കോണ്‍ഗ്രസ്സ് നീക്കത്തിന് തിരിച്ചടി; ലിംഗായത്ത് മതരൂപീകരണ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി?
ബെംഗളൂരു; ലിംഗായത്തിന് പ്രത്യേക ന്യൂനപക്ഷ മതരൂപീകരണ നിര്‍ദ്ദേശം കേന്ദ്രം തള്ളിയതായി അഭ്യൂഹം.കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം തള്ളിയതായി, ബിജെപി നേതാവ് ജഗദീഷ് ഷെട്ടര്‍ ഞായറാഴ്ച ധാര്‍വാഡില്‍ വ്യക്തമാക്കിയരുന്നു എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം അഭ്യൂഹങ്ങള്‍ പരന്നതിനെ തുടര്‍ന്ന് സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ലിംഗായത്ത് വീരശൈവ വിഭാഗങ്ങള്‍.
ഇരു വിഭാഗങ്ങളും ചര്‍ച്ചയ്‌ക്കൊരുക്കമാണെങ്കില്‍ ഇതിന് അവസരമൊരുക്കുമെന്ന് അഖിലേന്ത്യാ വിരശൈവ മഹാസഭ പ്രസിഡന്‌റ് ഷാമന്നൂര്‍ ശിവശങ്കരപ്പ പറഞ്ഞു. മുന്നോട്ടുള്ള നടപടികളിന്മേല്‍ രൂപമുണ്ടാക്കുന്നതിനായി ഇരുവിഭാഗങ്ങളും ഉടന്‍ യോഗം ചേരുമെന്ന് ചില സമുദായ നേതാക്കള്‍ അറിയിച്ചതായി ലിംഗായത്ത് നേതാവ് എസ്.എന്‍. ജാമാദാറും അറിയിച്ചു.ഏതായലും വീണ്ടും ലിംഗായത്ത് വിഷയം കര്‍ണാടകയില്‍ സജീവമാകുകയാണ്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ വിഷയമാണിത്.

ബസവതത്വത്തില്‍ വിശ്വസിക്കുന്ന ലിംഗായത്ത്, വീരശൈവ വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 19ന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഹിന്ദുമതത്തിനു പുറത്തു പോകാന്‍ താല്‍പര്യമില്ലാത്ത പഞ്ചപീഠ വീരശൈവ മഠങ്ങള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു. ഹിന്ദു വിശ്വാസികളായ വീരശൈവരെ പ്രത്യേക ന്യൂനപക്ഷ വിഭാഗമായി അംഗീകരിക്കണമെന്ന് ഈ വിഭാഗവും ആവശ്യം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications