കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും മദ്യം പിടികൂടി; 4 അധ്യാപകര്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ഗയ: സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും മദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് അധ്യാപകര്‍ അറസ്റ്റിലായി. ഗയ ജില്ലയിലെ പ്രമോദ് നഗറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. മദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് അധ്യാപകരെയും പിന്നീട് വിട്ടയച്ചു.

കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള അരിച്ചാക്കിനകത്തായിരുന്നു മദ്യക്കുപ്പികള്‍. ചെര്‍ക്കി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. മദ്യം പിടിച്ചെടുത്ത സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രദേശവാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷത്തിനിടയാക്കി.

liquor

ബോധ് ഗയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ വലിയൊരുസംഘം പോലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം ശാന്തമാക്കിയത്. അധ്യാപകരായ ഉപേന്ദ്രകുമാര്‍, ദിലീപ് കുമാര്‍, സര്‍ഫ്രാജ്, നിഷ കുമാരി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥന്‍ അറിയിച്ചെങ്കിലും ഇവരെ വിട്ടയച്ചത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു.

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താതെ കൂടുതല്‍ നടപടിയെടുക്കാന്‍ സാധ്യമല്ലെന്നാണ് പോലീസ് നിലപാട്. സ്‌കൂളില്‍ നിന്നും മദ്യം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഉത്തരവാദിത്വമുള്ളവരെ അറസ്റ്റ് ചെയ്തത്. അധ്യാപകര്‍ തന്നെയാണോ മദ്യം ഇവിടെ സൂക്ഷിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

English summary
Liquor found in Gaya govt school, 4 teachers accused of smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X