കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ പ്രദേശം ചൈന കയ്യേറിയെന്ന് ലഡാക് മുൻ എംപി, വാദം നിഷേധിച്ച് കേന്ദ്ര സർക്കാർ

Google Oneindia Malayalam News

Newest First Oldest First
9:52 AM, 31 Oct

വാര്‍ത്ത തെറ്റാണ് എന്ന് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക്
9:52 AM, 31 Oct

പാംഗോഗ് സോ തടാകത്തിന്റെ വടക്കന്‍ കരയിലുളള ഫിംഗര്‍ 2,3 സ്ഥാനങ്ങള്‍ കൈവശപ്പെടുത്തിയതായും മുന്‍ എംപി
9:52 AM, 31 Oct

ഇന്ത്യൻ പ്രദേശം ചൈന കയ്യേറിയെന്ന് ലഡാക് മുൻ എംപി തുപ്‌സ്താന്‍ ചീവാങ്ങ്
10:25 AM, 26 Oct

ഭീഷണി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ തങ്ങള്‍ പൊരുതുമെന്ന് അജിത് ഡോവല്‍
10:25 AM, 26 Oct

ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
10:25 AM, 26 Oct

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, നാവിക സേനാ മേധാവി അഡ്മിറല്‍ കരംഭീര്‍ സിംഗ്, വ്യോമ സേനാ മേധാവി ആര്‍കെഎസ് ഭാദുരിയ എന്നിവര്‍ ചൊവ്വാഴ്ച കമാന്‍ഡര്‍മാരെ അഭിസംബോധന ചെയ്യും
7:59 AM, 21 Oct

അതിശൈത്യ മേഖലയായ ലഡാക്കില്‍ സൈനികനാവശ്യമായ വസ്ത്രം, ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യന്‍ സൈന്യം നല്‍കിയെന്ന് അറിയിച്ചിരുന്നു.
7:59 AM, 21 Oct

കൃത്യമായ പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചാണ് ഇന്ത്യ ഇപ്പോള്‍ സൈനികനെ കൈമാറിയിരിക്കുന്നത്.
7:59 AM, 21 Oct

സൈനികനെ ചൈനീസ് ഭാഷ അറിയാവുന്ന വിദഗ്ദരെ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തിരുന്നു.
7:58 AM, 21 Oct

കോര്‍പ്പറല്‍ റാങ്കിലുള്ള വാങ് യാ എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്‍-ദംചോക്ക് മേഖയില്‍ നിന്നുമാണ് ഇദ്ദേഹം പിടിയിലായത്.
7:58 AM, 21 Oct

നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയതിന് പിന്നാലെ സൈന്യത്തിന്റെ പിടിയിലായ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി.
4:33 PM, 19 Oct

ചാരവൃത്തി ശ്രമം അന്വേഷിക്കും
4:29 PM, 19 Oct

നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹത്തെ ചൈനീസ് സേനയുടെ അരികിലേക്ക് തിരിച്ചയക്കും
4:28 PM, 19 Oct

ലഡാക്കിലെ ചുമാർ-ഡെംചോക്ക് പ്രദേശത്ത് വെച്ചാണ് അതിര്‍ത്തി കടന്ന് എത്തിയ ചൈനീസ് സൈനികന്‍ ഇന്ത്യന്‍ പട്ടാളത്തിന്‍റെ പിടിയിലായെത്
4:28 PM, 19 Oct

ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് സൈനികൻ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായി.
7:44 AM, 17 Oct

ഏഷ്യാ സൊസൈറ്റി ആതിഥേയത്വം വഹിച്ച ഒരു വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
7:44 AM, 17 Oct

അതിർത്തിയിലെ ചൈനീസ് സേനാ സാന്നിധ്യം സുരക്ഷാ ഭീഷണിയാണെന്നും രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങൾക്കിത് ഇടയാക്കിയെന്നും വിദേശകാര്യമന്ത്രി
7:44 AM, 17 Oct

ഗാൽവാന്‍ അതിര്‍ത്തിയിലെ സംഘർഷം ഇന്ത്യ ചൈന ബന്ധത്തെ പിടിച്ചുലച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
9:01 AM, 16 Oct

രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പ്രതികരിക്കാന്‍ ചൈനയ്ക്ക് അവകാശമില്ലെന്ന് ഇന്ത്യ. ലഡാക്കിലെയും ജമ്മുകാശ്മീരിലെയും കേന്ദ്ര ഭരണപ്രദേശങ്ങള്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണ് അത് അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
9:06 AM, 14 Oct

