Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനീകാന്തിന്‍റെ വീടിന് മുന്നില്‍ തെണ്ടല്‍ സമരം

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ വീടിന് മുന്നില്‍ തെണ്ടല്‍ സമരം നടത്താന്‍ തീരുമാനം. വിതരണക്കാരാണ് സമരം നടത്താനൊരുങ്ങുന്നത്. ലിങ്ക എന്ന ചിത്രമുണ്ടാക്കിയ നഷ്ടം നികത്തണം എന്നാവശ്യപ്പെട്ടാണ് വിതരണക്കാര്‍ തെണ്ടല്‍ സമരം നടത്താനൊരുങ്ങുന്നത്. ചൊവ്വാഴ്ച മുതല്‍ സമരം നടത്തുമെന്നാണ് വിതരണക്കാര്‍ അറിയിച്ചത്.

മുന്‍പ് വിതരണക്കാര്‍ നിരാഹാര സമരം നടത്തിയിരുന്നു. എന്നാല്‍ സമരം കൊണ്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തെണ്ടല്‍ സമരവുമായി മുന്നോട്ട് പോകാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്. 35 കോടി രൂപയുടെ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടാണ് സമരം.

Rajinikanth

നിര്‍മാതാവ് റോക്‌സിന്‍ വെങ്കടേശ്വറിനോടാണ് വിതരണക്കാര്‍ 35 കോടി രൂപ ആവശ്യപ്പെട്ടത്. വിതരണക്കാരുടെ ആവശ്യത്തെക്കുറിച്ച് പഠിയ്ക്കുന്നതിനായി രജനീകാന്ത് അടുത്ത സുഹൃത്തും വിതരണക്കാരനുമായ തിരുപ്പൂര്‍ സുബ്രഹ്മണ്യനെ നിയോഗിച്ചിരുന്നു.

വിതരണക്കാര്‍ക്ക് നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ നഷ്ടം നികത്താന്‍ നിര്‍മാതാവ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+