കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൌൺ നീട്ടിയത് അഞ്ച് സംസ്ഥാനങ്ങൾ: വീട്ടുവീഴ്ചക്കില്ലാതെ പഞ്ചാബും മഹാരാഷ്ട്രയും തമിഴ്നാടുc

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മൂന്നാം ഘട്ട ലോക്ക്ഡൌൺ അവസാനിക്കാനിരിക്കെ മഹാരാഷ്ട്ര ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളാണ് ലോക്ക്ഡൌൺ നീട്ടിയത്. മഹാരാഷ്ട്രയിലും പഞ്ചാബിലും മെയ് 31 വരെയാണ് ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടാകുക. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 30000 കടന്നതിന് പിന്നാലെയാണ് സംസ്ഥാനസർക്കാരിന്റെ നീക്കം. 30, 706 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോക്ക് ഡൗൺ മെയ് 31 വരെ; വിമാന സർവ്വീസുകൾ ഇല്ല!!വിദ്യാലയങ്ങളും അടച്ചിടും!! മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെലോക്ക് ഡൗൺ മെയ് 31 വരെ; വിമാന സർവ്വീസുകൾ ഇല്ല!!വിദ്യാലയങ്ങളും അടച്ചിടും!! മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ

ഞായറാഴ്ച ഉച്ചയ്ക്ക് സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടിതായി പറയുന്നത്. നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള വൈറസ് ബാധയുടെ മൂന്നിൽ ഒരു ശതമാനത്തോളമാണ് മഹാരാഷ്ട്രയിൽ മാത്രമുള്ളത്. രോഗികളുടെ എണ്ണത്തിൽ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന തമിഴ്നാടും ലോക്ക്ഡൌൺ നീട്ടിയിട്ടുണ്ട്. കുടുതൽ വിവരങ്ങളിലേക്ക്..

 കർണാടക

കർണാടക


കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ നീട്ടിയ സംസ്ഥാനങ്ങളിൽ മൂന്നാമതാണ് കർണാടക. എന്നാൽ രണ്ട് ദിവസത്തേക്ക് മാത്രമാണ് സംസ്ഥാനത്ത് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ നിലവിലുള്ളത്. മെയ് നാല് മുതൽ സംസ്ഥാനത്ത് പ്രാലബല്യത്തിലുള്ള നിയന്ത്രണങ്ങൾ മെയ് 19 വരെ തുടരുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുള്ളത്.

 തമിഴ്നാട്

തമിഴ്നാട്

മെയ് 31 വരെ തമിഴ്നാട്ടിൽ ലോക്ക്ഡൌൺ നീട്ടിയതായി മുഖ്യമന്ത്രി പളനിസ്വാമിയാണ് പ്രഖ്യാപിച്ചത്. എന്നാൽ 25 സംസ്ഥാനങ്ങളിൽ ജില്ലയ്ക്ക് ഉള്ളിലുള്ള യാത്രകൾക്ക് ഇളവുകൾ ലഭിക്കും. ചെന്നൈ ഉൾപ്പെടെയുള്ള 25 ജില്ലകളിലെ നിയന്ത്രണങ്ങളിൽ ഒരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാകില്ല. മൂന്നാം ഘട്ട ലോക്ക്ഡൌണിന്റെ നിയന്ത്രണങ്ങൾ തന്നെയാണ് ഈ പ്രദേശങ്ങളിൽ പ്രാബല്യത്തിലുണ്ടാകുക. സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ തുടരും. കോയമ്പത്തൂർ, സേലം, ഇറോഡ്, തിരുപ്പൂർ, നാമക്കൽ, കാരൂർ എന്നിവയുൾപ്പെടെ 25 ജില്ലകളിലാണ് ഇളവുകൾ ലഭിക്കുക. ജില്ലകൾക്കുള്ളിൽ പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നതിന് തമിഴ്നാട് ഇ- പാസ് ആവശ്യമില്ല.

മഹാരാഷ്ട്ര

മഹാരാഷ്ട്ര


മെയ് 31 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടാകുക. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 30000 കടന്നതിന് പിന്നാലെയാണ് സംസ്ഥാനസർക്കാരിന്റെ നീക്കം. 30, 706 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടിതായി പറയുന്നത്. നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള വൈറസ് ബാധയുടെ മൂന്നിൽ ഒരു ശതമാനത്തോളമാണ് മഹാരാഷ്ട്രയിൽ മാത്രമുള്ളത്. മഹാരാഷ്ട്രയിൽ ഗ്രീൻ, ഓറഞ്ച് സോണുകളിൽ കൂടുതൽ ഇളവുകൾ നാലാംഘട്ടത്തിൽ ലഭ്യമാകും. നിലവിൽ അവശ്യ സേവനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ.

