കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റത്തിന്റെ പുതിയ കാറ്റ്; ബിജെപിയില്‍ നിന്നടക്കം ഉന്നത നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ചേക്കേറുന്നു

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മറപക്ഷത്തേക്ക് മാറുന്നത് പണ്ടു മുതലേയുള്ള പ്രവണതയാണെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലാണ് ഇത് ഏറ്റവും കൂടുതല്‍ വ്യാപകമായത്. മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍ തൃപ്തരല്ലാത്ത നേതാക്കളെ ഇത്തരത്തില്‍ വ്യാപകമായി തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത് ബിജെപിയായിരുന്നു.

<strong>'മോള് നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുവാഡാ..'; തേജസ്വിയുടെ വിയോഗത്തില്‍ കണ്ണുനീരണയിക്കുന്ന കുറിപ്പ്</strong>'മോള് നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുവാഡാ..'; തേജസ്വിയുടെ വിയോഗത്തില്‍ കണ്ണുനീരണയിക്കുന്ന കുറിപ്പ്

മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമുള്‍പ്പടേയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളാണ് പുതിയ അവസരങ്ങള്‍ തേടി ബിജെപിയില്‍ ചേക്കേറിയത്. മറ്റൊരു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കുടുവിട്ട് കൂടുമാറ്റം തുടരുകയാണ്. എന്നാലത് പഴയത് പോലെ കോണ്‍ഗ്രസ്സില്‍ നിന്നല്ല, ബിജെപിയടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്കാണ് എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം മാത്രം ഒരു ഡസനിലേറെ നേതാക്കളാണ് ഇത്തരത്തില്‍ കോണ്‍ഗ്രസ്സിലെത്തിയത്.. അവരില്‍ ചിലരേയാണ് ഇവരെ പരിചയപ്പെടുത്തുന്നത്.

<strong>'ചങ്കിലെ ചൈന' ചിന്തയുടെ ചങ്കില്‍തന്നെ കൊണ്ടു; ശശി, ബിഷപ്പ് വിഷയങ്ങളില്‍ മൗനം, പ്രതിഷേധം, ട്രോള്‍</strong>'ചങ്കിലെ ചൈന' ചിന്തയുടെ ചങ്കില്‍തന്നെ കൊണ്ടു; ശശി, ബിഷപ്പ് വിഷയങ്ങളില്‍ മൗനം, പ്രതിഷേധം, ട്രോള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ

2019 ലേ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. തിരഞ്ഞെടുപ്പിന് വെറും രണ്ട് മാസങ്ങള്‍ മത്രം ശേഷിക്കെ സര്‍ക്കാരിലെ ഒരു മന്ത്രി തന്നെ രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് ബിജെപിക്ക് വിലിയ തിരിച്ചടിയാണ് നല്‍കിയത്.

കോണ്‍ഗ്രസ്സ് അധികാരത്തില്‍

കോണ്‍ഗ്രസ്സ് അധികാരത്തില്‍

ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ എത്തുമെന്നാണ് വിവിധ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുമ്പോഴാണ് സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

മന്ത്രിയായ പത്മ ശുക്ല

മന്ത്രിയായ പത്മ ശുക്ല

മന്ത്രിയായ പത്മ ശുക്ലയാണ് ബിജെപി വിട്ട് മറുചേരിയിലേക്ക് കൂടേറിയത്. മധ്യപ്രദേശിലെ പബ്ലിക് വെല്‍ഫെയര്‍ പോര്‍ഡ് മേധാവിയാണ് പത്മ. ബിജെപി വിടുന്നതിന് മുമ്പ് കോണ്‍ഗ്രസ് മേധാവി കമല്‍നാഥുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

മാനവേന്ദ്ര സിങ്ങ്

മാനവേന്ദ്ര സിങ്ങ്

കഴിഞ്ഞ ദിവസമാണ് ജസ്വന്ത് സിങ്ങിന്റെ മകനും ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിങ്ങ് ബിജെപി വിട്ടത്. രാജസ്ഥാനില്‍ വസുന്ധര സര്‍ക്കാറില്‍ അതൃപ്തരായ രജപുത് സമുദായാംഗങ്ങലെ അണിനിരത്തി സ്വാഭിമാന്‍ യാത്ര സംഘടിപ്പിച്ചായിരുന്നും മാനവേന്ദ്ര പാര്‍ട്ടി വിട്ടത്.

കോണ്‍ഗ്രസിലേക്ക് എത്തും

കോണ്‍ഗ്രസിലേക്ക് എത്തും

രാജിക്ക് ശേഷം മാനവേന്ദ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അല്ലാത്ത പക്ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കിയത്.

ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം

ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം

ദക്ഷിണേന്ത്യയില്‍ ആധിപത്യം ഉറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ടായിരുന്നു തെലുങ്കാന മുന്‍മന്ത്രിയും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ നാഗം ജനാര്‍ദന്‍ റെഡ്ഡ്ി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

ബിജെപി മൃദു സമീപനം പുലര്‍ത്തുന്നു

ബിജെപി മൃദു സമീപനം പുലര്‍ത്തുന്നു

ഇദ്ദേഹത്തോടൊപ്പം തന്നെ മറ്റൊരു തെലുങ്കാന നേതാവായ സുര്യകിരണും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. തെലുങ്കാന രാഷ്ട്രീയ സമിതി നേത്യത്വം നല്‍കുന്ന സര്‍ക്കാറിനോട് ബിജെപി മൃദു സമീപനം പുലര്‍ത്തുന്നു എന്ന് ആരോപിച്ചായിരുന്നു നാഗം ജനാര്‍ദന്‍ റെഡ്ഡി പാര്‍ട്ടി വിട്ടത്.

