ദ്രന്‍ പ്രതിഷേധക്കാരോട് പറഞ്ഞു.

‍‍"ഞങ്ങള്‍ക്ക് നിങ്ങളുടെ കേള്‍വിക്കാരാവുകയാണ് വേണ്ടത്. നമുക്ക് ഒരുമിച്ച് പരിഹാരം കണ്ടെത്താം. ഞാനൊരു ഉദാഹരണമാണ് ഇന്ത്യയ്ക്കല്ല ലോകത്തിന് വേണ്ടി തന്നെ" അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ഇവിടെ വന്നത് സുപ്രീം കോടതി ഉത്തരവ് അനുസരിക്കുന്നതിന് വേണ്ടിയാണ്. നിങ്ങളോട് എല്ലാവരോടും സംസാരിക്കാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും സഹകരണത്തോടെ ഈ വിഷയം പരിഹരിക്കാമെന്നും കരുതുന്നു. സാധ്ന രാമചന്ദ്രന്‍ കുട്ടിച്ചേര്‍ത്തു. ഫെബ്രുവരി 24നാണ് സുപ്രീം കോടതി അടുത്തതായി കേസില്‍ വാദം കേള്‍ക്കുന്നത്. അഡ്വ. അമിത് സാഹ്നി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി മധ്യസ്ഥത വഹിക്കാന്‍ രണ്ട് അഭിഭാഷകരെ നിയോഗിച്ചിട്ടുള്ളത്.

ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ അനധികൃതമായി ദില്ലിയെയും നോയിഡയെയും ബന്ധിപ്പിക്കുന്ന പൊതുറോഡ് തടസ്സപ്പെടുത്തിയാണ് പ്രതിഷേധിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന വാദം. ഇത് യാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. നോയിഡയിലേക്ക് ദിവസേന സഞ്ചരിക്കുന്നവര്‍ ബദല്‍ മാര്‍ഗ്ഗം ഉപയോഗിച്ചാണ് സ‍ഞ്ചരിക്കുന്നത്.
ഷഹീന്‍ബാഗില്‍ നിന്നും കാളിന്ദി കുഞ്ജിലേക്കുള്ള റോഡില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്നത്. നോയിഡ- ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമാന്തരമായാണ്
ഷഹീന്‍ബാഗ്- കാളിന്ദികുഞ്‍ജ് റോഡ്.

English summary
‘Like you, others too have rights’: Mediators for Shaheen Bagh tell protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X