കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസ്സിയെ അനുകരിക്കാന്‍ ശ്രമിച്ച യുവാവ് കളിക്കിടെ മരിച്ചു

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: ലോകമെമ്പാടും ആരാധകരുള്ള ഫുട്‌ബോള്‍ താരമാണ് ലണല്‍ മെസ്സി. കളിക്കാര്‍ മാത്രമല്ല ഫുട്‌ബോളിനെക്കുറിച്ച് അറിയുന്നവരില്‍ ഭൂരുപക്ഷം പേരും ഇഷ്ടപ്പെടുന്ന കളിക്കാരനാണ് ലയണല്‍ മെസ്സി. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും അദ്ദേഹത്തോടുള്ള സ്‌നേഹത്തിന് കളിയാരധകര്‍ക്കിടയില്‍ ഒരു കോട്ടവും വന്നിട്ടില്ല.

അത് കൊണ്ട് കൂടിയാണ് അര്‍ജന്റീന് തോറ്റതിലെ ദുഃഖം താങ്ങാനാവാതെ കേരളത്തിലും ബംഗാളിലുമൊക്കെ കളിയാരാധകര്‍ ആത്മഹത്യ ചെയ്യതത്. ഇപ്പോഴിതാ ഫുട്‌ബോളുമായും മെസ്സിയുമായും ബന്ധപ്പെട്ട് മറ്റൊരു മരണം കൂടി ബംഗാളില്‍ സംഭവിച്ചിരിക്കുകായാണ്. കളിക്കിടെ മെസ്സിയെ അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യുവാവിന്റെ ദാരുണമായ അന്ത്യം.

അനുകരിക്കാന്‍

അനുകരിക്കാന്‍

തങ്ങള്‍ അത്രമേല്‍ ഇഷ്ടപ്പെടുന്ന താരങ്ങളെ അനുകരിക്കാന്‍ ആളുകള്‍ എക്കാലത്തും ശ്രമങ്ങള്‍ നടത്താറുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച കളിക്കാരനായ ലയണല്‍ മെസ്സിയെ അനുകരിക്കാന്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ താരങ്ങള്‍ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റേതായ പ്രത്യേക ട്രിക്കുകളുമൊക്കെ ഇത്തരത്തില്‍ കളിക്കാര്‍ പലപ്പോഴും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്.

മെസ്സി

മെസ്സി

എന്നാല്‍ ഇത്തരത്തില്‍ മെസ്സിയെ അനുകരിക്കാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്. കൊല്‍ക്കത്തിയിലാണ് ഫുട്‌ബോള്‍ മത്സരത്തിനിടെ മെസ്സിയെ അനുകരിക്കാന്‍ ശ്രമിച്ച ഇരുപത് കാരനായ സാഗര്‍ ദാസ് എന്ന യുവാവ് കളിക്കിടെ പരിക്കേറ്റ് മരണപ്പെട്ടത്.

സാഗര്‍ ദാസ്

സാഗര്‍ ദാസ്

ബെല്‍ഗാരിയ ദേശ്പ്രിയ നഗര്‍ എന്ന പ്രദേശത്ത് നടന്ന പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെയായിരുന്നു മരണം നടന്നത്. മെസ്സിയുടെ കടുത്ത ആരാധകനായിരുന്നു സാഗര്‍ ദാസ്. പലപ്പോഴും കളിക്കിടെ അദ്ദേഹം മെസ്സിയുടെ പലഷോട്ടുകളും അനുകരിക്കാറുണ്ടായിരുന്നു.

പന്ത് നെഞ്ചില്‍

പന്ത് നെഞ്ചില്‍

ബെല്‍ഗാരിയയിലെ മത്സരത്തിലും സാഗര്‍ദാസ് മെസ്സിയെ അനുകരിക്കാന്‍ ശ്രമിച്ചു. ഷോട്ട് എടുക്കാനുള്ള ശ്രമത്തിനിടെ ബാലന്‍സ് നഷ്ടമാതോടെ പന്ത് സാഗര്‍ദാസിന്റെ നെഞ്ചില്‍ വന്ന് ഇടിക്കുകയായിരുന്നു. ഉടനെ കളിക്കളത്തില്‍ ബോധരഹിതനായി വീണ യുവാവിന് അടിയന്തര ചികിത്സനല്‍കി അടുത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആരാധകന്‍

