Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗരാജ ക്ഷേത്രത്തിനുള്ളിൽ വിവാദ വീഡിയോ ചിത്രീകരിച്ച് നടി രവീണ ടണ്ടൻ! നടിക്കെതിരെ വിശ്വാസികൾ...

ക്ഷേത്രത്തിൽ ക്യാമറ നിരോധനമുള്ള മേഖലയിൽ അനുമതിയില്ലാതെ പരസ്യചിത്രീകരണം നടത്തിയെന്നാണ് നടിക്കെതിരെയുള്ള പരാതി.

ഭൂവനേശ്വർ: പ്രശസ്തമായ ശ്രീ ലിംഗരാജ് ക്ഷേത്രത്തിൽ പരസ്യ ചിത്രീകരണം നടത്തിയതിന് ബോളിവുഡ് നടി രവീണ ടണ്ടനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ ഭൂവനേശ്വരിലെ ലിംഗരാജ് പോലീസാണ് ബോളിവുഡ് നടിക്കെതിരെ കേസെടുത്തത്.

ക്ഷേത്രത്തിൽ ക്യാമറ നിരോധനമുള്ള മേഖലയിൽ അനുമതിയില്ലാതെ പരസ്യചിത്രീകരണം നടത്തിയെന്നാണ് നടിക്കെതിരെയുള്ള പരാതി. സുരക്ഷാപ്രധാന്യമുള്ള ശ്രീകോവിലിന് മുന്നിൽ വച്ച് നടി വീഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.

രവീണ ടണ്ടൻ....

രവീണ ടണ്ടൻ....

പ്രശസ്ത ബോളിവുഡ് നടി രവീണ ടണ്ടൻ കഴിഞ്ഞ ഞായറാഴ്ച ശ്രീ ലിംഗരാജ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെയാണ് വിവാദമായ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്നാണ് ക്ഷേത്ര സമിതിയുടെ നിഗമനം.

 സൗന്ദര്യ സംരക്ഷണം...

സൗന്ദര്യ സംരക്ഷണം...

ക്ഷേത്രത്തിലെ ശ്രീകോവിലിന് സമീപത്ത് നിന്നുള്ള നടിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ സംഭവമറിയുന്നത്. ക്ഷേത്രത്തിനുള്ളിൽ വച്ച് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

 ശ്രീകോവിൽ....

ശ്രീകോവിൽ....

വൻ സുരക്ഷാപ്രധാന്യവും ക്യാമറ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതുമായ മേഖലയിൽ വച്ചാണ് നടി വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചായിരുന്നു നടിയുടെ പരസ്യ ചിത്രീകരണം.

പരാതി...

പരാതി...

ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള നടിയുടെ വീഡിയോ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്ഷേത്ര ഭരണസമിതി പോലീസിൽ പരാതി നൽകിയത്. നിരോധനം മറികടന്ന് ക്യാമറ ഉപയോഗിച്ചതിനും, വിശ്വാസികളെ വേദനിപ്പിച്ചതിനും നടിക്കെതിരെ നടപടി വേണമെന്നാണ് ഭരണസമിതിയുടെ ആവശ്യം.

 കേസ്...

കേസ്...

ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ ലിംഗരാജ് പോലീസ് നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്കിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കിയതായും, നടിക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഭൂവനേശ്വർ ഡിസിപി സത്യബ്രാത് ബോയ് മാധ്യമങ്ങളോട് പറഞ്ഞു.

ആർക്കിയോളജിക്കൽ...

ആർക്കിയോളജിക്കൽ...

സംഭവത്തിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും സ്വതന്ത്രമായി അന്വേഷണം തുടങ്ങി. വൻ സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കുന്ന ക്ഷേത്രത്തിനുള്ളിൽ പരസ്യചിത്രീകരണം നടത്തിയത് ഗൗരവകരമാണെന്നാണ് അധികൃതരുടെ നിലപാട്.

 പരിചാരകർക്ക് മാത്രം...

പരിചാരകർക്ക് മാത്രം...

കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ക്ഷേത്രത്തിനകത്ത് ക്ഷേത്ര പരിചാരകർക്ക് മാത്രമേ മൊബൈൽ പ്രവേശിപ്പിക്കാൻ അനുമതിയുള്ളു. ക്ഷേത്രത്തിനുള്ളിൽ നിന്ന് വീഡിയോ ഷൂട്ട് ചെയ്തതിലൂടെ നടി നിയമം ലംഘിച്ചെന്നും, നടിയുടെ വീഡിയോ വിശ്വാസികളിൽ വേദനയുണ്ടാക്കിയെന്നും ക്ഷേത്ര ഭരണസമിതി മാനേജ്മെന്റ് ഇൻ ചാർജ് രാജീവ് ലോചൻ പരിദയും ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+