• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അൽപ വായന അപകടകരം'; കർഷക ബില്ലിൽ ബിജെപി പൊരിച്ച് ചിദംബരവും പ്രിയങ്കയും

ദില്ലി; കർഷക ബില്ലിൽ പ്രതിഷേം പുകയുകയാണ്. കഴിഞ്ഞ ദിവസം ബില്ലിനെ ചൊല്ലി എൻഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ നേതാവും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചിരുന്നു. മന്ത്രിയുടെ രാജിയോടെ ബിജെപി-അകാലിദൾ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ബില്ലിനെ ചൊല്ലി കർഷക പ്രതിഷേധം രൂക്ഷായ ഹരിനാനയിലും എൻഡിഎ സർക്കാരിനുള്ളിൽ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. സഖ്യകക്ഷിയായ ജെജെപിയ്ക്ക് മേൽ എൻഡി വിടാനുള്ള സമ്മർദ്ദം തന്നെ ശക്തമായിരിക്കുതയാണ്.

അതിനിടെ ബില്ലിനെ ചൊല്ലിയുള്ള വിവാദങ്ങളിൽ ബിജെപിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളാണ് ബില്ലിൽ ഉള്ളതെന്ന് ബിജെപി വാദത്തിനെതിരെ ചിദംബരം ആഞ്ഞടിച്ചു.

പ്രകടന പത്രികയിൽ

പ്രകടന പത്രികയിൽ

കോൺഗ്രസ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ബിജെപി ഉയർത്തുന്ന വിമർശനം. എന്നാൽ മോദിയും ബിജെപി വക്താക്കളും കോണ്‍ഗ്രസ് പ്രകടനപത്രികയെ വളച്ചൊടിക്കുകയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനായിരുന്നു ചിദംബരം.

അപകടകരമാണ്

അപകടകരമാണ്

പരിമിതമായ അറിവിനേക്കാൾ അപകടകരമാണ് പരിമിതമായ വായനെന്ന് ചിദംബരം പറഞ്ഞു. ബിജെപിയെന്നത് കാലങ്ങളായി വ്യാപാരികളുടേയും കോർപ്പറേറ്റുകളുടേയും പാർട്ടിയാണെന്നും ചിദംബരം കുറ്റപ്പെടുത്തി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി താങ്ങുവില (എംഎസ്പി), പൊതുസംഭരണം, പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) എന്നിവയുടെ അടിസ്ഥാന തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസിന്റെ 2019 ലെ വോട്ടെടുപ്പ് പ്രകടന പത്രികയെന്ന് ചിദംബരം പറഞ്ഞു.

വിദ്വേഷപരമായി വളച്ചൊടിക്കുന്നു

വിദ്വേഷപരമായി വളച്ചൊടിക്കുന്നു

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ വക്താക്കളും കോൺഗ്രസ് പ്രകടന പത്രികയെ മനപ്പൂർവ്വം വിദ്വേഷപരമായി വളച്ചൊടിക്കുകയാണ്. അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി)ആക്റ്റ് നിർത്തലാക്കുമെന്ന് കോണ്ഗ്രസ് തങ്ങളുടെ പ്രകടനപത്രികയിൽ വാദ്ഗാനം നൽകിയിരുന്നുവെന്ന് ബിജെപി വെള്ളിയാഴ്ച ആരോപിച്ചിരുന്നു.

വാഗ്ദാനം ചെയ്തു

വാഗ്ദാനം ചെയ്തു

കർഷകരെ സഹായിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രകടനപത്രികയിൽ വ്യക്തമാണെന്ന് ചിദംബരം പറഞ്ഞു. അതേസമയം ബിജെപി കോർപ്പറേറ്റുകൾക്കും വ്യാപാരികൾക്കും കീഴ്പ്പെട്ടുവെന്നും ചിദംബരം കുറ്റപ്പെടുത്തി. ഓരോ രാഷ്ട്രീയ പാർട്ടിയും ബില്ല് സംബന്ധിച്ച നിലപാട് സ്വീകരണം. കർഷകർക്കൊപ്പമാണോ അതോ കർഷക വിരുദ്ധ ബിജെപിക്കൊപ്പമാണോ തങ്ങളെന്ന് വ്യക്തമാക്കണം, ചിദംബരം പറഞ്ഞു.

വിമർശനവുമായി പ്രിയങ്കയും

വിമർശനവുമായി പ്രിയങ്കയും

അതിനിടെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. കേന്ദ്രം കർഷകർക്ക് ചെവി കൊടുക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. കാർഷിക മേഖലയിലേക്ക് സമ്പന്നരായ സുഹൃത്തുക്കളെ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ചെവികൊടുക്കുന്നില്ല

ചെവികൊടുക്കുന്നില്ല

കർഷകരെ താങ്ങ് വിലകൊടുത്ത് സഹായിക്കാനാണ് ഈ സമയത്ത് സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. കർഷകരുടെ വാക്കുകൾക്ക് ചെവികൊടുക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

നിങ്ങളൊരു സ്ത്രീയാണോ?സ്ത്രീത്വത്തിന് തന്നെ അപമാനം.. ; ഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു!! അതീവ ജാഗ്രതാ നിർദ്ദേശം

ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?

English summary
'Little reading is dangerous'; Chidambaram and Priyanka respond to BJP on farmers' bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X