കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക പദവി അനുവദിക്കണമെന്ന് അമിത് ഷായ്ക്ക് ലിംഗായത്തിന്‍റെ കത്ത്.. തള്ളിയാലും കൊള്ളിയാലും പെടും

  • By Desk
Google Oneindia Malayalam News

ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കാനുളള സിദ്ധരമായ്യ സര്‍ക്കാരിന്‍റെ നീക്കത്തില്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി ബിജെപി. സര്‍ക്കാര്‍ നീക്കത്തിനെതിരെ ലിംഗായത്തിന്‍റെ പിന്തുണ ഉറപ്പാക്കാന്‍ ലിംഗായത്ത് സന്യാസികളെ സന്ദര്‍ശിച്ച അമിത് ഷായ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ കത്ത് നല്‍കി.

സിദ്ധരാമയ്യ സര്‍ക്കാരിന്‍റെ വിപ്ലവകരമായ നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ചിത്രദുര്‍ഗ മുരുകരാജേന്ദ്ര മഠത്തിലെ ശിവമൂര്‍ത്തി മുരുക ശരണഗുരു സ്വാമിയാണ് അമിത് ഷായ്ക്ക് കത്ത് നല്‍കിയത്.
സര്‍ക്കാരിന്‍റെ തീരുമാനം ലിംഗായത്തെ വിഭാഗത്തെ ഭിന്നിപ്പിക്കില്ലെന്നും മറിച്ച് അത് സമുദായത്തെ ശക്തരാക്കുകയേ ഉള്ളൂവെന്നുമാണ് സ്വാമി കത്തില്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ബിജെപി.

തള്ളിയാലും കൊള്ളിയാലും പെടും

തള്ളിയാലും കൊള്ളിയാലും പെടും

ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നൽകിയെങ്കിലും ഇത് കേന്ദ്ര സർക്കാർ കൂടി അംഗീകരിക്കേണ്ടതുണ്ട്. ഈ തീരുമാനം അംഗീകരിച്ചാൽ മറ്റ് ജാതി വിഭാഗങ്ങളുടെ കടുത്ത എതിർപ്പും ബിജെപി നേരിടേണ്ടി വരും. അതേ സമയം ലിംഗായത്ത് സമുദായത്തെ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനത്തിന്റെ രാഷ്ട്രീയ ഗുണം കോൺഗ്രസ് കൊണ്ടുപോവുകയും ചെയ്യും.
224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ നൂറു മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ് ലിംഗായത്‌ സമുദായം. കർണാടകയിൽ കോൺഗ്രസായാലും ബിജെപിയായാലും അമ്പത് ശതമാനം എംഎൽഎമാർ ലിംഗായത്‌ സമുദായത്തിൽ നിന്നാവുമെന്നതാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ. മന്ത്രിസഭയിലും ഭൂരിഭാഗവും ഇവരായിരിക്കും. ബി ജെ പിയുടെ മുൻമുഖ്യമന്ത്രി യെദിയൂരപ്പ അടക്കമുള്ളവർ ലിങ്കായത്ത് സമുദായത്തിൽ നിന്നാണ്.അതുകൊണ്ട് തന്നെ വിഷയത്തില്‍ സമര്‍ത്ഥമായി ഇടപെട്ടില്ലെങ്കില്‍ കര്‍ണാടകയില്‍ വന്‍ തിരിച്ചടി പാര്‍ട്ടിക്ക് ഉണ്ടാകുമെന്ന് ബിജെപിക്ക് ഉറപ്പുണ്ട്.

