• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

സൈനികരെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി; ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകം

ഇന്ത്യ-ചൈന്യ അതിർത്തി സംഘർഷം പരിഹാരമാകാതെ തുടരുന്നു. ചൈനീസ് വെടിവെയ്പ്പിൽ ഒരു കമാന്റിങ്ങ് ഓഫീസർ ഉൾപ്പെട 20 ഇന്ത്യൻ സൈനികർ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ 1975നുശേഷം ഇതാദ്യമായാണ് സൈനികർ കൊല്ലപ്പെടുന്നത്. അതിർത്തിയിലെ പ്രശ്നപരിഹാരത്തിനുളള ശ്രമങ്ങൾ ഇരുരാജ്യങ്ങളും തുടരുകയാണ്. വിശദാംശങ്ങൾ അറിയാം

Live Updates..

Newest First Oldest First
12:58 PM, 7 Jul
പെട്രോള്‍ പോയിന്റ് 14 മുതലുളള 800 മീറ്റര്‍ ഇന്ത്യന്‍ പ്രദേശത്തിനാണ് ചൈന അവകാശം ഉന്നയിക്കുന്നത് എന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായുളള ഇന്ത്യ-ചൈന ചര്‍ച്ചകളുടെ ചില മിനുട്ട്‌സില്‍ നിന്നാണ് ഈ വിവരം ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലില്‍ നടന്ന ബറ്റാലിയന്‍ തല ചര്‍ച്ചകള്‍ക്കിടെയാണ് ചൈന ആദ്യമായി ഈ അവകാശവാദം ഉന്നയിച്ചത്.
12:58 PM, 7 Jul
അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഇന്ത്യയും ചൈനയും പിന്മാറ്റത്തിന് ധാരണയായതോടെ താല്‍ക്കാലിക നിര്‍മ്മിതികള്‍ ചൈന പൊളിച്ച് നീക്കിയിട്ടുണ്ട്. മാത്രമല്ല ഗല്‍വാനില്‍ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിറകോട്ട് പോയിട്ടുമുണ്ട്. ഗാല്‍വാന്‍ താഴ്വരയ്ക്ക് മുകളില്‍ നേരത്തെ മുതല്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്
12:56 PM, 6 Jul
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക് സന്ദർശനത്തിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ചൈനയുടെ പിൻമാറ്റം. ലഡാക്കിൽടെ അദ്ദേഹം ആയിരക്കണക്കിന് സൈനികരെ അഭിസംബോധന ചെയ്തിരുന്നു. ചൈനയെ പ്രതിപാദിക്കാതെ "വിപുലീകരണത്തിന്റെ യുഗം അവസാനിച്ചുവെന്നും വിപുലീകരണ ശക്തികൾ" പരാജയപ്പെടുകയോ പിന്നോട്ട് പോകാൻ നിർബന്ധിതരാകുകയോ ചെയ്തുവെന്നാണ് ചരിത്രം എന്നും മോദി പ്രതികരിച്ചിരുന്നു.
12:56 PM, 6 Jul
ഇന്ത്യ-ചൈന സേനകൾക്ക് ഇടയിൽ ഒരു സുരക്ഷിത അകലം പാലിച്ച് കൊണ്ടാണ് പിൻമാറ്റം. ഗാൽവാനിലെ താത്കാലിക നിർമ്മാണങ്ങളും പൊളിച്ച് നീക്കിയിട്ടുണ്ട്. ചൈനയുടെ പിൻമാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് സൈനിക വൃത്തങ്ങൾ പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണകൾ പാലിക്കാൻ ചൈന തയ്യാറാണോയെന്ന് ഇപ്പോൾ വ്യക്തമാക്കാൻ സാധിക്കില്ല. കാത്തിരുന്നു കാണാമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
12:56 PM, 6 Jul
അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യം പിൻമാറി തുടങ്ങിയതായി റിപ്പോർട്ട്. ഗാൽവാനിലെ പട്രോൾ പോയിന്റ് 14 ൽ നിന്ന് ഒന്നര കിലോമീറ്റർ ചൈന പിന്നോട്ട് പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഇരു സേനകളും തമ്മിൽ നടത്തിയ ചർച്ചകളിലെ ധാരണ പ്രകാരമാണ് നടപടി.
