കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളളവോട്ട് തടയാന്‍ ആധാര്‍!! വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണമെന്ന് മുന്‍ സുപ്രിംകോടതി ജഡ്ജി

  • By Desk
Google Oneindia Malayalam News

ദില്ലി: ആധാറും വോട്ടർ ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് മുൻ സുപ്രിം കോടതി ജഡ്ജി. വിരമിച്ച സുപ്രിംകോടതി ജഡ്ജി വിക്രംജിത്ത് സെന്‍ ആണ് ആധാറിന്റെ ആവശ്യകതയെപ്പറ്റി അഭിപ്രായം പ്രകടിപ്പിച്ചത്. കളളവോട്ടു തടയാന്‍ ആധാര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് സെന്‍ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സെന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടു വരുന്ന കാര്യം കൂടിയാണ് ആധാര്‍ ഇലക്ഷന്‍ ഐഡിയുമായി ബന്ധിപ്പിക്കുക എന്നത്. സെന്നിന്റെ നിര്‍ദ്ദേശം ഇക്കാര്യത്തില്‍ കമ്മീഷന് സഹായകരമാകാനാണ് സാധ്യത.

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യംരൂപീകരിച്ചു: ആരോപണവുമായി ആംആദ്മിമുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യംരൂപീകരിച്ചു: ആരോപണവുമായി ആംആദ്മി


കഴിഞ്ഞ വര്‍ഷം, സുപ്രിംകോടതി വിധി ഉണ്ടായിരുന്നു; ആധാര്‍ പാന്‍കാര്‍ഡിനു മാത്രം നിര്‍ബന്ധമാക്കിയാല്‍ മതി. ആധാര്‍, വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കേണ്ട ആവശ്യം ഇല്ല എന്നതായിരുന്നു പരമോന്നത കോടതിയുടെ വിധി. തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണമെന്ന ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദ്ദേശമാണ് ഈ വിധിയോടെ അസാധുവായത്.

aadhaar4-15379474

പ്രധാനമായി, വ്യക്തിയുടെ സ്വകാര്യതക്കു മേലുളള കയ്യേറ്റമായി ആധാര്‍ ബന്ധിപ്പിക്കുന്നത് കണക്കാക്കപ്പെട്ടു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആധാര്‍ വേണ്ടി വരും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ വിമര്‍ശ്ശനവും ഉയര്‍ന്നു. ഇതിനെതിരെയാണ്, വ്യക്തി സ്വാതന്ത്ര്യം എന്ന അവകാശം ഉന്നയിക്കപ്പെട്ടതും, കോടതി ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിച്ചതും.

എന്നാല്‍, ഇക്കാര്യത്തിലാണ് മുന്‍ സുപ്രിംകോടതി ജഡ്ജി ഇപ്പോള്‍ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തു വന്നിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യമാണോ അതോ വോട്ടു ചെയ്യാനുളള അവകാശമാണോ കൂടുതല്‍ പ്രാധാന്യം ഉളളത്? സെന്‍ ചോദിക്കുന്നു. വ്യക്തിയുടെ സ്വാകാര്യതക്കാണ് പ്രധാന്യമെങ്കില്‍ വോട്ടവകാശം വേണ്ടെന്നു വെക്കണം. സ്വകാര്യത പോകുമെന്നു പറഞ്ഞ് ആധാര്‍ എടുക്കാത്തതിനെപ്പറ്റി പരാമര്‍ശ്ശിക്കവെയാണ് വിവാദമായേക്കാവുന്ന പ്രസ്താവന സെന്‍ നടത്തിയത്. ആധാര്‍, വ്യക്തിയുടെ സ്വകാര്യത ചോര്‍ത്തുമോ എന്നകാര്യത്തില്‍ അദ്ധേഹം അഭിപ്രായം പറഞ്ഞില്ല. എന്നാല്‍, സ്വകാര്യത പോകുമെന്ന് പറയുമ്പോള്‍ സാമൂഹിക വിരുദ്ധമായ കളളവോട്ടു പോലുളള കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും, അതു തടയാനുളള മാര്‍ഗ്ഗമാണ് ആധാറെന്നും അദ്ധേഹം പറയുന്നു. സെന്നിന്റെ അഭിപ്രായം ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ തേടിയിരുന്നോ എന്ന ചോദ്യത്തിന് വെളിപ്പെടുത്തിനാവില്ല എന്നാണ് മറുപടി.

English summary
Former judge seeks Linking Aadhaar with voters ID card to prevent election fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X