കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പാർട്ടി സ്ഥാനാർഥികളുടെ വിദ്യാഭ്യാസ യോഗ്യതകൾ ഇതാ ഇങ്ങനെ... കോൺഗ്രസ് മുന്നിൽ.. ബിജെപി പിന്നിൽ

  • By Desk
Google Oneindia Malayalam News

ദില്ലി: എല്ലാ തൊഴില്‍ മേഖലകളും കൂടുതല്‍ മത്സരാധിഷ്ഠിതമായ ഈ കാലത്ത് രാഷ്ട്രീയത്തില്‍ ഒഴികെ വിദ്യാഭ്യാസ യോഗ്യതയാണ് മിക്ക ആളുകളുടെയും തൊഴില്‍ രൂപപ്പെടുത്തുന്ന പ്രധാന ഘടകം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റും വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വരുന്നത് വരെ രാഷ്ട്രീയക്കാരുടെ വിദ്യാഭ്യാസം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വിഷയമേ അല്ലായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ വിശകലനം ചെയ്യുമ്പോള്‍ ബിരുദ യോഗ്യതയുള്ളത് 48 ശതമാനം സ്ഥാനാര്‍ഥികള്‍ക്ക് മാത്രമാണ്.

ദക്ഷിണേന്ത്യയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളാണ് ആദ്യ 5 സ്ഥാനത്ത് നില്‍ക്കുന്നത. ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ 88 ശതമാനം സ്ഥാനാര്‍ഥികളും ബിരുദധാരികളാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരായ സ്ഥാനാര്‍ഥികളുള്ള രാജ്യത്തെ ഒന്നാമത്തെ പാര്‍ട്ടിയും ഇത് തന്നെ.

 ആറാം ഘട്ടം കോൺഗ്രസിന്റേത്; ബിജെപിക്ക് നഷ്ടം നേടിയതിനേക്കാൾ അധികം, വരുണും മനേകയും വീഴുമോ? ആറാം ഘട്ടം കോൺഗ്രസിന്റേത്; ബിജെപിക്ക് നഷ്ടം നേടിയതിനേക്കാൾ അധികം, വരുണും മനേകയും വീഴുമോ?

വിദ്യാസമ്പന്നർ

വിദ്യാസമ്പന്നർ

തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകമാണ് 87.5 ശതമാനം ബിരുദധാരികളായ സ്ഥാനാര്‍ഥികളുമായി രണ്ടാം സ്ഥാനത്ത്. തൊട്ടു പിറകില്‍ 86.4 ശതമാനവുമായി എഐഎഡിഎംകെ, 82.4 ശതമാനവുമായി തെലങ്കാനയിലെ തെലങ്കാന രാഷ്ട്ര് സമിതി, 80 ശതമാനവുമായി നാം തമിഴര്‍ കച്ചി എന്നിങ്ങനെയാണ് കണക്കുകള്‍.

പ്രമുഖ പാർട്ടികളിൽ ഇങ്ങനെ

പ്രമുഖ പാർട്ടികളിൽ ഇങ്ങനെ

പ്രമുഖ പാര്‍ട്ടികളുടെ കണക്കെടുക്കുമ്പോള്‍ 75.7 ശതമാനം ഉന്നത വിദ്യാഭ്യാസം നേടിയ സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസാണ് ഒന്നാം സ്ഥാനത്ത്. തൃണമൂല്‍ (74.5 ശതമാനം), ബിജു ജനതാദള്‍ (71.4 ശതമാനം), ആം ആദ്മി പാര്‍ട്ടി (71.4 ശതമാനം), ഭാരതീയ ജനതാ പാര്‍ട്ടി (70.8%) എന്നിങ്ങനെയാണ് കണക്കുകള്‍. മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ 52.5% സ്ഥാനാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസം നേടിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 38 % പേര്‍ക്ക് മാത്രമേ ബിരുദ യോഗ്യതയുള്ളു.

എല്ലാവരും ബിരുദധാരികൾ

എല്ലാവരും ബിരുദധാരികൾ

കോളേജില്‍ നിന്ന് ബിരുദമെടുത്ത സ്ഥാനാര്‍ഥികളുടെ ദേശീയ ശരാശരി 48 ശതമാനമാണ്. 5 മണ്ഡലങ്ങളിലാണ് എല്ലാ സ്ഥാനാര്‍ഥികളും ബിരുദധാരികളായിട്ടുള്ളത്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ഒഡീഷയിലെ ബാലാന്‍ഗീര്‍, ഗോവയിലെ സൗത്ത് ഗോവ, ഒഡീഷയിലെ നബ്രാംഗ്പൂര്‍, നാഗാലാന്റിലെ നാഗാലാന്റ് എന്നിവയാണവ.

യോഗ്യത പത്താം ക്ലാസ്

യോഗ്യത പത്താം ക്ലാസ്

ഏറ്റവും കുറഞ്ഞ ബിരുദ ധാരികളുളളത് മഹാരാഷ്ട്രയിലെ റായ്ഗഡാണ്. ഈ സീറ്റിലേക്ക് മത്സരിക്കുന്ന 15 സ്ഥാനാര്‍ഥികളില്‍ ഭാരതീയ കിസാന്‍ പാര്‍ട്ടിയിലെ പ്രകാശ് സഖാറാമിന് മാത്രമാണ് ബിരുദ യോഗ്യതയുള്ളത്. ബാക്കിയുള്ളവരെല്ലാം 10ാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. റായ്ഗഡിന് പിന്നാലെ ഗുജറാത്തിലെ ഭറൂച്ച്, സുരേന്ദ്രനഗര്‍ എന്നീ മണ്ഡലങ്ങളില്‍ യഥാക്രമം 12ശതമാനവും 13 ശതമാനവുമാണ് സ്ഥാനാര്‍ഥികളുടെ ബിരുദ യോഗ്യത. കൂടാതെ ബീഹാറിലെ ദര്‍ഭംഗ (13%), ഒഡീഷയിലെ സുന്ദര്‍ഘര്‍ (13), ഗുജറാത്തിലെ ഖേഡ എന്നിവയും വളരെ താഴെയാണ്. മൊത്തം സ്ഥാനാര്‍ഥികളില്‍ 46 ശതമാനവും സാക്ഷരരാണ് അല്ലെങ്കില്‍ സ്‌കൂളില്‍ പോയിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ പഠിച്ച 11 സ്ഥാനാര്‍ഥികളാണ് ബിഎസ്പിക്കുള്ളത്. ബിജെപിക്ക് ഇത്തരത്തില്‍ 5 സ്ഥാനാര്‍ഥികളുള്ളപ്പോള്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന് 2 സ്ഥാനാര്‍ഥികള്‍ ഉണ്ട്.

നിരക്ഷരർ കുറവ്

നിരക്ഷരർ കുറവ്

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിരക്ഷര സ്ഥാനാര്‍ത്ഥികളുടെ എണ്ണം വളരെ കുറവാണ്. സ്ഥാനാര്‍ത്ഥികളില്‍ രണ്ടു ശതമാനം (ആറാം ഘട്ടം വരെയുള്ള കണക്ക്) മാത്രമാണ് നിരക്ഷരര്‍. ആറാം ഘട്ടം വരെ ഇലക്ഷനില്‍ മത്സരിക്കുന്നവരില്‍ 139 പേര്‍ നിരക്ഷരരാണ്. ഇതില്‍ 111 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. ബിജെപി, ബിഎസ്പി, എഎപി, ഡിഎംകെ എന്നീ പ്രമുഖ പാര്‍ട്ടികളില്‍ നിരക്ഷരനായ ഒരു സ്ഥാനാര്‍ത്ഥിയാണുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
List of political parties with most educated candidates in the lok sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X