 തെലങ്കാന

തെലങ്കാന


മെയ് 29 വരെ ലോക്ക്ഡൌൺ നീട്ടുന്ന ആദ്യത്തെ സംസ്ഥാനമാണ് തെലങ്കാന. കേന്ദ്രസർക്കാർ രാജ്യവ്യാപക ലോക്ക്ഡൌൺ മെയ് 17 വരെ നീട്ടുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് തെലങ്കാന മെയ് 29 വരെ ലോക്ക്ഡൌൺ നീട്ടുന്നതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവാണ് പ്രഖ്യാപിച്ചത്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ എല്ലാ കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. ടൌണുകളിലെ 50 ശതമാനത്തോളം കടകൾക്ക് തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതിയുണ്ട്. സ്വകാര്യ - പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 30 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. റെഡ് സോണുകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളൂ. എന്നാൽ രാത്രി ഏഴ് മണിക്കും രാവിലെ ആറ് മണിക്കും ഇടയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കർഫ്യൂ നിലവിലുണ്ടാകും. വൈകിട്ട് ആറ് മണിയോടെ അവശ്യ വസ്തുക്കൾ വാങ്ങി ജനങ്ങൾ വീടുകളിൽ തിരിച്ചെത്താനാണ് നിർദേശം. അതിന് ശേഷം പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും. നിലവിൽ 1509 കേസുകളാണ് സംസ്ഥാനത്തുള്ളത്.

 മിസോറാം

മിസോറാം

മിസോറാം സർക്കാർ മെയ് 31 വരെയാണ് ലോക്ക്ഡൌൺ നീട്ടിയിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, എൻജിഒകൾ, ഡോക്ടർമാർ, സംഘടനകൾ എന്നിവയുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തിട്ടുള്ളത്. എല്ലാവരും അനുകൂല തീരുമാനം അറിയിച്ചതോടെയാണ് മെയ് 31 വരെ ലോക്ക്ഡൌൺ നീട്ടാനുള്ള തീരുമാനം. ഇതോടെ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. മെയ് ഒമ്പതിന് അവസാനത്തെ രോഗിയ്ക്കും അസുഖം ഭേദമായതോടെ മിസോറാം ഗ്രീൻ സോണിലേക്ക് മാറിയിരുന്നു.

 പഞ്ചാബ്

പഞ്ചാബ്

മെയ് 18ന് മുതൽ സംസ്ഥാനത്ത് നിലവിലുള്ള കർഫ്യൂ നീക്കുന്ന പഞ്ചാബ് സർക്കാർ ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടിയിട്ടുണ്ടെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ശനിയാഴ്ച അറിയിച്ചത്. മെയ് 18 മുതൽ സംസ്ഥാനത്ത് കർഫ്യൂ ഉണ്ടാകില്ല. എന്നാൽ ലോക്ക്ഡൌൺ മെയ് 31 വരെയുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകൾ അടച്ച് സീലുവെക്കും. എന്നാൽ കുടുതൽ മാർനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കുന്ന മാർഗരേഖയ്ക്ക് ശേഷം പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും. വൈറസ് വ്യാപനത്തിന് ശമനം വരുന്നത് വരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സ്കൂളുകളോട് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു. 60000 പഞ്ചാബികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 20000 പഞ്ചാബികൾ മറ്റ് രാജ്യങ്ങളിൽ നിന്നുാമായി തിരിച്ചെത്താനുണ്ടെന്നും അദ്ദേഹം ലോക്ക്ഡൌൺ നീട്ടാനുള്ള തീരുമാനത്തെക്കുറിച്ച് പറയുമ്പോൾ കൂട്ടിച്ചേർത്തു. 1,946 പേർക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് 32 പേരാണ് ഇതുവരെ മരിച്ചത്. 1,257 പേർക്ക് രോഗം ഭേദമവുകയും ചെയ്തിട്ടുണ്ട്.

English summary
List of states that have already extended the lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X