• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലെ ശാരീരികബന്ധം പീഡനമായി കാണാനാകില്ലെന്ന് സുപ്രീം കോടതി

cmsvideo
  ശാരീരികബന്ധം പീഡനമായി കാണാനാകില്ല | Oneindia Malayalam

  ദില്ലി: പങ്കാളികളുടെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം പീഢനമാകില്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുയും പിന്നീട് പുരുഷന് വിവാഹം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ നേരത്തെ ഉണ്ടായ ബന്ധം പീഢനമെന്ന് കാണിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇങ്ങനെയുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് നിയമപരിരക്ഷ ലഭിക്കില്ലെങ്കിലും നിയമത്തിനെതിരല്ല. നേരത്തെ ഉഭയ സമ്മതത്തോടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട് പങ്കാളി പിന്മാറിയാല്‍ പിന്നീട് പീഡനം നടന്നെന്ന് കേസെടുക്കാന്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

  വിമാനത്തിലെ ഏക യാത്രക്കാരിയായി.. സഹയാത്രികരില്ലാതെ യുവതിക്കായി വിമാനം പറന്നു

  ജസ്റ്റിസ് എകെ സിക്രി ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നിട് ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ പുരുഷന് വിവാഹത്തില്‍ നിന്ന് പിന്മാറേണ്ടി വരികയാണെങ്കില്‍ അത് പീഢനമായി കണക്കാകന്‍ ഖകഴിയില്ല. ഇത്തരം കേസുകള്‍ വിവാഹ വാഗ്ദാനം നല്കി വഞ്ചനയല്ലെന്നും കോടതി വ്യക്തമാക്കി. പീഡനവും സമ്മതത്തോടെ ഉള്ള ലൈംഗികബന്ധവും തമ്മില്‍ വ്യത്യാസമുണ്ട്. അതിനാല്‍ ഇത്തരം കേസുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

  ആപോപണവിധേയന് യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടോ അതോ ചതിക്കാനുള്ള ഉദ്ദേശത്താലാണോ വിവാഹ വാഗ്ദാനം നല്കിയതെന്ന് കോടതി കണ്ടെത്തണം. വാക്ക് പാലിക്കാന്‍ സാധിക്കാത്തതും വ്യാജ വാഗ്ദാനം നല്കുന്നതും രണ്ടും രണ്ടാണ്. കുറ്റാരോപിതന്‍ വിവാഹ വാഗ്ദാനം നല്കിയത് സദുദ്ദേശപരമായി ആണെങ്കില്‍ സാഹചര്യം മൂലം വിവാഹം കഴിക്കാന്‍ സാധിക്കാതെ വരുന്നത് പീഡനമായി പരിഗണിക്കാന്‍ കഴിയില്ലന്നും ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസില്‍ പുരുഷന് ന്യായികരിക്കാവുന്ന കാരണങ്ങള്‍ ഉണ്ടെങ്കില്‍ കേസ് പ്രത്യക തരത്തില്‍ പരിഗണിക്കണം.

  മഹാരാഷ്ട്ര സ്വദേശിയായ ഡോക്ടര്‍ക്കെതിരെ സഹപ്രവര്‍ത്തകയായ നഴ്സ് നല്‍കിയ എഫ്‌ഐആറില്‍ ആയിരു്‌നനു കോടതിയുടെ ഉത്തരവ്. ലിവ് ഇന്‍ റിലേഷനിലായിരുന്ന ഇരുവരും വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും എന്നാല്‍ ഡോക്ടര്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്‌തെന്നുമായിരുന്നു യുവതുിയുടെ പരാതി. ബോംബെ ഹൈക്കോടതിയില്‍ നിന്നും സു്പ്രിം കോടതിയെ സമീപിക്കുകയായിരു്‌നു ഡോക്ടര്‍.

  തണുത്ത് വിറച്ച് ബെംഗളൂരു.. കര്‍ണാടകയില്‍ ശീതതരംഗം.. ദശാബ്ദത്തിലെ കൂടിയ ശൈത്യത്തില്‍ വിറങ്ങലിച്ച് നഗരം

  ഈ കേസ് പരിഗണിച്ച് സുപ്രീം കോടതി യുവതിക്കുനേരെ പീഡമനല്ല ഉണ്ടായതെന്ന്ും സ്ത്രീ സ്വന്തം ഇഷ്ടപ്രകാരമാണ് ലിവ് ഇന്‍ റിലേഷനില്‍ ആയതെന്നും അതിനാല്‍ ഇത് പീഢനമാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു. പ്രണയ്തതിലായിരിക്കെ നല്ല ബന്ധം പുലര്‍ത്തിയ ഇരുവര്‍ക്കും പുരുഷന്‍ വിവാഹം ചെയ്തതിന്‌റെ പേരില്‍ മുന്നേ നടന്നത് പീഡനമാണെന്ന കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു

  English summary
  live in relationship can not be termed as attack says Supreme Court
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more