Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരന്റെ വയറ്റില്‍ ജീവനുള്ള മീന്‍!

മിഡ്‌നാപൂര്‍: പതിനാല് വയസ്സുകാരന്റെ വയറ്റില്‍ ജീവനുള്ള മീന്‍. വാര്‍ത്ത കേട്ട് ഞെട്ടേണ്ട കാര്യമൊന്നുമില്ല. മായയും മന്ത്രവുമൊന്നുമല്ല, മീന്‍ പിടിക്കുന്നതിനിടെ പറ്റിയ അബദ്ധമാണ് ജീവനുള്ള മീനിനെ 14 കാരന്റെ വയറ്റിലെത്തിച്ചത്. തക്ക സമയത്ത് നടത്തിയ ഒരു ഓപ്പറേഷനിലൂടെ ഡോക്ടര്‍മാര്‍ മീനിനെ പുറത്തെടുക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ മെഡിക്കല്‍ കോളേജിലാണ് ഞായറാഴ്ച അപൂര്‍വ്വമായ ഈ ശസ്ത്രക്രിയ നടന്നത്. ശനിയാഴ്ചയാണ് കുട്ടി മീനിനെ വിഴുങ്ങിയത്. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ ഒരു മീന്‍ കുട്ടിയുടെ വായിലാകുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

west-bengal-map

വായില്‍ അകപ്പെട്ട മീനിനെ കുട്ടി നിസാരമായി വിഴുങ്ങുകയും ചെയ്തു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും കുട്ടിയുടെ വയറ്റില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങി. എന്താണ് സംഭവമെന്ന് അറിയാതെ കുറേനേരം നിന്നതിന് ശേഷം ഞായറാഴ്ച രാവിലെയാണ് കുട്ടിയെയും കൊണ്ട് ബന്ധുക്കള്‍ മിഡ്‌നാപ്പൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയത്. അപ്പോഴും കുട്ടി വേദന കൊണ്ട് പുളയുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കുട്ടിയുടെ വയറ്റില്‍ ജീവനുള്ള മീന്‍ ഉള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെ ജീവനുള്ള മീനിനെ 14 കാരന്റെ വയറ്റില്‍ നിന്നും പുറത്തെടുക്കുകയായിരുന്നു. ഓപ്പറേഷന്റെ ക്ഷീണവും പരിഭ്രാന്തിയും മാറ്റിനിര്‍ത്തിയാല്‍ കഥാനായകന്‍ തികച്ചും ആരോഗ്യവാനാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+