കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം; ഫേസ്ബുക്കിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്!

Google Oneindia Malayalam News

ദില്ലി: സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിന്റെ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മദ്രാസ്,ബോംബെ, മധ്യപ്രദശ് ഹൈക്കോടതികളിലാണ് സോഷ്യൽമീഡിയ അക്കൗണ്ടുകൾ അധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജികൾ നിലവിലുള്ളത്.

<strong>ലൂസി കളപ്പുരയ്ക്കലിനെതിരെ അപവാദ പ്രചരണം; പിൻവാതിലിലൂടെ പുരുഷൻമാരെ കയറ്റുന്നു, പിന്നിൽ വൈദീകൻ?</strong>ലൂസി കളപ്പുരയ്ക്കലിനെതിരെ അപവാദ പ്രചരണം; പിൻവാതിലിലൂടെ പുരുഷൻമാരെ കയറ്റുന്നു, പിന്നിൽ വൈദീകൻ?

ഈ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് നൽകിയ ഹർജിയിലാണ് നടപടി. കേന്ദ്രസർക്കാരിനും ഗൂഗിൾ, ട്വിറ്റർ, യൂട്ടൂബ് എന്നി കമ്പനികൾക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് ദീപക് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർ‌ദേശിക്കുകയായിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം സോഷ്യൽ മീഡിയയുമായി ആധാർ ബന്ധിപ്പിക്കുന്നത് ഇത് ഗുണകരമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.

Facebook

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗീക ചൂഷണത്തിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഇത് തടയാന്‍ സാധിക്കുമെന്നുമാണ് വാദം. അതേസമയം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹർജികളിൽ ഹൈക്കോടതികൾകക് വാദം തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എന്നാൽ അന്തിമ വിധി പുറപ്പെടുവിക്കാൻ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകായയിരുന്നു. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജ വാർത്തയും അപകീർത്തികരമായ ഉള്ളടക്കവും അശ്ലീലവും തടയാൻ ഉപകരിക്കുമെന്ന് തമിഴ്നാട് സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അഭിപ്രായപ്പെട്ടു.

English summary
Linking of Social Media Accounts With Aadhaar: SC to Hear Facebook's Plea for Transfer of Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X