കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്, മഹാരാഷ്ട്രയ്ക്ക് നഷ്ടം 7,000 കോടി

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയ പാതയോരത്തെ മദ്യശാലകള്‍ നീക്കം ചെയ്തതിന് മഹാരാഷ്ട്രയ്ക്ക് നഷ്ടമായത് 7,000 കോടി. സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

  • By Akhila
Google Oneindia Malayalam News

ദില്ലി; സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശീയ പാതയോരത്തെ മദ്യശാലകള്‍ നീക്കം ചെയ്തതിന് മഹാരാഷ്ട്രയ്ക്ക് നഷ്ടമായത് 7,000 കോടി. സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 25,513 മദ്യലൈസന്‍സുകളും 15,699 ഔട്ട്‌ലെറ്റുകളമുണ്ട് എക്‌സൈസ് വകുപ്പ് മന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുലെ പറഞ്ഞു. എന്നാല്‍ ഇതുവരെ 7,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയാണ് അത് സ്വീകരിച്ചു. സര്‍ക്കാരിനുണ്ടായ നഷ്ടം നികത്താന്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഹൈവേയിലെ 500 മീറ്റര്‍ പരിധിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട മദ്യശാലകള്‍ക്ക് മാറ്റി സ്ഥാപിക്കുന്നതോടെ പുതിയ ലൈസന്‍സ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

suprem-cour

ദേശീയ പാതയോരങ്ങളിലെ 164 മദ്യവില്‍പ്പന ശാലകള്‍ ഇന്ന് മുതല്‍ അടഞ്ഞ് കിടക്കും. അടച്ചിടുന്നവ സ്ഥലം കിട്ടുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ ഇനിയും സമയം നീട്ടിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് ബീവറേജസിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്‍പ്പനശാലകള്‍ക്ക് പൂട്ട് വീഴുന്നത്.

English summary
Liquor ban along highways: Maharashtra to lose Rs 7,000 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X