11:04 AM, 6 Jul
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ പൗരന്മാരായ അമേരിക്കക്കാര്‍. കാലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ സാക്രമെന്റോയിലുള്ള 150 ഒാളം ഇന്ത്യക്കാരാണ് ഓണ്‍ലൈനായി കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചത്.
10:46 AM, 5 Jul
കിഴക്കൻ ലഡാക്ക് അതിർത്തിയിലേക്ക് കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് ഇന്ത്യ. യുപിയിൽ നിന്ന് ഒരു ഡിവിഷൻ കൂടി എത്തിയതോടെ അതിർത്തിയിലെ ഇന്ത്യൻ ഭടന്മാരുടെ എണ്ണം 50000 കവിഞ്ഞു,
7:43 PM, 3 Jul
അതിര്‍ത്തി വിപുലീകരണം എന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൈനീസ് എംബസ്സി വക്താവ് ജി റോംഗ്.ചൈന അതിര്‍ത്തി പങ്കിടുന്ന പതിനാല് രാജ്യങ്ങളില്‍ 12 എണ്ണവുമായും ചര്‍ച്ചകളിലൂടെയാണ് അതിര്‍ത്തി വേര്‍തിരിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ സൗഹാര്‍ദപരമായ സഹകരണത്തിനുളള വേദിയാക്കുകയാണ് ചൈന ചെയ്യുന്നത് എന്നും എംബസ്സി വക്താവ് പ്രതികരിച്ചു.
6:47 PM, 3 Jul
ഗാൽവൻ വാലി സംഘർഷത്തിൽ പരിക്കേറ്റ് 76 സൈനികരാണ് ചികിത്സയിൽ കഴിഞ്ഞുവരുന്നത്.
6:46 PM, 3 Jul
ഗാൽവൻ വാലി സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞുവരുന്ന ഇന്ത്യൻ സൈനികരെ നേരിട്ടെത്തി സന്ദർശിച്ചു.
5:57 PM, 3 Jul
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദര്‍ശനത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സന്ദര്‍ശനം നമ്മുടെ ധീരരായ സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
5:55 PM, 3 Jul
നമ്മുടെ രാജ്യം ഒരിക്കലും തലകുനിക്കില്ല. ഒരു ലോകശക്തിക്ക് മുന്നിലും തലകുനിക്കില്ല. നിങ്ങളേയും നിങ്ങളെ പോലുള്ള ധീരര്‍ക്ക് ജന്മം നല്‍കിയ നിങ്ങളുടെ അമ്മമാരേയും ഞാന്‍ ആദരിക്കുന്നു. എല്ലം ഉടന്‍ ശരിയാവുമെന്ന് പ്രതീക്ഷിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി
5:51 PM, 3 Jul
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പിന്നില്‍ നാമെല്ലാവരും അണിനിരക്കണമെന്ന് ഡിഎംകെ നേതാവ് കലാനിധി വീരസ്വാമി. വിഷയത്തില്‍ ഡിഎംകെ പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
3:14 PM, 3 Jul
ഇന്ത്യൻ സായുധ സേന ലോകത്തിലെ മറ്റെല്ലാവരെക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്. യുദ്ധമോ സമാധാനമോ എന്തുസാഹചര്യം ആയാലും സൈനികരുടെ പ്രവർത്തനങ്ങൾ എന്താണെന്ന് ലോകം കണ്ടു കഴിഞ്ഞു. സമാധാനം കൊണ്ട് വരാന്‍ ധീരതയാണ് നമ്മുക്ക് ആവശ്യം. ദുർബലരായവർക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
3:00 PM, 3 Jul
പ്രധാനമന്ത്രിയുടെ പ്രസംഗം
2:59 PM, 3 Jul
ഗല്‍വാനില്‍ വീരമൃത്യൂ വരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് പ്രധാനമന്ത്രി തുടങ്ങിയത്. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ്. സമാധാനം കൊണ്ട് വരാന്‍ ധീരതയാണ് നമ്മുക്ക് ആവശ്യം. ദുർബലരായവർക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