അങ്ങനെ ഒരു കത്തില്ലെന്ന് യെദ്യൂരപ്പ

അങ്ങനെ ഒരു കത്തില്ലെന്ന് യെദ്യൂരപ്പ

ജാതി രാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള കർണ്ണാടകയിൽ കോൺഗ്രസിന്റെ പുതിയ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ സമുദായത്തില്‍ നിന്നുള്ള കത്ത് കൂടി ലഭിച്ചതോടെ ഇനി എങ്ങനെ ഈ സാഹചര്യത്തെ മറികടക്കും എന്ന ആദിയിലാണ് ബിജെപി. നേരത്തേ സര്‍ക്കാര്‍ നീക്കത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ തയ്യാറായിരുന്നില്ല. പ്രതികരിച്ചാലുണ്ടാകുന്ന പ്രത്യാഘാതം ഓര്‍ത്ത് തന്നെയായിരുന്നു ബിജെപി നേതാക്കള്‍ മൗനം പാലിച്ചത്. ലിംഗായത്തിന് പ്രത്യേക മതപദവി എന്ന ആവശ്യത്തെ നേരത്തേ ബിജെപി സര്‍ക്കാര്‍ എതിര്‍ത്ത് പോന്നിരുന്ന ഒരു സാഹചര്യത്തില്‍ ഇനി എന്ത് തിരുമാനവും ബിജെപിയുടെ കര്‍ണാടകത്തിലെ ഭാവി തന്നെ നിശ്ചയിക്കുന്നതിന് കാരണമാകും.അതസേമയം ഇത്തരത്തില്‍ ഒരു നിവേദനം ലിംഗായത്ത് സമുദായം അമിത് ഷായ്ക്ക് നല്‍കിയിട്ടില്ലെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. കത്ത് നല്‍കിയതില്‍ കൂടുതല്‍ പ്രതികരണം നടത്താനും യെദ്യൂരപ്പ തയ്യാറായില്ല.

വൈകാരിക പ്രശ്നം

വൈകാരിക പ്രശ്നം

നിലവില്‍ അമിത് ഷായ്ക്ക് നേരിട്ട് നിവേദനം കൂടി ലഭിച്ച സാഹചര്യത്തില്‍ തിരുമാനം ഇനിയും വൈകിക്കൊണ്ടു പോകുന്നത് അപകടമാണെന്ന് ദേശീയ നേതൃത്വം ഭയപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയും വരെ തിരുമാനം നീട്ടികൊണ്ടുപോകാമെന്ന് കരുതിയാലും പ്രശ്നം തിരുഞ്ഞ് കൊത്തുകയേ ഉള്ളൂവെന്നും ബിജെപിക്കറിയാം. അതിനാല്‍ സര്‍ക്കാരിന്‍റെ തിരുമാനത്തേ അംഗീകരിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപി. ലിംഗായത്തുകാരിലെ ഭൂരിപക്ഷവും പരമ്പരാഗതമായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്നതിനാൽ ന്യൂനപക്ഷ മത പദവിയിലൂടെ ബിജെപി വോട്ടുബാങ്കിൽ വലിയൊരു വിള്ളലുണ്ടാക്കുകയായിരുന്നു പുതിയ നീക്കത്തിലൂടെ കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. ഇതോടെ ഈ ലക്ഷ്യത്തില്‍ മുക്കാല്‍ ശതമാനവും വിജയം നേടിയ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. അതേസമയം ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്‍റെ ഭിന്നിപ്പ് രാഷ്ട്രീയമാണെന്നാണ് ബിജെപി വാദിക്കുന്നത്.

കർണ്ണാടകത്തില്‍ തോറ്റാല്‍ രാഹുൽ യുഗത്തിന്റെ അന്ത്യം.... മോദിയുടെ മോടി തകർന്നടിയുംകർണ്ണാടകത്തില്‍ തോറ്റാല്‍ രാഹുൽ യുഗത്തിന്റെ അന്ത്യം.... മോദിയുടെ മോടി തകർന്നടിയും

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 18 ലക്ഷം മുസ്ലീങ്ങള്‍കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായത് 18 ലക്ഷം മുസ്ലീങ്ങള്‍

Rj രാജേഷിന്‍റെ കൊലപാതകം: ദോഹയില്‍ നിന്നുള്ള നൃത്താധ്യാപികയ്ക്കും ഭര്‍ത്താവിനും പങ്ക്</a><a class=?" title="Rj രാജേഷിന്‍റെ കൊലപാതകം: ദോഹയില്‍ നിന്നുള്ള നൃത്താധ്യാപികയ്ക്കും ഭര്‍ത്താവിനും പങ്ക്?" />Rj രാജേഷിന്‍റെ കൊലപാതകം: ദോഹയില്‍ നിന്നുള്ള നൃത്താധ്യാപികയ്ക്കും ഭര്‍ത്താവിനും പങ്ക്?

English summary
The Lingayat community - one of the key religious sects in Karnataka which largely supports the BJP - may have switched loyalties post the Siddaramaiah government's proposal to grant them minority religion status.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X