ആരാധകന്‍

കടുത്ത ഫുട്‌ബോള്‍ ആരാധകനായിരുന്നു സാഗര്‍ ദാസ്, ആര്‍ജന്റീനയായിരുന്നു അവന്റെ ഇഷ്ട ടീം. ലയണല്‍ മെസ്സിയെ വളരെ അധികം അവന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും സാഗറിന്റെ ബന്ധു സമര്‍ കോയല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫുട്‌ബോള്‍ പ്രേമി

ഫുട്‌ബോള്‍ പ്രേമി

ഫുട്‌ബോള്‍ ലോകകപ്പിലെ ഒരോ മത്സരവും വിടാതെ കാണുമായിരിന്നു. വലിയ ഫുട്‌ബോള്‍ പ്രേമിയായ സാഗര്‍ നന്നായി ഫുട്‌ബോള്‍ കളിക്കുമായിരുന്നെന്നു. വീട്ടില്‍ പലപ്പോഴും അവന്‍ മെസ്സിയുടെ ഷോട്ടുകളും ട്രിക്കുകളും അനുകരിക്കാന്‍ ശ്രമിക്കു. പ്രാദേശിക മത്സരങ്ങളിലും അവന്‍ ഈ അനുകരണങ്ങള്‍ പരീക്ഷിക്കാറുണ്ടെന്നും സമര്‍ കോയല്‍ പറയുന്നു.

സ്‌ട്രൈക്കര്‍

സ്‌ട്രൈക്കര്‍

ഇന്ന് നടന്ന ഫുട്‌ബോള്‍ മത്സരത്തിലും അവന്‍ മെസ്സിയുടെ നീക്കങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ടീമിലെ സ്‌ട്രൈക്കറായിരുന്നു സാഗര്‍. മെസ്സിയെ അനുകരിച്ച് കൊണ്ട് ഗോള്‍ പോസ്റ്റിലേക്ക് പന്തുമായി അടുക്കുമ്പോഴാണ് സംഭവമെന്ന് ക്ലബ് അഗം പ്രണബ് ഭട്ടാചാര്യ പറഞ്ഞു.

പന്ത് പാസ്സ്

പന്ത് പാസ്സ്

മെസ്സിയെ അനുകരിക്കാനായി ടീം അംഗത്തില്‍ നിന്നും പന്ത് പാസ്സ് ചെയ്ത് എടുത്ത് മെസ്സിയിടെ രീതിയില്‍ ഗോളാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സഹതാരത്തില്‍ നിന്ന് പന്ത് സ്വീകരിച്ച് ഷോട്ട് എടുക്കാനുള്ള ശ്രമിത്തിനിടെ സാഗര്‍ ബാലന്‍സ് നഷ്ടപെട്ട് താഴെ വീഴുകയായിരുന്നു.

ബാലന്‍സ് തെറ്റി

ബാലന്‍സ് തെറ്റി

ബാലന്‍സ് തെറ്റി താഴെ വീണ സാഗറിന്റെ നെഞ്ചില്‍ ബോള്‍ ശക്തമായി വന്നിടിക്കുകയായിരുന്നു. ബോള്‍ വന്നിടിച്ചതിന്റെ ശക്തിയില്‍ സാഗറിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നെന്നും പ്രണബ് ഭട്ടാചാര്യ പറയുന്നു. പലപ്പോഴും അദ്ദേഹം മെസ്സിയെ അനുകരിച്ചിട്ടുണ്ടെന്ന് പ്രണഭ് ഭട്ടാചാര്യയും ആവര്‍ത്തിച്ചു.

ആത്മഹത്യ

ആത്മഹത്യ

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീന ക്രോയേഷ്യയോട് തോറ്റതിനെ തുടര്‍ന്ന് മനംനൊന്ത് കൊല്ലത്ത് മെസി ആരാധാകനായ ദിനു ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ ബംഗാളിലെ മാള്‍ഡയിലും ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

English summary
Lionel Messi fan in Kolkata dies while trying to emulate his moves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X