കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമസ്‌തെ ഇന്ത്യ'; ടാറ്റായുടെ ബ്രാന്‍ഡ് അംബാസഡറായി ലയണല്‍ മെസ്സി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ കമ്പനിയായ ടാറ്റാ മോട്ടോര്‍ഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയെ നിയമിച്ച. ടാറ്റാ ആഗോളതലത്തില്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോടിക്കണക്കിന് രൂപ പ്രതിഫലം നല്‍കി മെസ്സിയെ അംബാസഡറായി നിയമിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നമസ്‌തെ ഇന്ത്യ എന്നപേരില്‍ ലയണല്‍ മെസ്സി കൈകൂപ്പി നില്‍ക്കുന്ന പുതിയ പരസ്യവും ടാറ്റാ പുറത്തിറക്കുന്നുണ്ട്.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി മെസ്സിയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഡാനിയല്‍ ബെന്‍മേയറാണ് മെസിയെ വെച്ചുകൊണ്ടുള്ള തയ്യാറാക്കിയിരിക്കുന്നത്. ലോക രാജ്യങ്ങളില്‍ മെസ്സിക്കുള്ള സ്വീകാര്യതയാണ് മെസ്സിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ടാറ്റ തയ്യാറായത്. എന്നാണ് വിവരം.

messi-goal

പാസഞ്ചര്‍ വെഹിക്കിള്‍ സെഗ്മെന്റില്‍ ടാറ്റയ്ക്ക് 5.72 ശതമാനം വിപണി വിഹിതമുണ്ട്. ഭാവിയില്‍ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ടാറ്റയുടെ വിശ്വാസം. ഇതിന്റെ ആദ്യപടിയെന്നോണമാണ് പരസ്യരംഗത്തെ വമ്പന്‍ താരത്തെ തന്നെ ടാറ്റ ബ്രാന്‍ഡ് അംബാസിഡറാക്കുന്നത്. മെസ്സിയുടെ സാന്നിധ്യം ടാറ്റയുടെ വില്‍പന വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

മെസ്സിയെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തത് ലോക വിപണിയില്‍ ഫുട്‌ബോളിനുള്ള സ്വീകാര്യതയും അത് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാക്കുന്ന സ്വാധീനവും കണ്ടിട്ടാണ് ടാറ്റയുടെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

English summary
Lionel Messi as global brand ambassador for Tata Motors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X