കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസത്തിന് സമ്മാനവുമായി യെഡിയൂരപ്പ.... മന്ത്രിസഭയില്‍ ലിംഗായത്തുകള്‍ക്ക്‌ പ്രാമുഖ്യം!!

Google Oneindia Malayalam News

ബംഗളൂരു: കാത്തിരിപ്പിനൊടുവില്‍ കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായിരിക്കുകയാണ്. 17 അംഗ മന്ത്രിസഭയില്‍ ലിംഗായത്തുകള്‍ക്ക് വമ്പന്‍ പ്രാമുഖ്യമാണ് ലഭിച്ചിരിക്കുന്നത്. ബിജെപിയുടെ സുപ്രധാന വോട്ടുബാങ്കായ ലിംഗായത്തുകളെ തിരഞ്ഞെടുപ്പ് വിജയത്തിനുള്ള നന്ദി അറിയിക്കുക കൂടിയാണ് യെഡിയൂരപ്പ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കര്‍ണാടകത്തില്‍ നടന്ന ചില നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. രാത്രിയിലെ ചര്‍ച്ചയ്ക്ക് ശേഷമാണ് 17 മന്ത്രിമാര്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

1

ലക്ഷമണ്‍ സംഗപ്പ സവാദി, ജഗദീഷ് ഷെട്ടാര്‍, വി സോമണ്ണ, ബസവരാജ് ബൊമ്മൈ, ജെസി മധുസ്വാമി, സിസി പാട്ടീല്‍, ശശികല അന്നാസാഹേബ് ജോളി എന്നിവരാണ് ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളത്. അതേസമയം മുഖ്യമന്ത്രി യെഡിയൂരപ്പ
കൂടി ചേരുമ്പോള്‍ ഇത് എട്ട് പേരാകും. അതേസമയം ലക്ഷണ്‍ സംഗപ്പ വിമത നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ വിഭാഗമാണ് ലിംഗായത്തുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വലിയ വിജയം ലിംഗായത്തുകളുടെ പിന്തുണ കൊണ്ടാണ് സാധ്യമായത്.

ജഗദീഷ് ഷെട്ടാര്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ഇത്തവണ ക്യാബിനറ്റ് മന്ത്രി പദവിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. മറ്റൊരു പ്രമുഖ വിഭാഗമായ വൊക്കലിഗ വിഭാഗത്തില്‍ നിന്ന് മൂന്ന് പേരെയും യെഡിയൂരപ്പ
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിടി രവി, ആര്‍ അശോക്, സിഎന്‍ അശ്വന്ത് നാരായണ്‍ എന്നിവരാണ് വൊക്കലിഗ വിഭാഗത്തിലെ മന്ത്രിമാര്‍. ദക്ഷിണ കര്‍ണാടകത്തില്‍ യാതൊരു സ്വാധീനവും ഇല്ലാതിരുന്ന ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുത്തത് ഇവരാണ്.

അതേസമയം ലിംഗായത്തുകള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക മതവിഭാഗമാക്കുന്നതിനായി പിന്തുണ നല്‍കാമെന്ന വാഗ്ദാനം സിദ്ധരാമയ്യ നല്‍കിയിരുന്നു. ഇവര്‍ ബിജെപി കൈവിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യെഡിയൂരപ്പയുടെ നിരന്തര ശ്രമങ്ങള്‍ ലിംഗായത്തുകളെ ബിജെപിക്കൊപ്പം തന്നെ നിലനിര്‍ത്തുകയായിരുന്നു. ലിംഗായത്ത് നേതാക്കളുമായി യെഡിയൂരപ്പയ്ക്കുള്ള ബന്ധമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയത്തിനും കാരണമായത്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ഒരുമിച്ച് മത്സരിച്ചിട്ടും ബിജെപിയോട് പിടിച്ച് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ലിംഗായത്തുകള്‍ക്ക് വലിയ പ്രാധാന്യം വന്നതോടെ ബിജെപിയുടെ വോട്ടുബാങ്ക് ഉപതിരഞ്ഞെടുപ്പില്‍ ശക്തമായി നില്‍ക്കുമെന്ന് ഉറപ്പാണ്.

ഡൂംസ്‌ഡേ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ തരിപ്പണമാകും, എലോണ്‍ മസ്‌ക് പറയുന്നത് ഇങ്ങനെഡൂംസ്‌ഡേ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ തരിപ്പണമാകും, എലോണ്‍ മസ്‌ക് പറയുന്നത് ഇങ്ങനെ

English summary
lingayats gets prominence in yeddys cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X