ബംഗളൂരുവിലെ ഡാന്‍സ് ബാറുകളില്‍ ലൈവ് മ്യൂസിക് നിര്‍ത്തലാക്കുന്നു:
ബംഗളൂരു: നഗരത്തിലെ പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഡാന്‍സ് ബാറുകളിലും തത്സമയ സംഗീതം നിര്‍ത്തലാക്കുന്നു. തത്സമയ സംഗീത പരിപാടികള്‍ക്ക് പേരുകേട്ട നഗരത്തിലെ മൂന്ന് വലിയ പബ്ബുകളായ ഹമ്മിംഗ് ട്രീ, ബിഫ്‌ലാറ്റ്, ബിടിഡിടി എന്നിവ ബുധനാഴ്ച (ഒക്ടോബര്‍ 2) മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അറിയിച്ചു.
ഹാംഗ് ഔട്ട് കേന്ദ്രങ്ങളും അനധികൃത ഡാന്‍സ് ബാറുകളും തമ്മില്‍ വേര്‍തിരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സംരംഭകര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ശരിവെച്ച 13 വര്‍ഷം പഴക്കമുള്ള നിയമം ഉപയോഗിച്ച് ബംഗളൂരു പോലീസ് നഗരത്തിലുടനീളമുള്ള വിനോദ കേന്ദ്രങ്ങളില്‍ ഇടപെടല്‍ നടത്തിയിരുന്നു. പല സ്ഥാപനങ്ങള്‍ക്കും പബ്ബുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തത്സമയ സംഗീതം നിര്‍ത്താന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.













Click it and Unblock the Notifications