ഇഡിക്ക് തിരിച്ചടി, പ്രതിപക്ഷത്തിന് കരുത്തേകാന്‍ കെജ്രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം.കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഇഡി അറസ്റ്റിനെ ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്രിവാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇഡി നടപടി അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇടക്കാല ജാമ്യം അനുവദിക്കണം എന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് കെജ്രിവാള്‍. ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കെജ്രിവാള്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷയില്‍ ഹ്രസ്വമായ വാദം കേള്‍ക്കലിന് ശേഷം വിധി പ്രസ്താവിച്ചത്. വാദത്തിനിടെ കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ഫലപ്രഖ്യാപനത്തിന് ശേഷം ജൂണ്‍ 5-ന് കെജ്രിവാളിന് ഇടക്കാല ജാമ്യം ലഭിക്കുമോ എന്ന് കോടതിയോട് ചോദിച്ചു.

ഇതിന് ഇല്ല എന്നായിരുന്നു ജസ്റ്റിസ് ഖന്ന മറുപടി നല്‍കിയത്. അതേസമയം ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, കെജ്രിവാള്‍ കേസിനെക്കുറിച്ച് സംസാരിക്കരുതെന്നും നിര്‍ദ്ദിഷ്ട തീയതിയില്‍ കീഴടങ്ങണമെന്നും കോടതിയെ അറിയിച്ചു.
ഏഴ് ഘട്ടങ്ങളുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ജൂണ്‍ 1 വരെയാണ്. മാര്‍ച്ച് 21 ന് ആണ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജൂണ്‍ രണ്ടിനകം ജയില്‍ അധികൃതര്‍ക്ക് മുന്നിലെത്തി കീഴടങ്ങണം എന്ന് കോടതി പറഞ്ഞു. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡിയെ കുറ്റപ്പെടുത്തി ആം ആദ്മി രംഗത്തെത്തി. ഇഡി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് എന്ന് മുതിര്‍ന്ന എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഏഴ് ഘട്ടങ്ങളുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ജൂണ്‍ 1 വരെയാണ്. മാര്‍ച്ച് 21 ന് ആണ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജൂണ്‍ രണ്ടിനകം ജയില്‍ അധികൃതര്‍ക്ക് മുന്നിലെത്തി കീഴടങ്ങണം എന്ന് കോടതി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തെത്തുന്നത് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് കരുത്താകും. വോട്ടിംഗ് കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും പോളിംഗ് 2019 നെ അപേക്ഷിച്ച് കുറവാണ്. ഇത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് എന്നാണ് പൊതുവായ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ കൂടി പുറത്തെത്തുന്നത് ഇന്ത്യാ സഖ്യത്തിന് അനുകൂലമാണ്.
കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം രണ്ട് തവണ മെഗാ റാലി നടത്തിയിരുന്നു. ഇതില്‍ രണ്ടിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ വഴി ലക്ഷ്യമിടുകയാണ് എന്ന ആരോപണം പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നുണ്ട്. കെജ്രിവാളിനെ കൂടാതെ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനേയും ഇഡി അറസ്റ്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications