കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി, രമേശ് ജാര്‍ഖിഹോളിക്ക് കടുംവെട്ട്!! വോട്ടില്ലെന്ന് ലിംഗായത്ത സമുദായം

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: 15 മണ്ഡലങ്ങളിലാണ് ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം ഏറെ നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. കുറഞ്ഞത് 6 മണ്ഡലങ്ങളില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്‍റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാകും. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

വിമതര്‍ക്കെതിരെ വിവിധ മണ്ഡലങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെ ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്ത് വോട്ടുകളിലും ഇത്തവണ വിള്ളല്‍ വീഴുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

 നിര്‍ണായകം

നിര്‍ണായകം

കര്‍ണാടകത്തില്‍ സമുദായ സമവാക്യങ്ങള്‍ നിര്‍ണായകമാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായ വൊക്കാലിംഗ വോട്ടുകളില്‍ ഡികെ ശിവകുമാറിന്‍റെ അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ വലിയ വിള്ളല്‍ വീഴുമെന്നാണ് കണക്കാക്കപ്പെടുന്നത്.

 വൊക്കാലിംഗ സമുദായം

വൊക്കാലിംഗ സമുദായം

ഡികെ ശിവകുമാറിന്‍റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് വൊക്കാലിംഗ സമുദായമുയര്‍ത്തിയത്. വൊക്കാലിംഗ സമുദായക്കാരാനാണ് ഡികെ ശിവകുമാര്‍. ഡികെയുടെ അറസ്റ്റ് സമുദായത്തിനെതിരെയാണെന്ന വികാരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

 ജാര്‍ഖിഹോളിക്കെതിരെ

ജാര്‍ഖിഹോളിക്കെതിരെ

അതേസമയം മറ്റൊരു പ്രബല വിഭാഗമായ ലിംഗായത്ത് വോട്ടുകളിലും ഇത്തവണ വിള്ളല്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഗോക്കലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും വിമത നേതാവുമായ രമേശ് ജാര്‍ഖിഹോളിയ്ക്കെതിരെ ഒരു വിഭാഗം ലിംഗായത്ത് നേതാക്കള്‍ രംഗത്തെത്തിയതാണ് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തിയിരിക്കുന്നത്.

 വോട്ട് ചെയ്യില്ല

വോട്ട് ചെയ്യില്ല

വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രമേശ് ജാര്‍ഖിഹോളിയാണ് ഗോഗക്കിലെ സ്ഥാനാര്‍ത്ഥി. ഗോഗക് മണ്ഡലത്തില്‍ രമേശ് ജാര്‍ഖിഹോളിക്ക് പിന്തുണ തേടാന്‍ ചേര്‍ന്ന യോഗത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ജാര്‍ഖിഹോളിക്ക് വോട്ട് നല്‍കില്ലെന്ന് വ്യക്തമാക്കിയത്.

 സമുദായത്തിനെതിരെ

സമുദായത്തിനെതിരെ

കാലങ്ങളായി സമുദായത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നയാളാണ് ജാര്‍ഖിഹോളിയെന്ന് നേതാക്കള്‍ ആരോപിച്ചു. ഒരു ലിംഗായത്ത് നേതാവ് മത്സരത്തിനുണ്ടെന്നിരിക്കെ അദ്ദേഹത്തെ പിന്തുണയ്ക്കാതെ ബിജെപി ടിക്കറ്റില്‍ മത്സരിച്ചത് കൊണ്ട് മാത്രം ഒരാളെ പിന്തുണയ്ക്കേണ്ടതില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

 സമുദായാംഗം

സമുദായാംഗം

ഗോഗക്കില്‍ മുന്‍ ബിജെപി നേതാവായ അശോക് പൂജാരിയും സ്ഥാനാര്‍ത്ഥിയാണ്. സീറ്റ് നിഷേധിച്ചതോടെ അശോക് പൂജാരി ബിജെപി വിട്ട് ജെഡിഎസിലെത്തിയിരുന്നു. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയാണ് പൂജാരി. ലിംഗായത്ത് സമുദായാംഗമാണ് അദ്ദേഹം.

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

രമേശ് ജാര്‍ഖിഹോളിയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ലഗാന്‍ ജാര്‍ഖിഹോളിയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആറ് മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്ഥിതി പരുങ്ങലിലാണെന്ന് ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ട് പറത്തുവന്നിരുന്നു. ലിംഗായത്ത് വോട്ടുകളിലും വിള്ളല്‍ വന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരും.

English summary
Lingayats divided over supporting Ramesh Jarkiholi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X