കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കം പൊട്ടിച്ച് പൂജയോടെ തുടക്കം,സ്ത്രീകൾക്ക് പ്രത്യേക ക്യൂ;11 സംസ്ഥാനങ്ങളിൽ മദ്യഷോപ്പുകൾ തുറന്നു

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് മുതലാണ് നടപ്പിലാക്കി വരുന്നത്. ചില മേഖലകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഹോട്ട്സ്പോര്‍ട്ടായി പ്രഖ്യാപിച്ച മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.എന്നാല്‍ ഇതിനിടെ ചില സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ മദ്യവില്‍പ്പശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 40 ദിവസത്തിന് ശേഷമാണ് രാജ്യത്തെ മദ്യവില്‍പ്പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

liquor

Recommended Video

cmsvideo
കുടിയന്മാരെ രോധനം ആരുകേൾക്കാൻ ? കർണാടകയിൽ ബാർ തുറന്നു | Oneindia Malayalam

നിലവില്‍ 11 സംസ്ഥാനങ്ങളാണ് കര്‍ശന നിയന്ത്രണങ്ങളം സാമൂഹിക അകലവും ഉറപ്പുവരുത്തി മദ്യവില്‍പ്പശാലകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദില്ലി, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, അസം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് മദ്യവില്‍പ്പനശാലകള്‍ തുറന്നത്. വൈകീട്ട് എഴ് മണിവരെ പ്രവര്‍ത്തിക്കാനാണ് മിക്ക മദ്യവില്‍പ്പനശാലകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്.

കര്‍ണാടകയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ഏഴുവരെയാണ് തുറക്കുക. ഇവിടെയുള്ള ചില മദ്യവില്‍പ്പനശാലകളില്‍ തുറക്കുന്നതിന് മുന്നോടിയായി പൂജ നടത്തുകയുണ്ടായി. ചിലര്‍ തേങ്ങയുടച്ചാണ് മദ്യശാലകള്‍ തുറന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് മദ്യം ലഭിക്കില്ലെന്ന മുന്നറിയിപ്പുമായാണ് ഗോവയില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നത്. വൈകീട്ട് ആറ് വരെയാണ് ഗോവയില്‍ മദ്യവില്‍പ്പശാലകള്‍ തുറക്കുക.

മദ്യത്തിന്റെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ പ്രൊഹിബിഷന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയാണ് ആന്ധ്രപ്രദേശില്‍ മദ്യവില്‍പ്പനശാലകള്‍ തുറന്നത്. സംസ്ഥാനത്ത് 25 ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിച്ചത്. ഇവിലെ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. ബംഗളൂരിവിലെ ചില് മദ്യഷാപ്പുകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പടക്കംപൊട്ടിച്ചാണ് മദ്യശാലകള്‍ തുറന്നത്.

അതേസമയം, ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണയെ തുടര്‍ന്നുള്ള 83 മരണങ്ങളും 2487 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടവര്‍ 1306 ആയി. ഒപ്പം രോഗ ബാധിതരുടെ എണ്ണം 40263 ആണ്.മെയ് 17 വരെയാണ് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നതും, മരണ സംഖ്യയും മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരേയും 12974 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 678 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 441 കേസുകളും മുംബൈയിലാണ്. ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത അടക്കമുള്ള എല്ലാ മെട്രോ നഗരങ്ങളിലും പൂര്‍ണ്ണമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. 548 പേരാണ് ഇവിടെ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടത്.

English summary
Liquor stores have opened in 11 states, Residents Welcomed Reopening By Bursting Firecrackers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X