കോവിഡ് കാലത്ത് കരൾ രോഗം വർധിക്കുന്നു; മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ
ചെന്നൈ; കോവിഡ് പ്രതിസന്ധിയിൽ കരോൾ രോ ഗം വർധിച്ചതായി ഡോക്ടർമാർ. തമിഴ്നാട്ടിലെ തിരുച്ചിയിലെ മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്ക്ഡൗൺ സമയത്തെ ചലനക്കുറവുകൾ കരൾ സംബന്ധമായ അസുഖങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കി എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഫാറ്റി ലിവർ രോഗം സ്ഥിരീകരിച്ചതിൽ 40 ശതമാനം ആളുകളും മദ്യം കഴിക്കാത്തവർ ആയിരുന്നെന്നും ഡോക്ടർമാർ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു.
ഒരു ദശാബ്ദം മുമ്പ് നമ്മൾ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കേസുകൾ കണ്ടിരുന്നില്ല എന്നും. എന്നാൽ ഇപ്പോൾ വരുന്ന പത്ത് ഫാറ്റി ലിവർ കേസുകളിൽ 4,5 കേസുകൾ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ കേസുകൾ ആണെന്നും എം.ജി.എം.ജി.എച്ച് മെഡിക്കൽ ഗ്യാസ്‌ട്രോഎൻററോളജി വിഭാഗത്തിലെ ഡോ.എം മലർവിഴി പറഞ്ഞു. കോവിഡ് തുടങ്ങിയതിന് ശേഷമാണ് ഇത്തരം കേസുകൾ വർധിച്ചത്. ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കാരണമാണ് ഇത്തരം കേസുകൾ വർധിക്കുന്നതെന്നും മലർവിഴി പറഞ്ഞു.

ഇന്ന് എല്ലാ കുടുംബത്തിലും ഏതാണ്ട് ഒരാൾക്കെങ്കിലും ഫാറ്റി ലിവർ ബാധിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ എന്നിവ പോലെ ഫാറ്റി ലിവറും ഇപ്പോൾ സാധാരണമായി മാറിയിരിക്കുന്നു എന്ന് ഗ്ലെനീഗിൾസ് ഗ്ലോബൽ ഹെൽത്ത് സിറ്റിയിലെ ഹെപ്പറ്റോളജി ഡയറക്ടർ ഡോ. ജോയ് വർഗീസ് പറഞ്ഞു. ഫാറ്റി ലിവർ നേരത്തേ കണ്ടുപിടിച്ചാൽ പൂർണമായും സുഖപ്പെടുത്താൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷെ കരൾ രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കില്ല എന്നത് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ആന്റി ഓക്‌സിഡന്റുകളുടെയും മൈക്രോ ന്യൂട്രിയന്റിന്റെയും അസന്തുലിതാവസ്ഥയാണ് ഈ രോഗത്തിന് കാരണം. മുടിക്കും ചർമ്മത്തിനും ഒക്കെയായി ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നതും കൗമാരക്കാരെ കരൾ രോഗത്തിലേക്ക് നയിക്കുമെന്നും ഇവർ പറയുന്നു.
അതേ സമയം കോവിഡ് ബാധിച്ച ചിലരിലും കരൾ രോ ഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുഖം പ്രാപിച്ച് രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം കോവിഡ് -19 രോഗികളിൽ വിശദീകരിക്കാനാകാത്ത കരൾ രോഗത്തിന്റെ ചില കേസുകൾ ഞങ്ങൾ കണ്ടതായി അപ്പോളോ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.എസ്.എൻ.കെ.ചന്ദുരൻ പറഞ്ഞു. കോവിഡ് ശ്വസനവ്യവസ്ഥയെ മാത്രമല്ല കരളിനെയും ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫാറ്റി ലിവർ റിവേഴ്‌സ് ചെയ്യാൻ ജീവിതശൈലി മാറ്റണമെന്നാണ് ഡോക്ടർമാർ നൽകുന്ന ഉപദേശം. നേരത്തെ രോഗനിർണയം നടത്തിയാൽ ഇത് പൂർണ്ണമായും മാറ്റാനാകും എന്നും ഇവർ പറയുന്നു.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications