കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

  • By Desk
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയത്തില്‍ സ്ഥരം ശത്രുവില്ല എന്നാണ് പൊതുവെ പറയാറ്. അത് നൂറ് ശതമാനം ശരിയാണുതാനും. ബിജെപിക്കൊപ്പം ഹിന്ദുത്വം പറഞ്ഞിരുന്ന ശിവസേന ഇന്ന് കോണ്‍ഗ്രസിന് കൈകൊടുത്തത് മഹാരാഷ്ട്രയില്‍ ഭരണം കൈയ്യാളുന്നത് ഉത്തമ ഉദാഹരമാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല സ്ഥിരം ശത്രു ഇല്ലാത്തത്, മദ്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ എന്ന് പറയേണ്ടിവരും.

കാരണം ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണ് എല്ലാ പാര്‍ട്ടികള്‍ക്കും. ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിയുമില്ല രാജ്യത്ത്. ദേശീയ പാര്‍ട്ടികളായ ബിജെപിക്കും കോണ്‍ഗ്രസിനും വരെ പലയിടത്തും പല നിലപാടാണ്. രാഷ്ട്രീയ നേതാക്കളുടെ ഇരട്ടത്താപ്പിന്റെ രസകരമായ ചിത്രം ഇങ്ങനെ വിവരിക്കാം...

ദില്ലിയിലെ കാര്യം

ദില്ലിയിലെ കാര്യം

രാജ്യ തലസ്ഥാനമായ ദില്ലി ഭരിക്കുന്നത് അരവിന്ദ് കെജ്രിവാളിന്റെ എഎപിയാണ്. മദ്യശാലകള്‍ തുറക്കണമെന്നാണ് എഎപിയുടെ നയം. അവര്‍ തുറക്കുകയും ചെയ്തു. ഇതിനെ ചൊല്ലിയുള്ള പൊല്ലാപ്പ് മറ്റൊരു വശത്തുണ്ട്. എന്നാല്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു ബിജെപിയും കോണ്‍ഗ്രസും. ഇ-ടോക്കണ്‍ സമ്പ്രദായമാണ് ഒടുവില്‍ സര്‍ക്കാര്‍ കണ്ട വഴി.

ഉത്തര്‍ പ്രദേശില്‍ ഇങ്ങനെ

ഉത്തര്‍ പ്രദേശില്‍ ഇങ്ങനെ

ഉത്തര്‍ പ്രദേശില്‍ ഭരണം നടത്തുന്ന യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി മദ്യശാലകള്‍ തുറന്നു കൊടുക്കണം എന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്താവനയുമായി പ്രിയങ്ക ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തുണ്ട്.

പഞ്ചാബിലെ കോണ്‍ഗ്രസ്

പഞ്ചാബിലെ കോണ്‍ഗ്രസ്

പഞ്ചാബ് ഭരിക്കുന്നത് അമരീന്ദര്‍ സിങ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ്. മദ്യശാലകള്‍ തുറക്കണമെന്നാണ് അവരുടെ നിലപാട്. അല്ലെങ്കില്‍ മദ്യം വീട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇവിടെ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നത് അരവിന്ദ് കെജ്രിവാളിന്റെ എഎപിയാണ്.

 മഹാരാഷ്ട്രയില്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ മറിച്ചാണ്. ശിവസേന-എന്‍പിസി-കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നത്. മുഖ്യമന്ത്രി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. മദ്യശാലകള്‍ തുറക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒരിക്കലും തുറക്കരുതെന്ന് ബിജെപി ആവശ്യപ്പെടുന്നു. യുപിയിലെ ബിജെപിയല്ല മഹാരാഷ്ട്രയിലെ ബിജെപി!!

തുറക്കണമെന്ന് എഐഎഡിഎംകെ

തുറക്കണമെന്ന് എഐഎഡിഎംകെ

ദക്ഷിണേന്ത്യയിലേക്ക് വന്നാല്‍ അതിനേക്കാള്‍ രസകരമാണ് കാര്യങ്ങള്‍. മദ്യശാലകള്‍ തുറക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നു. എടപ്പാടി പളനിസ്വാമിയുടെ അണ്ണാ ഡിഎംകെയാണ് ഇവിടെ ഭരണത്തില്‍. എന്നാല്‍ തുറക്കരുതെന്നും തുറന്നാല്‍ കൊറോണ വ്യാപിക്കുമെന്നും എംകെ സ്റ്റാലിന്റെ ഡിഎംകെയും കോണ്‍ഗ്രസും പറയുന്നു.

