കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിയുന്നു! പിന്നില്‍ വെറുമൊരു പഴം, കേട്ടാല്‍ ഞെട്ടും!!

തലേദിവസം വരെ ആരോഗ്യവാന്മാരായി കാണപ്പെട്ട കുട്ടികള്‍ അടുത്ത ദിവസം കോമയിലാവുകയോ, തളര്‍ന്നു പോവുകയോ ചെയ്യുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ബിഹാറിലെ മുസഫര്‍ നഗറിലെ തുടര്‍ച്ചയായ ദുരൂഹമരണങ്ങളുടെ കാരണം ഒടുവില്‍ കണ്ടെത്തി. വെറുമൊരു പഴമാണ് നിരവധി കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. കുട്ടികളാണ് ദുരൂഹമായി മരിച്ചിരുന്നത്. തലേദിവസം വരെ ആരോഗ്യവാന്മാരായി കാണപ്പെട്ട കുട്ടികള്‍ അടുത്ത ദിവസം കോമയിലാവുകയോ, തളര്‍ന്നു പോവുകയോ ചെയ്യുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മെയ്മാസത്തിന്റെ മധ്യത്തിലാണ് ഇത്തരം ലക്ഷണങ്ങളുമായി കുട്ടികളെ കണ്ടെത്തുന്നത്. മണ്‍സൂണ്‍ എത്തന്നതോടെ ദുരൂഹ മരണങ്ങളും കുറയുകയായിരുന്നു. വര്‍ഷന്തോറും നൂറുകണക്കിന് കുട്ടികളാണ് ഇങ്ങനെ മരിച്ചത്. മരണത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയാതായതോടെ ജനങ്ങളും ഭയത്തിലായിരുന്നു. എന്നാല്‍ അമെരിക്കയിലെയും ഇന്ത്യയിലെയും ശാസ്ത്രജ്ഞന്മാര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദുരൂഹ മരണങ്ങളുടെ ചുരുളഴിഞ്ഞത്.

 ഞെട്ടിക്കുന്ന കണ്ടെത്തല്‍

ഞെട്ടിക്കുന്ന കണ്ടെത്തല്‍

ദുരൂഹ മരണങ്ങള്‍ക്കു കാരണം പ്രദേശത്തു കാണപ്പെടുന്ന ലിച്ചി എന്ന പഴമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചുവന്ന പുറന്തോടോട് കൂടിയ മധുരമുള്ള ഒരുതരം പഴമാണ് ലിച്ചി. റംബൂട്ടാനോട് രൂപസാദൃശ്യമുണ്ട്.

 രാത്രി ഭക്ഷണം നിര്‍ബന്ധം

രാത്രി ഭക്ഷണം നിര്‍ബന്ധം

2015ല്‍ പ്രദേശത്തെ വീട്ടുകാരോട് കുട്ടികള്‍ രാത്രി ഭക്ഷണം നിര്‍ബന്ധമായി കഴിച്ചിരിക്കണമെന്നും ലിച്ചി പഴങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്നും ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പിന്നീടുള്ള രണ്ട് സീസണിലും മരണ നിരക്ക് കുറഞ്ഞതായി കണ്ടെത്തി. ഇതോടെ നടത്തിയ പരിശോധനയിലാണ് കാരണക്കാര്‍ ലിച്ചി പഴങ്ങളാണെന്ന് വ്യക്തമായത്.

 പെട്ടെന്ന് കോമയിലാവുക

പെട്ടെന്ന് കോമയിലാവുക

ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുട്ടികളില്‍ തലച്ചോറിസല്‍ യാതൊരുവിധ അണുബാധയും കണ്ടെത്തിയിരുന്നില്ല. ഇവര്‍ക്ക് പനി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. കുട്ടികള്‍ പെട്ടെന്ന് കോമയിലാവുന്നതായിരുന്നു ആകെയുള്ള ലക്ഷണം.

 രാത്രി ഭക്ഷണം കഴിച്ചിരുന്നില്ല

രാത്രി ഭക്ഷണം കഴിച്ചിരുന്നില്ല

ഇത്തരത്തില്‍ മരിച്ച കുട്ടികളുടെ ബയോളജിക്കല്‍ സാംപിള്‍ പരിശോധനയില്‍ നിന്ന് ഇവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വന്‍ തോതില്‍ കുറഞ്ഞിരുന്നതായി കണ്ടെത്തി. മാത്രമല്ല മരിച്ച കുട്ടികള്‍ രാത്രി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ലിച്ചി പഴങ്ങള്‍ കഴിച്ചതായും ഇവരുടെ അമ്മമാര്‍ വ്യക്തമാക്കിയിരുന്നു.

 ചുരുളഴിയുന്നു

ചുരുളഴിയുന്നു

ദുരൂഹ മരണങ്ങള്‍ വര്‍ധിച്ചതോടെയാണ് 2013ല്‍ ഇന്ത്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും ഒരു സംയുക്ത പഠനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിലാണ് ദുരൂഹ മരണത്തിന്റെ ചുരുളഴിഞ്ഞത്.

English summary
The mystery behind the outbreak of an unexplained neurological illness in Bihar's Muzaffarpur, which had claimed nearly 100 lives each year till 2014, has been solved.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X