Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക അപമാനിച്ച ഇന്ത്യക്കാര്‍

ദില്ലി: ലോകപോലീസെന്ന് അമേരിക്കന്‍ വിരുദ്ധര്‍ കളിയാക്കി വിളിക്കുന്നത് വെറുതെയല്ല. ആരോട് ഇടപെടുമ്പോഴും അമേരിക്ക കൈവശം വെക്കുന്ന വല്യേട്ടന്‍ മനോഭാവത്തിനുള്ള മറുപടിയാണ് ഒരു തരത്തില്‍ ഈ വിളി. ആരുടെ പ്രശ്‌നത്തിലും ഇടപെടും, വേണമെങ്കില്‍ ഒരു വര വരച്ച് യു എന്നിനെപ്പോലും ആ വരയില്‍ നിര്‍ത്തും. അമേരിക്കയ്ക്ക് പറ്റാത്തതൊന്നുമില്ല എന്നൊരു ചിന്ത തന്നെ ആളുകള്‍ക്കിടയിലുണ്ട്.

അമേരിക്കയിലെത്തുന്ന വിദേശികള്‍ അപമാനിക്കപ്പെടുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. അമേരിക്കയില്‍ അപമാനിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരിയുമല്ല ദേവയാനി കോബ്രഗേഡ് എന്ന നയതന്ത്രജ്ഞ.

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം, നയതന്ത്രജ്ഞ മീരാ ശങ്കര്‍, സിനിമാ താരം ഷാരൂഖ് ഖാന്‍ എന്നിങ്ങനെ പോകുന്ന നിര തന്നെയുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് നോക്കാം.

എ പി ജെ അബ്ദുള്‍ കലാം

എ പി ജെ അബ്ദുള്‍ കലാം

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം അമേരിക്കയില്‍ വെച്ച് രണ്ടുതവണയാണ് അപമാനിക്കപ്പെട്ടത്. സുരക്ഷാ പരിശോധനയുടെ പേരില്‍ എണ്‍പത് കാരനായ കലാമിന്റെ വസ്ത്രമഴിക്കുക വരെ ചെയ്തിട്ടുണ്ട്. 2011 ല്‍ ജെ എഫ് കെ വിമാനത്താവളത്തിലായിരുന്നു ഇത്.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്

എന്‍ ഡി എ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അപമാനിക്കപ്പെട്ടത് ഡള്ളസ് എയര്‍പോര്‍ട്ടില്‍ വെച്ചാണ്. വാഷിംഗ്ടണിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്കിടെയായിരുന്നു സംഭവം.

 അസം ഖാന്‍

അസം ഖാന്‍

ഉത്തര്‍പ്രദേശിലെ കാബിനറ്റ് മിനിസ്റ്റര്‍ അസംഖാന്‍ ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ വെച്ചാണ് വംശീയമായി അപമാനിക്കപ്പെട്ടത്. പത്ത് മിനുട്ടോളം ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.

പ്രഫുല്‍ പട്ടേല്‍

പ്രഫുല്‍ പട്ടേല്‍

കേന്ദ്രമന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍ 2010 സെപ്റ്റംബറിലാണ് അമേരിക്കന്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കപ്പെട്ടത്.

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

മുസ്ലിമായതിന്റെ പേരില്‍ അമേരിക്കന്‍ വിമാനത്താവളത്തില്‍ ഷാരൂഖ് ഖാന്‍ തടഞ്ഞുവെക്കപ്പെട്ടത് വന്‍ വിവാദമായിരുന്നു. ഷാരൂഖിന്റെ പേരില്‍ ഖാന്‍ എന്ന് കണ്ടതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചതത്രെ.

ദേവയാനി കോബ്രഗേഡ്

ദേവയാനി കോബ്രഗേഡ്

ഇന്ത്യന്‍ നയതന്ത്രഞ്ജ ദേവയാനി കോബ്രഗേഡിനെ നഗ്‌നയാക്കി യുഎസ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയതാണ് ഈ പട്ടികയില്‍ പെട്ട ഏറ്റവും ഒടുവിലത്തെ വിവാദം. വിസയില്‍ കൃത്രിമം കാട്ടിയ കുറ്റത്തിനാണ് ഇവര്‍ അമേരിക്കയില്‍ അറസ്റ്റിലായത്.

മീരാ ശങ്കര്‍

മീരാ ശങ്കര്‍

ഇന്ത്യക്കാരിയായ മറ്റൊരു നയതന്ത്ര പ്രതിനിധിയും അമേരിക്കയില്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. യു എസിലേക്കുള്ള ഇന്ത്യന്‍ അംബാസിഡറായ മീര ശങ്കറാണ് അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+