സാക്ഷരതയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം; പിറകില്‍ ആന്ധ്ര;രണ്ടാം സ്ഥാനത്ത് ദില്ലി
ദില്ലി: സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനവുമായാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ദേശീയ തലസ്ഥാനമായ ദില്ലിയില്‍ 89 ശതമാനമാണ് സാക്ഷരത. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
സാക്ഷരത നിരക്കില്‍ നേരത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നിലുണ്ടായിരുന്നതെങ്കില്‍ പുതിയ കണക്കുകള്‍ ഇതിനെ തിരുത്തുന്നതാണ്. റിപ്പോര്‍ട്ട് പ്രകാരം ആന്ധ്രപ്രദേശാണ് സാക്ഷരതാ നിരക്കില്‍ ഏറ്റവും പിറകിലുള്ളത്. ആന്ധപ്രദേശില്‍ 66.4 ശതമാനമാണ് സാക്ഷരത നിരക്ക്. തൊട്ടടുത്തായി ബീഹാറുമുണ്ട്. ഇവിടെ 70.9 ശതമാനമാണ് സാക്ഷരത. തെലുങ്കാനയില്‍ 72.8 ശതമാനവും കര്‍ണ്ണാടകയില്‍ 77.2 ശതമാനവുമാണ് സാക്ഷര. ഇവരെല്ലാം തന്നെ ദേശിയ ശരാശരിയേക്കാള്‍ കുറവാണ്.

അതേസമയം അസം(85.9) , ഉത്തരാഖണ്ഡ് (87.6) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനും ദില്ലിലും തൊട്ട് പിറകിലായി മൂന്നാം നാലും സ്ഥാനത്ത് ഉള്ളത്.
Recommended Video
സാക്ഷരതയില്‍ സ്ത്രീ, പുരുഷ ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. ഇത് 2.2 ശതമാനം മാത്രമാണ്്. ദേശീയ തലത്തില്‍ ഇത് 14.4 ശതമാനമാണ്. അതായത് ദേശീയ തലത്തില്‍ പുരുഷന്മാരുടെ സാക്ഷരത 84.7 ശതമാനം ആവുമ്പോള്‍ സ്ത്രീ സാക്ഷരത എന്നത് 70.3 ശതമാനം മാത്രമാണ്.
നഗരത്തിലേയും ഗ്രാമങ്ങളിലേയും സാക്ഷരത താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ വ്യത്യാസം വരുന്നത് തെലങ്കാനയിലാണ്. ഇവിടെ ഗ്രാമപ്രദേശങ്ങളിലെ സാക്ഷരതയേക്കാള്‍ 23.4 ശതമാനം കൂടുതലാണ് നഗരത്തിലെ സാക്ഷരത. ആന്ധപ്രദേശില്‍ ഈ വ്യത്യാസം 19.2 ശതമാനമാണ്. ദേശീയ തലത്തില്‍ നഗരത്തിലേയും ഗ്രാമത്തിലേയും സാക്ഷരത നിരക്കിലെ സ്്ത്രീപുരുഷ വ്യത്യാസം എന്നത് 27.2 ശതമാനമാണ്.
രാജസ്ഥാനില്‍ നഗരത്തിലെ പുരുഷ സാക്ഷരതയും സ്ത്രീ സാക്ഷരതയും തമ്മില്‍ 38.5 ശതമാനം വ്യത്യാസമുണ്ട്. തെലുങ്കാനയില്‍ ഇത് 38 ശതമാനമാണ്. അതേസമയം കേരളത്തില്‍ ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത 80 ശതമാനമാണ്. എന്നാല്‍ പ്രധാനപ്പെട്ട 22 സംസ്ഥാനങ്ങളില്‍ 13 എണ്ണത്തിലും ഇത് 13 ല്‍ കുറവാണ്. ഇതില്‍ 6 എണ്ണം 60 ശതമാനത്തിലും താഴെയാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications