• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുഞ്ഞ് ഭീമ പൊരുതുകയാണ്... മരണത്തെ തോല്‍പ്പിക്കാന്‍

പല അവയവങ്ങളും തകരാറിലായിട്ടും കുഞ്ഞു ഭീമ ധൈര്യത്തോടെ പൊരുതുകയാണ് തന്റെ ജീവന്‍ തിരിച്ച് പിടിക്കുന്നതിനായി. ഒരു ചെറിയ കളി കളിക്കുന്പോഴേക്കും അവൻ ആകെ ക്ഷീണിതനാകും. ശരീരത്തില്‍ എന്തെന്നറിയാത്ത ചുവന്ന പാടുകള്‍ ചിലപ്പോള്‍ കാണും.

ടി തിപ്പണ്ണയ്ക്ക് തന്റെ മകന്‍ ഉത്സാഹത്തോടെ ഓടിക്കളിക്കുന്നത് രണ്ട് വയസ്സു വരെയേ സമാധാനത്തോടെ കാണാന്‍ കഴിഞ്ഞുള്ളു. തെലങ്കാനയിലെ മഹാഭുനഗറിലെ ചെറിയ ഗ്രാമത്തില്‍ ലളിതമായി ജീവിച്ചിരുന്ന കുടുംബമായിരുന്നു ഇവരുടേത്. ഭാര്യയും ഭര്‍ത്താവും കര്‍ഷക തൊഴിലാളികളും തുശ്ചമായ ദിവസക്കൂലിക്കാരും . മൂന്ന് പേര്‍ അടങ്ങുന്ന ഈ കുടുംബം ഇതില്‍ സംതൃപതരായിരുന്നു

കുഞ്ഞു ഭീമ അനിയന്ത്രിതമായി ഛര്‍ദ്ദിച്ചു തുടങ്ങിയപ്പോഴാണ് എല്ലാ പ്രശ്‌നങ്ങളുംതുടങ്ങിയത്. ദിവസം മുഴുവന്‍ അവന്‍ കഴിക്കുന്ന ഭക്ഷണം പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. അവന്റെ പനി കൂടിയപ്പോള്‍ കുടുംബം മുഴുവന്‍ ദുഃഖത്തിലായി. മുഖത്തുള്‍പ്പെടെ ശരീരത്തിലെല്ലാം ചുവന്ന പാടുകള്‍ കണ്ടതോടെ കുടുംബം ആകെ ഭയത്തിലായി. അവന്റെ പ്രിയപ്പെട്ട ലഡു ഉള്‍പ്പെടെ ഒരു ഭക്ഷണവും അവന്‍ കഴിക്കാതെയായി.

ഓരോ ആശുപത്രിയില്‍ കാണിക്കുമ്പോഴും അവര്‍ വേറെ ഡോക്ടര്‍മാരിലേക്കും മറ്റു ചികിത്സകളിലേക്കുംനിര്‍ദ്ദേശിച്ചു വിട്ടു. രക്ഷിതാക്കള്‍ ആകെ വലഞ്ഞു. കുഞ്ഞിന്റെ ആരോഗ്യം ക്ഷയിക്കുന്നു. അവസാനം ലിറ്റില്‍ സ്റ്റാര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് ഡെങ്കു ഹെമോറാജിക് സിന്‍ഡ്രം ആണെന്ന് കണ്ടെത്തി. ഇത് കുഞ്ഞിന്റെ ഓരോ അവയവങ്ങളെയായി നശിപ്പിക്കും. അവന്റെ കരള്‍ ഇതിനകം തന്നെ പ്രവര്‍ത്തന രഹിതമായി. ഹൃദയവും തകരാറില്‍ ആകാറായി.

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കുടുംബം ബന്ധുക്കളില്‍ നിന്നും 3 ലക്ഷം കടം വാങ്ങിയിരുന്നു. ഇനി അവരുടെ കയ്യില്‍ ഒന്നുമില്ല. ഇപ്പോള്‍ ഭീമ പിഐസിയുവില്‍ ജീവന്‍ നിലനിര്‍ത്താനുള്ള റെസ്പിറേറ്ററി സഹായത്താലാണ് കിടക്കുന്നത്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്നതിനായി പമ്പുകള്‍ ഘടിപ്പിച്ചിരിക്കുകയാണ്. ഇനി ചികിത്സ മുന്നോട്ട് കൊണ്ട് പോകാനായി 10 ലക്ഷം രൂപ ആവശ്യമാണ്. അത്രയെങ്കിലും ഉണ്ടെങ്കിലേ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനാകൂ. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന വിധം കുഞ്ഞു ഭീമയെ സഹായിക്കണം. ഭീമ ശങ്കറിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബാങ്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ചു പാണ്ഡവ സഹോദരന്റെ പേരാണ് ഭീമയ്ക്ക് ഇട്ടിരിക്കുന്നത്. ഭീമ തന്റെ ശക്തി വീണ്ടെടുക്കാന്‍ പൊരുതുകയാണ്. നമുക്ക് ആകും വിധം ഭീമയെ സഹായിക്കാം. നിങ്ങളുടെ ഭാഗത്തു നിന്നുള്ള ചെറിയ സംഭാവന പോലും ഭീമയുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കും.

ഈ ഫണ്ട് റൈസര്‍ വഴി നിങ്ങള്‍ക്ക് ഭീമയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X