ആനന്ദ് സിംഗ്

ആനന്ദ് സിംഗ്

കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവായിരുന്ന ആനന്ദ് സിംഗ് എംഎല്‍എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേരുന്നത് ഈ വര്‍ഷം ആദ്യമാണ്. ടിപ്പു ജയന്ത്രി ആഘോഷിക്കാനുള്ള സിദ്ധരാമയ്യ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ആര്‍എസ്എസ് സ്വീകരിച്ച നിലപാടിനോടുള്ള അതൃംപ്തിയായിരുന്നു അദ്ദേഹത്തെ പാര്‍ട്ടിയോട് അകറ്റിയത്.

മറ്റു പാര്‍ട്ടികളിലെ നേതാക്കളും

മറ്റു പാര്‍ട്ടികളിലെ നേതാക്കളും

ബിജെപിയില്‍ നിന്ന് മാത്രമല്ല മറ്റു പാര്‍ട്ടികളിലെ നേതാക്കളും കോണ്‍ഗ്രസ്സിലെത്തുന്നുണ്ട്. ടിആര്‍എസില്‍ നിന്ന് കൂട്ടത്തോടെയാണ് നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തികൊണ്ടിരിക്കുന്നത്. ഒട്ടേറെ അനുയായികളുള്ള ടിആര്‍എസ് നേതാവ് രമേശ് റാത്തോഡ് കോണ്‍ഗ്രസ്സില്‍ ചേരുന്നത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്.

രമേശ് റാത്തോഡ്

രമേശ് റാത്തോഡ്

ആന്ധ്ര ഭരണകക്ഷിയായ ടിഡിപി നേതാവായിരുന്നു രമേശ് റാത്തോഡ്. കുറച്ചുകാലം മുമ്പാണ് അദ്ദേഹം തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസില്‍ ചേര്‍ന്നത്. എന്നാല്‍ ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രമേശ് റാത്തോഡിന്റെ കളംമാറ്റം. കോണ്‍ഗ്രസ് ഇദ്ദേത്തിന് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ടിആര്‍എസ് എംഎല്‍എ

ടിആര്‍എസ് എംഎല്‍എ

ടിആര്‍എസ് എംഎല്‍എയായ കെ എസ് രത്‌ന പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ്സിലെത്തിയതാണ് ഇന്ന് പുറത്ത് വരുന്ന എറ്റവും പുതിയ വാര്‍ത്ത. തെലുങ്കാനയില്‍ അധികാരം പിടിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ്സിന് പുതിയ നേതാക്കളുടെ കരുത്ത് കൂടുതല്‍ കരുത്ത് പകരും എന്നാണ് വിലയിരുത്തുന്നത്.

നേരത്തെ

നേരത്തെ

പ്രശസ്ത തെലുങ്ക് സിനിമാ നിര്‍മാതാവ് ബാന്ദ്ല ഗണേഷ് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിആര്‍എസ് നിയമസഭാംഗമായിരുന്ന ആര്‍ ഭൂപതി റെഡ്ഡിയും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ടിആര്‍എസിന്റെ മറ്റൊരു നേതാവായ ഡി ശ്രീനിവാസ് കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. രാജ്യസഭാ എംപിയാണ് ഡി ശ്രീനിവാസ്. പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം ഉടക്കിലാണ്.

അജിത് ജോഗിയുടെ പാര്‍ട്ടിയില്‍ നിന്ന്

അജിത് ജോഗിയുടെ പാര്‍ട്ടിയില്‍ നിന്ന്

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് നേതാക്കളുള്‍പ്പടേയുള്ള നാല്‍പ്പത് പേര്‍ .കഴിഞ്ഞമാസം ആദ്യം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ജോഗിയുടെ ഛത്തീസ്ഗഢ് ജനത കോണ്‍ഗ്രസില്‍ നിന്ന രാജിവെച്ച പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കളുമാണ് കോണ്‍ഗ്രസിലേക്ക് ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്.

രണ്ട് ദളിത് നേതാക്കള്‍

രണ്ട് ദളിത് നേതാക്കള്‍

ഐഎസില്‍ നിന്ന് വിരമിച്ച രണ്ട് ദളിത് നേതാക്കള്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് ഈ ഫെബ്രുവരിയിലായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) നേതാവം ഉത്തം കോബ്രാഗാഡെ,ബുഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് കിഷോര്‍ ഗജ്ഭിയേ എന്നവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പാര്‍ട്ടിവിട്ട സ്വന്തം നേതാക്കളെ

പാര്‍ട്ടിവിട്ട സ്വന്തം നേതാക്കളെ

മറ്റ് പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കന്‍മാരേക്കാള്‍ പാര്‍ട്ടിവിട്ട സ്വന്തം നേതാക്കളെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കിരണ്‍കുമാര്‍ റെഡ്ഡിയെ പാര്‍ട്ടിയില്‍ തിരിച്ചെത്തിച്ച് ഇതിന്റെ ആദ്യപടി വിജയിക്കാനും കോണ്‍ഗ്രസ്സിനായി. സീറ്റ് ലക്ഷ്യം വെച്ച് പാര്‍ട്ടി വിട്ട് വരുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു പാര്‍ട്ടി വിട്ട് വരുന്നവരെ സ്വീകരിക്കില്ലെന്നല്ല, മറിച്ച് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുള്ളൂവെന്നായിരുന്നു രാഹുല്‍ വ്യക്തമാക്കിയത്.

English summary
list of other party leaders turned to congress last months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X