ഗാര്‍ഹിക പീഡനം; 'സോമനാഥ് ഭാരതിക്കെതിരെ തെളിവുണ്ട്'
ദില്ലി: ഭര്‍ത്താവ് സോമനാഥ് ഭാരതിക്കെതിരെ താന്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ തെളിവുകളുളളതിനാലാണ് പോലീസ് നടപടിയെന്ന് ലിപിക മിത്ര. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തിയ പോലീസും അക്കാര്യം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കുന്നതെന്നും ലിപിക പറഞ്ഞു.
സോമനാഥ് ഭാരതിക്കെതിരെ ഭാര്യ ലിപിക നേരത്തെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷനാണ് പരാതി പോലീസിന് കൈമാറിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം സോമനാഥ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു.

എന്നാല്‍, ഭാരതി അന്വേഷണവുമായി സഹകരിക്കണമെന്നാണ് ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 17വരെ സോമനാഥ് ഭാരതിയുടെ അറസ്റ്റ് കോടതി തടയുകകൂടി ചെയ്തതോടെ അദ്ദേഹം പോലീസിന് മുന്‍പാകെ ഹാജരായി.
ഭാര്യയെ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും അവര്‍ തനിക്ക് അയച്ച സ്‌നേഹപൂര്‍ണമായ എസ്എംഎസ്സുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും സോമനാഥ് ഭാരതി പറഞ്ഞു. ക്രൂരമായി പീഡിപ്പിക്കുന്ന ഭര്‍ത്താവിന് ഭാര്യ ഇത്തരം മെസേജുകള്‍ അയക്കുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പോലീസിന് മുന്‍പാകെ ഹാജരായതോടെ സോമനാഥ് ഭാരതിയെ അടുത്ത ദിവസം തന്നെ വിശദമായി ചോദ്യം ചെയ്‌തേക്കും.












Click it and Unblock the Notifications