മദ്യനയ കേസ്; സിബിഐയും ഇഡിയും കോടതിയിൽ പച്ചക്കള്ളം പറഞ്ഞു; കെജരിവാൾ
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമൻസ് അയച്ചതിൽ പ്രതികരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.തന്റെ സർക്കാരിലെ മന്ത്രിമാരെ ലക്ഷ്യം വെച്ചത് തന്നിലേക്ക് എത്തുകയെന്ന് ഉദ്ദേശത്തോടെയാണെന്നും അടുത്ത സിബിഐ നോട്ടീസ് തനിക്ക് എതിരായിരിക്കുമെന്ന് അറിയാമായിരുന്നുവെന്നും കെജരിവാൾ. പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു കെജരിവാൾ.
മനീഷ് സിസോദിയയെ മദ്യനയ കേസിൽ കുടുക്കാൻ സിബിഐയും ഇഡിയും കോടതിയിൽ കള്ളം പറഞ്ഞെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എന്തെങ്കിലും തെറ്റ് ചെയ്തതായി യാതൊരു തെളിവു ഇല്ല.മനീഷ് സിസോദിയക്കെതിരെ സി.ബി.ഐയും ഇ.ഡിയും കള്ളക്കേസ് ചുമത്തുകയായിരുന്നു. സിസോദിയയ്ക്കെതിരെ മൊഴി നൽകാൻ ആളുകളെ പീഡിപ്പിക്കുകയാണ്',കെജരിവാൾ പറഞ്ഞു.

കെജ്‌രിവാൾ അഴിമതിക്കാരനാണെങ്കിൽ ലോകത്ത് ആരും നിരപരാധികളല്ലെന്നാണ് മോദിജിയോട് പറയാനുള്ളത്. തല മുതൽ കാൽ വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച മോദിജിയെപ്പോലുള്ള ഒരാൾക്ക് അഴിമതി ഒരു പ്രശ്നമായി കണക്കാക്കാനാവില്ലെന്നും കെജരിവാൾ പരിഹസിച്ചു.
മനീഷ് സിസോദിയ 14 ഫോൺ നശിപ്പിച്ചെന്നാണ് ഇഡി ആരോപിച്ചത്.ഈ 14 ഫോണുകളിൽ അഞ്ചെണ്ണം ഇഡിയുടെയും സിബിഐയുടെയും കൈവശമാണ്. ബാക്കിയുള്ള ഫോണുകൾ എല്ലാം ലൈവാണ്. ഒന്നുകിൽ ആം ആദ്മി വളണ്ടിയറുടേയോ അല്ലെങ്കിൽ കെജരിവാളിനെ പോലൊരു നേതാവിന്റെ കൈയ്യിലോ', കെജരിവാൾ പറഞ്ഞു.
'ബിജെപി നേതാക്കൾ ഇന്നലെ തൊട്ട് പറയുന്നത് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്യുമെന്നാണ്. എന്നെ അറസ്റ്റ് ചെയ്യാൻ സിബിഐക്ക് ബിജെപി നിർദ്ദേശം നൽകിയെങ്കിൽ അത് നടപ്പാക്കാതിരിക്കാൻ സിബിഐയ്ക്ക് എങ്ങനെ സാധിക്കും. നിയമസഭയിൽ എന്ന് ഞാൻ അഴിമതിയെ കുറിച്ച് സംസാരിച്ചോ അന്ന് മുതൽ അടുത്ത നോട്ടീസ് തനിക്കാകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു'
'100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജെപി ആരോപണം. എന്നാൽ ഒരു രൂപ പോലും അവർക്ക് കണ്ടെത്താനായിട്ടില്ല.
ഗോവ തിരഞ്ഞെടുപ്പിൽ ഈ പണം ഉപയോഗിച്ചെന്നാണ് പിന്നീട് അവരുടെ ആരോപണം. അവർ റെയ്ഡ് നടത്തി ഒന്നും കണ്ടെത്തിയില്ല. ഡിസംബർ 17 ന് വൈകുന്നേരം ഞാൻ നരേന്ദ്ര മോദിക്ക് 1000 കോടി നൽകി എന്ന് ഞാൻ ഇന്ന് പറഞ്ഞാൽ, അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ? അറസ്റ്റ് ചെയ്യണമെങ്കിൽ തെളിവ് നൽകേണ്ടേ? അല്ലേ? അതുപോലെ, ഞങ്ങൾ 100 കോടി എടുത്തതായി അവർ പറയുന്നു, പക്ഷേ തെളിവില്ല', കെജരിവാൾ പറഞ്ഞു.
ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കെജരിവാളിന് സിബിഐ നോട്ടീസ് നൽകിയത്. കോഴപ്പണം നൽകിയത് കെജരിവാൾ അറിഞ്ഞിരുന്നതായി മൊഴിയുണ്ടെന്നാണ് സി ബി ഐ പറയുന്നത്. അതേസമയം രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണ് നീക്കങ്ങൾക്ക് പിന്നിലെന്നാണ് ആം ആദ്മിയുടെ ആരോപണം.
കൂടുതൽ വിവരങ്ങൾ ഉടൻ












Click it and Unblock the Notifications