കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ഇനി ഓണ്‍ലൈന്‍ വഴി മദ്യം; വിദേശ സഞ്ചാര കേന്ദ്രങ്ങളില്‍ പുതിയ വൈന്‍ ഷോപ്പുകള്‍

  • By S Swetha
Google Oneindia Malayalam News

ഭോപ്പാല്‍: ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. 2020-21ലെ പുതുക്കിയ മദ്യനയം അനുസരിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം. 2,544 നാടന്‍ മദ്യശാലകളും 1,062 വിദേശ മദ്യശാലകളുമാണ് സംസ്ഥാനത്ത് ആകെയുള്ളത്. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2020-2021 സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം വരുമാന വര്‍ധനവാണ് പുതിയ നയം വഴി സര്‍ക്കാരിന് ലഭിക്കുക. സംസ്ഥാനത്തെ 2,544 നാടന്‍ മദ്യ വില്‍പ്പന ശാലകളും 1,061 വിദേശ മദ്യ ശാലകളും പുതുക്കിയ നയത്തിന് കീഴില്‍ വരുമെന്നും പ്രസ്താവയിലുണ്ട്.

 യെഡ്ഡിക്കെതിരെ അറ്റകൈ നീക്കത്തിന് ബിജെപി നേതാക്കള്‍.. 77-ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞാല്‍ കഷ്ടകാലം!! യെഡ്ഡിക്കെതിരെ അറ്റകൈ നീക്കത്തിന് ബിജെപി നേതാക്കള്‍.. 77-ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞാല്‍ കഷ്ടകാലം!!


മദ്യ വ്യവസായത്തില്‍ ഫലപ്രദമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശ മദ്യ വിതരണം ഓണ്‍ലൈന്‍ വഴിയും നടത്തും. ഇതോടൊപ്പം എല്ലാ കുപ്പിയിലെയും ബാര്‍കോഡ് അടക്കമുള്ളവ നിരീക്ഷിക്കും. ഇ-ടെണ്ടര്‍ വഴിയും ലേലം വഴിയുമാണ് ഈ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുക. നിര്‍ദ്ദിഷ്ട മദ്യനയം പ്രകാരം നാടന്‍, വിദേശ മദ്യം എന്നിവ ലഭിക്കുന്ന സബ് ഷോപ്പുകള്‍ പുതിയതായി തുറക്കില്ല. അതേസമയം, സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് ജില്ലകളായ ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ജബല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ പുതിയ രണ്ട് ഗ്രൂപ്പ് ഷോപ്പുകള്‍ തുറക്കും. നഗര, ഗ്രാമപ്രദേശങ്ങളിലെ നാടന്‍, വിദേശ മദ്യവില്‍പ്പന ശാലകള്‍ ഈ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടും.

beer-day-15

സംസ്ഥാനത്തെ 12 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജില്ലകളില്‍ പുതിയ ഒരു കൂട്ടം ഷോപ്പുകള്‍ തുറയ്ക്കുകയും ഇവയ്ക്ക് ഇ-ടെണ്ടര്‍ വഴിയും ലേലം വഴിയും പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്യും. ശേഷിക്കുന്ന 36 ജില്ലകളില്‍ നിലവിലുള്ള മദ്യവില്‍പ്പന ശാലകളെ ഒറ്റ ഗ്രൂപ്പായി തിരിച്ച് വാര്‍ഷിക നിരക്ക് 25 ശതമാനമായി വര്‍ദ്ധിപ്പിക്കും. ഇതിന് പുറമെ സംസ്ഥാനത്തെ മുന്തിരി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും മുന്തിരി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി മുന്തിരിയില്‍ നിന്നും വീഞ്ഞ് നിര്‍മ്മിക്കും. ഇവ വില്‍ക്കുന്നതിനായി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 15 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഈ ഔട്ട്‌ലെറ്റുകളുടെ വാര്‍ഷിക ഫീസ് 10,000 രൂപയായിരിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവയില്‍ പറയുന്നു.

English summary
Liquor will be available online in Madhyapradesh, here is the new liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X