Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയ കേസ്; മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും, സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ

ചോദ്യം ചെയ്യലിന് മുന്നോടിയായി സിസോദിയയുടെ വസതിക്ക് പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

manish-1677387364.jpg -P

ദില്ലി: മദ്യനയ കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ദില്ലി ലോധി റോഡിലുളള സി ബി ഐ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ. കേസിൽ നേരത്തേ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് സിബിഐ മനീഷിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം തേടുകയായിരുന്നു. ബജറ്റ് തയാറാക്കുന്ന തിരക്കിലായതിനാൽ ഒരാഴ്ച നീട്ടി നൽകണമെന്നായിരുന്നു ആവശ്യം. ഇതോടെയാണ് വീണ്ടും നോട്ടീസ് നൽകിയത്.

അതേസമയം ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ സി ബി ഐ ആസ്ഥാനത്തിന് പുറത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 144 ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസിനേയും പാരാമിലിറ്ററിയേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് മുന്നോടിയായി സിസോദിയയുടെ വസതിക്ക് പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും സിസോദിയ വ്യക്തമാക്കി. ലക്ഷക്കണക്കിന് കുട്ടികളുടെ സ്നേഹവും കോടിക്കണക്കിന് ജനങ്ങളുടെ അനുഗ്രഹവും എനിക്കൊപ്പമുണ്ട്. ഏതാനും മാസങ്ങൾ ജയിലിൽ കഴിയേണ്ടി വന്നാലും ഞാൻ കാര്യമാക്കുന്നില്ല. രാജ്യത്തിന് വേണ്ടി സ്വയം ബലിയർപ്പിച്ച ഭഗത് സിംഗിന്റെ അനുയായികളാണ് ഞങ്ങൾ. ഇത്തരം വ്യാജ ആരോപണങ്ങളുടെ പേരിൽ ജയിലിൽ പോകുന്നതെല്ലാം ചെറിയ കാര്യമാണ്', സിസോദിയ ട്വീറ്റ് ചെയ്തും.

അതേസമയം മനീഷിന്റെ ട്വീറ്റിന് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്തെത്തി. ദൈവം കൂടെയുണ്ട് മനീഷ്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജയിലിൽ പോകുമ്പോൾ അതൊരു ശാപമല്ല, മഹത്വമാണ്. താങ്കൾ വേഗം ജയിലിൽ നിന്ന് മടങ്ങിവരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. കുട്ടികളും മാതാപിതാക്കളും ഞങ്ങളും നിങ്ങൾക്കായി കാത്തിരിക്കും', അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+