2:43 PM, 3 Jul
ഓടക്കുഴൽ വായിക്കുന്ന കൃഷ്ണനേയും സുദർശന ചക്രമേന്തിയ കൃഷ്ണനേയും ഒരേസമയം ആരാധിക്കുന്നവരാണ് നാമെന്നും നരേന്ദ്ര മോദി
2:43 PM, 3 Jul
ദുർബലരായവർക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാനാവില്ലെന്ന് പ്രധാനമന്ത്രി. ഒറ്റക്കെട്ടായ സ്വയം പര്യാപ്ത ഇന്ത്യ സാക്ഷാത്കരിക്കും
2:40 PM, 3 Jul
സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ലോകം കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു
2:38 PM, 3 Jul
ജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതം. വലിയ വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നു. നിങ്ങളുടെ ധൈര്യം രാജ്യത്തിനാകെ പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
2:37 PM, 3 Jul
ശത്രുക്കളുടെ കുടില ശ്രമങ്ങളൊന്നും വിജയിക്കില്ല. ഇന്ത്യ ശക്തിയില്‍ നിന്നും ശക്തിയിലേക്ക് കുതിക്കുകയാണ്.
2:31 PM, 3 Jul
ഗല്‍വാനില്‍ വീരമൃത്യൂ വരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകം സമാധാനം കൊണ്ട് വരാന്‍ ധീരതയാണ് ആവശ്യം
2:30 PM, 3 Jul
ഭാരത് മാതാവിന്റെ സുരക്ഷക്ക് വേണ്ടി എന്നും സൈനികര്‍ക്കൊപ്പമുണ്ടാവും. സൈനികരുടെ ധൈര്യം മലനിരകളേക്കാള്‍ ഉയരത്തില്‍. ധീര സൈനികരെ രാജ്യം നമിക്കുന്നുവെന്നും പ്രധാനമന്ത്രി
2:28 PM, 3 Jul
ഇന്ത്യ സൈനിക ശക്തികൂട്ടുന്നത് ലോകന്മക്ക് വേണ്ടിയെന്നും പ്രധാനമന്ത്രി.
2:27 PM, 3 Jul
ഇന്ത്യ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി
1:29 PM, 3 Jul
പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനത്തില്‍ പ്രതികരിച്ച് ചൈന. സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നായിരുന്നു ചൈനയുടെ ആദ്യ പ്രതികരണം
1:25 PM, 3 Jul
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേ, ലഡാക്ക് സന്ദര്‍ശനം പ്രധാനപ്പെട്ടതാണെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി. ഇത് സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ ഏറ്റവും മികച്ച സന്ദേശമാണെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
1:15 PM, 3 Jul
നമ്മള്‍ എല്ലാം ഇവിടെ ഉല്‍പ്പാദിപ്പിക്കും. ഇന്ത്യ 71000 കോടിയുടെ ഊര്‍ജ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നതില്‍ 21000 കോടിയുടേത് ചൈനയില്‍ നിന്നായിരുന്നുവെന്നും ആര്‍ കെ സിങ് വ്യക്തമാക്കി
1:12 PM, 3 Jul
ചൈനയില്‍ നിന്നും ഊര്‍ജ്ജ ഉപകരങ്ങള്‍ ഇറക്കുമതി അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി ആര്‍കെ സിങ്
1:09 PM, 3 Jul
മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇന്ന് വൈകിട്ടാണ് യോഗം.
READ MORE

india china

English summary
Live updates of Indo-China Stand-off at Galwan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more