അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയിലേക്ക്; ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയിലേക്ക്. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയ കെജ്രിവാള്‍ ഹൈക്കോടതി വിധി തെറ്റായ അനുമാനങ്ങളെ തുടര്‍ന്നാണ് എന്നും ചൂണ്ടിക്കാട്ടി.
അരവിന്ദ് കെജ്രിവാളിന്റെ നിയമവിരുദ്ധ അറസ്റ്റിനെ തങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട് എന്നും ഹൈക്കോടതി കണ്ടെത്തലുകള്‍ സുപ്രീംകോടതിയില്‍ വെല്ലുവിളിക്കും എന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റിഷികേഷ് കുമാര്‍ പറഞ്ഞു. 'റിമാന്‍ഡ് ഉത്തരവ് നിയമപരമാണെന്ന് ഹൈക്കോടതിയുടെ കണ്ടെത്തലില്‍ പറഞ്ഞിട്ടുണ്ട്, രണ്ടാമതായി, അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ക്ക് സാഹചര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതാണ് ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍.

ഈ ഉത്തരവ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. അതിനാല്‍ ഞങ്ങള്‍ ഉത്തരവിനായി കാത്തിരിക്കുകയാണ്. വിശദമായ ഉത്തരവ് അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍, ഞങ്ങള്‍ അത് എത്രയും വേഗം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും,' അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. അതേസമയം ഇഡിയുടെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിന്റെ ഹര്‍ജി തള്ളിയത്.
അറസ്റ്റിന് പുറമെ വിചാരണ കോടതി പുറപ്പെടുവിച്ച റിമാന്‍ഡ് ഉത്തരവ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയും കഴമ്പില്ലെന്ന് കണ്ടെത്തി ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെജ്രിവാളിന്റെ ഹര്‍ജി തള്ളിയത് എഎപിക്കും ഇന്ത്യാ സഖ്യത്തിനും വലിയ തിരിച്ചടിയാണ്.
ഹൈക്കോടതി വിധി അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് നേരത്തെ പറഞ്ഞിരുന്നു. മദ്യനയക്കേസ് യഥാര്‍ത്ഥത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസല്ല എന്നും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. കോടികളെ കുറിച്ച് പറയുന്നതല്ലാതെ ഇ ഡിയും സിബിഐയും ഒരു അനധികൃതമായ ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല എന്നും സൗരഭ് പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ച് 21 നാണ് അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. പിന്നാലെ ഡല്‍ഹി റോസ് അവന്യൂ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ രാജ്യമെമ്പാടുമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. ആം ആദ്മിയും വലിയ പ്രതിഷേധം തുടരുകയാണ്.
അരവിന്ദ് കെജ്രിവാള്‍ ഗൂഢാലോചന നടത്തിയെന്നും കുറ്റകൃത്യത്തിന്റെ വരുമാനം ഉപയോഗപ്പെടുത്തുന്നതിലും മറച്ചുവെക്കുന്നതിലും സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നുമാണ് ഇഡയുടെ റിപ്പോര്‍ട്ടിലുള്ളത്. എഎപി കണ്‍വീനര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലയിലും കെജ്രിവാള്‍ ഇടപെട്ടിരുന്നുവെന്ന് ഇഡി കേസില്‍ വ്യക്തമാവുന്നതെന്നും കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications