കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയില്‍ ഭരണഘടനാ ബെഞ്ചിന്റെ തത്സമയ സംപ്രേഷണം ആരംഭിച്ചു; ശിവസേന തര്‍ക്കവും ലിസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ ആദ്യമായി ഭരണഘടനാ ബെഞ്ചിന്റെ നടപടി ക്രമങ്ങള്‍ തത്സമയ സംപ്രേഷണം ചെയ്യാന്‍ തുടങ്ങി. മൂന്ന് കേസുകളാണ് ഇന്നുള്ളത്. രണ്ടാം ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് ശിവസേനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുള്ളത്.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശിവസേനയിലെ ഉദ്ധവ് പക്ഷവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷവും നല്‍കിയ ഹര്‍ജികളിലാണ് വാദം നടക്കുന്നത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള മൂന്ന് ഭരണഘടനാ ബെഞ്ചുകളുടേതാണ് വാദം കേള്‍ക്കാനുള്ളത്.

1

പൊതുപ്രാധാന്യമുള്ള കേസുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് നാലു വര്‍ഷം മുമ്പ് സുപ്രീം കോടതി തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇത് ആദ്യമായിട്ടാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ വിരമിച്ച ദിവസം കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നത്.

വിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവംവിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവം

സാമ്പത്തിക സംവരണ കേസ്, ശിവസേന തര്‍ക്കം, അഖിലേന്ത്യാ ബാര്‍ എക്‌സാമിനേഷന്‍ കേസുകള്‍ എന്നിവയാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഓഗസ്റ്റിലാണ് സുപ്രീം കോടതി ശിവസേനയിലെ തര്‍ക്കം ഭരണഘടനാ ബെഞ്ചിന് വിട്ടത്. എട്ട് നിര്‍ണായക ചോദ്യങ്ങളും ഈ സമയത്ത് കോടതി ഉന്നയിച്ചിരുന്നു.

ഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരംഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരം

ഷിന്‍ഡെയ്ക്കാണോ ഉദ്ധവിനാണോ പാര്‍ട്ടിയില്‍ ആധിപത്യം എന്ന് തെളിയിക്കാനുള്ള പോരാട്ടമാണ്. തുടര്‍ച്ചയായി തിരിച്ചടികള്‍ കിട്ടുന്ന ഉദ്ധവ് പക്ഷത്തിന് ഈ വിധി അനുകൂലമാകേണ്ടത് അനിവാര്യമാണ്.

അയോഗ്യതാ വിഷയം, സ്പീക്കറുടെയും ഗവര്‍ണറുടെയും അധികാരം എന്നിവ ഹര്‍ജികളില്‍ ഉണ്ടെന്നും, ഇതെല്ലാം ഭരണഘടനാ വിഷയങ്ങളാണെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ പത്താം അനുച്ഛേദം കൂറുമാറ്റത്തെ തടയുന്നതാണ്. കൂറുമാറുന്ന അംഗങ്ങള്‍ക്കെതിരെ കടുത്ത നടപടികളും ഈ വകുപ്പിലുണ്ട്.

കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍

English summary
live streaming of constitution bench hearing starts, shiv sena case also in list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X