പോണ്ടിച്ചേരിയില്‍ നിലപാട് മാറ്റി

പോണ്ടിച്ചേരിയില്‍ നിലപാട് മാറ്റി

പോണ്ടിച്ചേരി ഭരിക്കുന്ന കോണ്‍ഗ്രസ് മദ്യശാലകള്‍ തുറക്കണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ തുറക്കരുതെന്ന് എടപ്പാടി പളനിസ്വാമിയുടെ അണ്ണാ ഡിഎംകെ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഏറെ അകലയല്ല പോണ്ടിച്ചേരി. പക്ഷേ, നിലപാട് വളരെ വ്യത്യാസമുണ്ട്.

കര്‍ണടാകയിലെ പോര്

കര്‍ണടാകയിലെ പോര്

കര്‍ണാടകയിലും ഏറെ രസകരമാണ് കാര്യങ്ങള്‍. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മദ്യശാലകള്‍ തുറക്കണമെന്നാണ് ആവശ്യപ്പെട്ടത്. പറ്റില്ലെന്ന് കോണ്‍ഗ്രസും. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. എല്ലാ സര്‍ക്കാരിനും വേണ്ടത് പണമാണ്. പ്രധാന വരുമാന മാര്‍ഗം മദ്യവും. പിന്നെ ഭരിക്കുന്നവരുടെ നിലപാടും പ്രതിപക്ഷത്തിന്റെ നിലപാടും വ്യത്യസ്തമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കേരളത്തില്‍ ഇങ്ങനെ

കേരളത്തില്‍ ഇങ്ങനെ

കേരളത്തില്‍ മദ്യശാല അടക്കുന്നതിന് സര്‍ക്കാര്‍ താമസം കാണിച്ചിരുന്നു. സാഹചര്യം വഷളായപ്പോള്‍ അടച്ചു. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കഴിഞ്ഞിട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്നാണ് പുതിയ തീരുമാനം. മദ്യശാലകള്‍ ഇപ്പോള്‍ തുറന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നു.

കേന്ദ്രം നല്‍കിയ നിര്‍ദേശം

കേന്ദ്രം നല്‍കിയ നിര്‍ദേശം

സാമൂഹിക അകലം പാലിച്ച് തുറക്കാമെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രധാന വരുമാനമാര്‍ഗമാണ് മദ്യം. ഓണ്‍ലൈന്‍ ആയിട്ടാണേലും മദ്യം വിറ്റ് വരുമാനം ഖജനാവിലെത്തണമെന്നാണ് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും നിലപാട്.

വിഷയം സുപ്രീംകോടതിയില്‍

വിഷയം സുപ്രീംകോടതിയില്‍

വിഷയം സുപ്രീംകോടതിയുടെ പരിഗണനക്കെത്തി. ആളുകള്‍ ഒരുമിക്കുന്നത് രോഗ വ്യാപനത്തിന് കാരണമാകും. എന്നാല്‍ മദ്യം വില്‍ക്കാതിരിക്കാനും പറ്റില്ല. ഈ സാഹചര്യത്തില്‍ മദ്യഷോപ്പുകള്‍ തുറക്കാതെ മദ്യം വിറ്റു കൂടെ എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഹോം ഡെലിവറിയാണ് കോടതി പറയുന്ന പോംവഴി.

 പടക്കം പൊട്ടിച്ച് ആഘോഷം

പടക്കം പൊട്ടിച്ച് ആഘോഷം

പല സംസ്ഥാനങ്ങളും ഹോം ഡെലിവറി മദ്യം ആരംഭിച്ചുകഴിഞ്ഞു. മദ്യത്തിന് നികുതി വര്‍ധിപ്പിച്ച് വില്‍പ്പന നടത്താനും തീരുമാനിച്ചു. എങ്ങനെ ആണേലും മദ്യം കിട്ടിയാല്‍ മതി എന്നാണ് മദ്യപരുടെ നിലപാട്. ലോക്ക് ഡൗണില്‍ ഇളവ് വരുത്തി മദ്യവില്‍പ്പനക്ക് തുടക്കമിട്ടപ്പോള്‍ പലയിടത്തും പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം.

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

വൈറ്റ് ഹൗസിനെ പിടിച്ചുലച്ച് കൊറോണ; ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം? ട്രംപിന് ആശങ്കവൈറ്റ് ഹൗസിനെ പിടിച്ചുലച്ച് കൊറോണ; ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് പ്രമുഖര്‍ക്ക് രോഗം? ട്രംപിന് ആശങ്ക

ഇറാനില്‍ ഞെട്ടിപ്പിക്കുന്ന വിവരം; കൊറോണ വീണ്ടും വ്യാപിച്ചു, രോഗം ഭേദമായ പ്രവിശ്യകളില്‍...ഇറാനില്‍ ഞെട്ടിപ്പിക്കുന്ന വിവരം; കൊറോണ വീണ്ടും വ്യാപിച്ചു, രോഗം ഭേദമായ പ്രവിശ്യകളില്‍...

English summary
Liquor sale: Interesting factors in States and Political party stands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X