ലിവ് ഇന്‍ റിലേഷന്‍ പാപമല്ല: സുപ്രീം കോടതി
ദില്ലി: ലിവ് ഇന്‍ റിലേഷന്‍ എന്ന് കേള്‍ക്കുമ്പഴേ സദാചാരവാദികളും അല്ലാത്തവരുമടക്കമുള്ള സമൂഹം ഒരല്‍പം ചുളിഞ്ഞ മുഖത്തോടെയാണ് നോക്കാറുള്ളത്. കല്യാണം കഴിക്കാതെ കൂടെ താമസിക്കുകയോ, എന്താണിത് എന്ന മട്ടാണ്. എന്നാല്‍ ലിവ് ഇന്‍ റിലേഷന്‍ പാപമല്ലെന്നും ഒരു കുറ്റമല്ലെന്നുമാണ് സുപ്രീം കോടതി തന്നെ പറയുന്നത്. ഇങ്ങനെ താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി നിയമനിര്‍മാണം നടത്താനും പരമോന്നത കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമപരമായി അംഗീകാരമില്ലാത്തത് കൊണ്ടുതന്നെ ഇത്തരം ബന്ധങ്ങളില്‍ ആശങ്ക വളരെ കൂടുതലാണ്. ഇത്തരം ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ കാര്യത്തിലും ഇത് കാണാം. ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകള്‍ക്കും വിവാഹബന്ധങ്ങളിലേത് പോലെ സംരക്ഷണം നല്‍കാനുള്ള നിയമങ്ങളാണ് വേണ്ടത്. ഇവര്‍ക്കെതിരായ അക്രമങ്ങളും ഗാര്‍ഹിക പീഡനത്തിന് കീഴില്‍ വരണം.

പാര്‍ലമെന്റ് ഇക്കാര്യം ഗൗരവമായി എടുക്കണം. പുതിയ നിയമം നിര്‍മിക്കുകയോ ഉള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയോ ചെയ്യണം. എങ്കില്‍ മാത്രമേ ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകള്‍ക്കും, ജനിക്കുന്ന കുട്ടികള്‍ക്കും ആവശ്യമായ സംരക്ഷണം ലഭിക്കുകയുള്ളൂ. സമൂഹം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഇത്തരം ബന്ധങ്ങള്‍ ഒരു പാപമോ കുറ്റമോ അല്ല.
വിവാഹം ചെയ്യണോ വേണ്ടയോ എന്ന തീരുമാനം അങ്ങേയറ്റം വ്യക്തിപരമാണ് എന്നും പരമോന്നത കോടതി പറഞ്ഞു. എന്ന് കരുതി വിവാഹ പൂര്‍വ്വ ലൈംഗികബന്ധത്തെ കോടതി പ്രോത്സാഹിപ്പിക്കുന്നില്ല. ലിവ് ഇന്‍ റിലേഷന്‍ പിരിഞ്ഞ ശേഷം ജീവനാംശം ആവശ്യപ്പെട്ട് ഒരു യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് യുവതിയുടെ അപേക്ഷ സ്വീകരിച്ചു.












Click it and Unblock the Notifications