ആധാർ പാൻ ബന്ധിപ്പിക്കൽ: വീണ്ടും സമയം നീട്ടി, സമയം നീട്ടുന്നത് ഏഴാം തവണ, അവസാന തിയ്യതി ഡിസംബർ 31!!
ആധാർ പാൻ ബന്ധിപ്പിക്കൽ: വീണ്ടും സമയം നീട്ടി, സമയം നീട്ടുന്നത് ഏഴാം തവണ, അവസാന തിയ്യതി ഡിസംബർ 31!!
ദില്ലി: ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ സെപ്തംബർ 30വരെയാണ് ധനകാര്യ മന്ത്രാലയം സമയം അനുവദിച്ചിരുന്നത്. ഇതാണ് മൂന്ന് മാസം കൂടുതൽ സമയമാണ് അനുവദിച്ചത്. ഇതോടെ ഏഴാം തവണയാണ് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടി നൽകിയത്.

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻകാർഡ് ബന്ധിപ്പിക്കുന്നതിനും പാൻ കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സെപ്തംബറിലാണ് പുറത്തുവരുന്നത്. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അസാധുവാകുമെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. കഴിഞ്ഞ മാർച്ചിലാണ് ധനകാര്യമന്ത്രാലയം അവസാനം തിയ്യതി നീട്ടിനൽകിയത്. ആദായനികുതി നിയമം അനുസരിച്ച് മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിലാണ് ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള നിർദേശം പുറത്തുവരുന്നത്.












Click it and Unblock the Notifications