കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാഗാന്ധിയുടെ പേരില്‍ 568000 കോടി.. രാഹുൽ ഗാന്ധിക്കും ജയലളിതയ്ക്കും ഉണ്ട് കള്ളപ്പണ നിക്ഷേപം?

  • By Desk
Google Oneindia Malayalam News

കള്ളനോട്ടുകളില്‍ നിന്നും കള്ളപ്പണക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള കടുത്ത പരിശ്രമത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ രാത്രിക്ക് രാത്രി നിരോധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചത്. കുറച്ച് ബുദ്ധിമുട്ടിലാണെങ്കിലും ജനങ്ങളും മോദി സര്‍ക്കാരിന് പിന്തുണയുമായുണ്ട്.

Read Also: ഊർജിത് പട്ടേൽ പഴയ പണിക്കാരന്‍.. 500, 1000 നിരോധനം അംബാനി നേരത്തെ അറിഞ്ഞു, കള്ളപ്പണമിട്ട് വെള്ളപ്പണം വാരാനോ ജിയോ?

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ കള്ളപ്പണക്കാരുടെ പട്ടിക എന്ന പേരില്‍ ഒരു വലിയ ലിസ്റ്റ് വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുമ്പ് ദേശീയ മാധ്യമങ്ങള്‍ വരെ പ്രസിദ്ധീകരിച്ചതാണ് ഈ പട്ടിക. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടി വിക്കിലീക്സ പുറത്ത് വിട്ടു എന്ന രീതിയില്‍ പ്രചരിക്കുന്ന പേരുകള്‍ നോക്കൂ.. സോണിയാ ഗാന്ധി മുതല്‍ ജയലളിത വരെയുള്ളവരുടെ പേരുണ്ട് പട്ടികയില്‍...

സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും കോണ്‍ഗ്രസ് അദ്ധ്യക്ഷയുമാണ് സോണിയാ ഗാന്ധി. സോണിയാ ഗാന്ധിയുടെ പേരില്‍ 568000 കോടി രൂപയാണത്രെ സ്വിസ് ബാങ്കില്‍ ഉള്ളത്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

സോണിയ ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധിയുടെ പേരും പട്ടികയിലുണ്ട്. 158000 കോടി രൂപ രാഹുലിന്റെ പേരിലുണ്ടെന്നാണ് പറയപ്പെടുന്നത്.

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് എത്രയോ കാലമായി കേള്‍ക്കുന്നതാണ്. 19800 കോടി രൂപയാണത്രെ രാജീവിന്റെ പേരിലുള്ളത്.

ജയലളിത

ജയലളിത

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരിലുമുണ്ടത്രെ നിക്ഷേപം. 15000 കോടിയാണ് ഇതെന്നാണ് പറയപ്പെടുന്നത്.

ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്

അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച മുന്‍ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവിന്റെ പേരില്‍ 28900 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് പറയുന്നത്.

ശരദ് പവാര്‍

ശരദ് പവാര്‍


മുന്‍ കേന്ദ്രമന്ത്രി എന്‍ സി പി നേതാവുമാണ് ശരദ് പവാര്‍. 82000 കോടി രൂപ പവാറിന്റെ പേരില്‍ സ്വിസ് ബാങ്കില്‍ ഡെപ്പോസിറ്റ് ഉണ്ട് പോലും.

എ രാജ

എ രാജ

രാജിവെക്കേണ്ടി വന്ന മുന്‍ കേന്ദ്രമന്ത്രി എ രാജയുടെ പേരില്‍ 7800 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.

പി ചിദംബരം

പി ചിദംബരം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് പി ചിദംബരം. ചിദംബരത്തിന്റെ പേരിലുള്ളത് 15040 കോടി രൂപയാണത്രെ

ദിഗ് വിജയ് സിംഗ്

ദിഗ് വിജയ് സിംഗ്

കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവാണ് ദിഗ് വിജയ് സിംഗ്. മുന്‍ കേന്ദ്രമന്ത്രിയുമാണ്. 28900 രൂപ ഇദ്ദേഹത്തിന്റെ പേരില്‍ സ്വിസ് ബാങ്കിലുണ്ടെന്ന് പറയപ്പെടുന്നു

അഹമ്മദ് പട്ടേല്‍

അഹമ്മദ് പട്ടേല്‍

കോണ്‍ഗ്രസ് സീനിയര്‍ നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേലിന്റെ പേരില്‍ ഉണ്ടെന്ന് പറയപ്പെടുന്നത് 9000 കോടി രൂപയാണ്

സുരേഷ് കല്‍മാഡി

സുരേഷ് കല്‍മാഡി

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡിയുടെ പേരിലുള്ള നിക്ഷേപമായി പറയപ്പെടുന്നത് 5900 കോടി രൂപയാണ്.

ഹരീഷ് റാവത്ത്

ഹരീഷ് റാവത്ത്

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ പേരില്‍ 75000 കോടി രൂപയുണ്ടത്രെ.

കപില്‍ സിബല്‍

കപില്‍ സിബല്‍

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന്റെ പേരിലുമുണ്ടത്രെ കള്ളപ്പണം 28000 കോടി രൂപ.

അശോക് ഗെലോട്ട്

അശോക് ഗെലോട്ട്

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിന്റെ പേരില്‍ 220000 രൂപയുടെ നിക്ഷേപമുണ്ടെന്ന് പറയപ്പെടുന്നു

കുമാരസ്വാമി

കുമാരസ്വാമി

ജനതാദള്‍ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമാണ് കുമാരസ്വാമി. ഇദ്ദേഹത്തിന്റെ പേരില്‍ 14500 കോടി രൂപയുണ്ട് പോലും

കരുണാനിധി

കരുണാനിധി

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാണ് എം കരുണാനിധി. ഡി എം കെ തലവനായ കരുണാനിധിക്ക് 35000 കോടി രൂപയുടെ നിക്ഷേപമാണ് പറയപ്പെടുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ

ജ്യോതിരാദിത്യ സിന്ധ്യ

കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ ഒരാളായ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരില്‍ 9000 കോടി രൂപയുടെ നിക്ഷേപമുണ്ടത്രെ

ഇതൊക്കെ ഉള്ളതാണോ

ഇതൊക്കെ ഉള്ളതാണോ

പട്ടികയുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണവും വിക്കീലീക്സ് നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ.് വിക്കിലീക്സിന്റെ പേരില്‍ വാട്‌സ് ആപ്പിലും മറ്റും ആരോ എഴുതിവിട്ട് പ്രചരിപ്പിക്കുന്നതാകാം ഈ രേഖകളെന്ന് കരുതുന്നവരും ഉണ്ട്.

English summary
List of Black Money holders in Swiss Bank accounts leaked by WikiLeaks? This is what the whats app forward says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X