കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷരതയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കേരളം; പിറകില്‍ ആന്ധ്ര;രണ്ടാം സ്ഥാനത്ത് ദില്ലി

Google Oneindia Malayalam News

ദില്ലി: സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനവുമായാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ദേശീയ തലസ്ഥാനമായ ദില്ലിയില്‍ 89 ശതമാനമാണ് സാക്ഷരത. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

സാക്ഷരത നിരക്കില്‍ നേരത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് മുന്നിലുണ്ടായിരുന്നതെങ്കില്‍ പുതിയ കണക്കുകള്‍ ഇതിനെ തിരുത്തുന്നതാണ്. റിപ്പോര്‍ട്ട് പ്രകാരം ആന്ധ്രപ്രദേശാണ് സാക്ഷരതാ നിരക്കില്‍ ഏറ്റവും പിറകിലുള്ളത്. ആന്ധപ്രദേശില്‍ 66.4 ശതമാനമാണ് സാക്ഷരത നിരക്ക്. തൊട്ടടുത്തായി ബീഹാറുമുണ്ട്. ഇവിടെ 70.9 ശതമാനമാണ് സാക്ഷരത. തെലുങ്കാനയില്‍ 72.8 ശതമാനവും കര്‍ണ്ണാടകയില്‍ 77.2 ശതമാനവുമാണ് സാക്ഷര. ഇവരെല്ലാം തന്നെ ദേശിയ ശരാശരിയേക്കാള്‍ കുറവാണ്.

literacy

അതേസമയം അസം(85.9) , ഉത്തരാഖണ്ഡ് (87.6) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനും ദില്ലിലും തൊട്ട് പിറകിലായി മൂന്നാം നാലും സ്ഥാനത്ത് ഉള്ളത്.

Recommended Video

cmsvideo
ആ കോപ്പിടയടിച്ച ഉഴപ്പന്‍ അപ്പൂപ്പനാരാണ് ? | Oneindia Malayalam

സാക്ഷരതയില്‍ സ്ത്രീ, പുരുഷ ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളം തന്നെയാണ്. ഇത് 2.2 ശതമാനം മാത്രമാണ്്. ദേശീയ തലത്തില്‍ ഇത് 14.4 ശതമാനമാണ്. അതായത് ദേശീയ തലത്തില്‍ പുരുഷന്മാരുടെ സാക്ഷരത 84.7 ശതമാനം ആവുമ്പോള്‍ സ്ത്രീ സാക്ഷരത എന്നത് 70.3 ശതമാനം മാത്രമാണ്.

നഗരത്തിലേയും ഗ്രാമങ്ങളിലേയും സാക്ഷരത താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ വ്യത്യാസം വരുന്നത് തെലങ്കാനയിലാണ്. ഇവിടെ ഗ്രാമപ്രദേശങ്ങളിലെ സാക്ഷരതയേക്കാള്‍ 23.4 ശതമാനം കൂടുതലാണ് നഗരത്തിലെ സാക്ഷരത. ആന്ധപ്രദേശില്‍ ഈ വ്യത്യാസം 19.2 ശതമാനമാണ്. ദേശീയ തലത്തില്‍ നഗരത്തിലേയും ഗ്രാമത്തിലേയും സാക്ഷരത നിരക്കിലെ സ്്ത്രീപുരുഷ വ്യത്യാസം എന്നത് 27.2 ശതമാനമാണ്.

രാജസ്ഥാനില്‍ നഗരത്തിലെ പുരുഷ സാക്ഷരതയും സ്ത്രീ സാക്ഷരതയും തമ്മില്‍ 38.5 ശതമാനം വ്യത്യാസമുണ്ട്. തെലുങ്കാനയില്‍ ഇത് 38 ശതമാനമാണ്. അതേസമയം കേരളത്തില്‍ ഗ്രാമീണ മേഖലയിലെ സ്ത്രീ സാക്ഷരത 80 ശതമാനമാണ്. എന്നാല്‍ പ്രധാനപ്പെട്ട 22 സംസ്ഥാനങ്ങളില്‍ 13 എണ്ണത്തിലും ഇത് 13 ല്‍ കുറവാണ്. ഇതില്‍ 6 എണ്ണം 60 ശതമാനത്തിലും താഴെയാണ്.

കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ കൊവിഡ് കുതിച്ചുയരുന്ന ഇന്ത്യയിലേക്ക് 'സ്പുട്‌നിക്' എത്തുമോ..! റഷ്യ നൽകുന്ന സൂചനകൾ; പുതിയ വിവരങ്ങൾ

ഡൊണാള്‍ഡ് ട്രംപ് ജയിച്ചേ മതിയാകൂ; ബിന്‍ ലാദന്റെ മരുമകള്‍ നൂര്‍ പറയുന്നു, ലോക രക്ഷയ്ക്ക് ട്രംപ് വേണംഡൊണാള്‍ഡ് ട്രംപ് ജയിച്ചേ മതിയാകൂ; ബിന്‍ ലാദന്റെ മരുമകള്‍ നൂര്‍ പറയുന്നു, ലോക രക്ഷയ്ക്ക് ട്രംപ് വേണം

English summary
Literacy Rate in India: Kerala once again number one in literacy rate with 96.2 Percent, Delhi Comes The Second
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X