കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാചകമടിച്ച് കര്‍ഷകരേയും പാവങ്ങളേയും കേന്ദ്ര സര്‍ക്കാര്‍ പറ്റിച്ചെന്ന് കോണ്‍ഗ്രസ്

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ പൊതുബജറ്റിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പൊതുതെരഞ്ഞെടിപ്പിന് മുന്‍പ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ വെറും വാചകമടി മാത്രമേയുള്ളൂവെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ വച്ചുനീട്ടി കേന്ദ്രസര്‍ക്കാര്‍ പാവങ്ങളായ ജനങ്ങളെ വീണ്ടും പറ്റിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വാചകമടി കൊണ്ട് നിറഞ്ഞ ബജറ്റ് സാധാരണക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ഒന്നും നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. സാമ്പത്തിക ഏകീകരണ പരീക്ഷണത്തില്‍ ധനമന്ത്രി അരുണ്‍ ജെറ്റ്ലി പരാജയപ്പെട്ടെന്ന് പി ചിദംബരം ആരോപിച്ചു. ഇത് ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ചിദംബരം പറഞ്ഞു.

chithambaram

കര്‍ഷക ക്ഷേമം ലക്ഷ്യം വെച്ചുള്ള ബജറ്റ് പ്രഖ്യാപിക്കാനാണ് ധനമന്ത്രി ഉദ്ദേശിച്ചെങ്കിലും അതില്‍ വിജയിക്കാന്‍ അദ്ദേഹത്തിന് ആയില്ലെന്ന് ജനതാദള്‍ എസ് നേതാവ് എച്ച് ഡി ദേവഗൗഡ പറഞ്ഞു. കര്‍ഷകരുടെ നിലവിലുള്ള സ്ഥിതിയില്‍ കാര്യമായ മാറ്റം കൊണ്ടു വരാനായിരുന്നു ധനമന്ത്രിയുടെ ബജറ്റ് ലക്ഷ്യം വെച്ചത്. എന്നാല്‍ കര്‍ഷകരുടേയും ഗ്രാമീണ ജനതയുടേയും പ്രശ്നങ്ങള്‍ അതിനെല്ലാം അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
lip-service-finance-ministers-failure-congress-reacts-to-budget-2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X