കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക: ന്യൂനപക്ഷ പദവിയും മന്ത്രിസ്ഥാനവും, ഇടഞ്ഞ് ലിംഗായത്ത്, പാട്ടീലിനെ അവഗണിച്ചെന്ന്!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ലിംഗായത് നേതാവ് എംബി പാട്ടീലിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധം ശക്തം. ലിംഗായത്ത് മതപദവിക്കായി പോരാടിയ പാട്ടീലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതെ വഞ്ചിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ലിംഗായത് സമന്വയ സമിതിയുടെ മുന്നറിയിപ്പ്.

അതേസമയം പ്രത്യേക ന്യൂനപക്ഷ മതപദവി നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സമിതി. അതിനായി 'ഡല്‍ഹി ചലോ' മാര്‍ച്ച് സംഘടിപ്പിക്കുമെന്നു ബീദര്‍ ജില്ലാ ലിംഗായത്ത് സമന്വയ സമിതി ഭാരവാഹികള്‍ അറിയിച്ചു.സംസ്ഥാനം നല്‍കിയ നിര്‍ദേശം കേന്ദ്രം തള്ളുമെന്ന സൂചനയെ തുടര്‍ന്നാണിത്.

patil-

ന്യൂനപക്ഷ മതപദവി നിര്‍ദേശം തള്ളുമെന്നു ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിനെതിരെ തിരിയാന്‍ ലിംഗായത്ത് വിഭാഗം തീരുമാനിച്ചത്. ന്യൂനപക്ഷ മതപദവി സംബന്ധിച്ച് പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ സമുദായത്തിലെ സന്യാസിമാര്‍ ഉള്‍പ്പെട്ട മുപ്പതംഗ പ്രതിനിധി സംഘം ഡല്‍ഹിയിലേയ്ക്ക് പോകും.

English summary
Lingayath make problem with ministerial berth allocation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X