കിഴക്കൻ ലഡാക്കിൽ ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന, ലേ ആസ്ഥാനമായുള്ള 14 കോറിന്റെ മേധാവിയായി മലയാളിയായ ലഫ്. ജനറൽ പി.ജി.കെ. മേനോൻ ചുമതലയേറ്റു.
9:03 AM, 14 Oct

പ്രശ്ന പരിഹാരത്തിനായി ചൈനയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അതിർത്തിയിൽ കൂടുതൽ സേനകളെ വിന്യസിക്കാൻ ഇന്ത്യ
5:20 PM, 13 Oct

പാര്‍ലമെന്റ് സമിതി ഈ മാസം ലഡാക്ക് സന്ദര്‍ശിക്കും. ഈ മാസം 28, 29 തിയ്യതികളിലാണ് സംഘം ലഡാക്കിലെത്തുക.ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം നേരത്തെ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു. ചൗധരിയുടെ നേതൃത്വത്തിലുള്ള പിഎസി അംഗങ്ങളാണ് ലഡാക്കിലെത്തുക എന്നാണ് വിവരം.
9:43 AM, 13 Oct

ചൈനയും പാകിസ്താനും ഇന്ത്യന്‍ അതിര്‍ത്തിയില്‍ തര്‍ക്കങ്ങളുണ്ടാക്കുന്നത് പ്രത്യേക ദൗത്യത്തിന്റെ ഭാഗമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആരോപിച്ചു.
9:41 AM, 13 Oct

ലഡാക്ക് വിഷയത്തില്‍ ഇന്ത്യ-ചൈന കമാന്റര്‍ തല ചര്‍ച്ച 11 മണിക്കൂര്‍ നീണ്ടും. തിങ്കളാഴ്ച രാത്രി 11.30നാണ് ചര്‍ച്ച അവസാനിച്ചത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല.
8:41 AM, 12 Oct

ഇത് ഏഴാം തവണയാണ് കമാന്‍ഡര്‍തല ചര്‍ച്ച നടക്കുന്നത്‌
8:41 AM, 12 Oct

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌ന പരിഹാരത്തിന് ഇന്ന് കമാന്‍ഡര്‍ തലത്തില്‍ വീണ്ടും ചര്‍ച്ച
11:27 PM, 11 Oct

പാങ്കോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള നിരവധി തന്ത്രപ്രധാനമായ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന ചൈനയുടെ ആവശ്യത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നാണ് സൂചന.
11:26 PM, 11 Oct

അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നടക്കുന്ന ഏഴാമത്തെ സൈനികതല ചര്‍ച്ചയാണിത്. തിങ്കളാഴ്ച ഉച്ചയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ ഭാഗത്തെ ചൗഷാലിലാണ് കൂടിക്കാഴ്ച നടക്കുക.
11:26 PM, 11 Oct

അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്നും ചൈനയുടെ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനായിരിക്കും ഇന്ത്യ ശ്രമിക്കുക.
8:54 AM, 11 Oct

ഇന്ത്യ അതിർത്തിയിൽ ചൈന 60,000 സൈനികരെ വിന്യസിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ.ഇന്ത്യ – പസിഫിക് മേഖലയിലെ ചതുർരാഷ്ട്ര സഖ്യത്തിലെ (ക്വാഡ്)വിദേശകാര്യമന്ത്രിമാരുടെ ടോക്കിയോയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്ത പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം
READ MORE

ഒരിടവേളക്ക് ശേഷം ചൈനീസ് സൈന്യം വീണ്ടും അക്രമത്തിന്റെ വഴി സ്വീകരിച്ചിരിക്കുന്നു. ചര്‍ച്ചയിലൂടെ ലഡാക്കില്‍ കൈവന്ന സമാധാന അന്തരീക്ഷം അവര്‍ ലംഘിച്ചു. ആഗസ്റ്റ് 29, 30 രാത്രികളില്‍ അതിര്‍ത്തിയിലേക്ക് ചൈന സൈനിക നീക്കം നടത്തി. പാന്‍ഗോങ് സോ നദിക്കരികിലേക്ക് എത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിവരങ്ങള്‍ അറിയാം...

india china

Live Updates..

English summary
Live updates of Indo-China Stand-off at Galwan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X