കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായി എല്‍ജെഡി? വെല്ലുവിളിയാവുക പി ജയരാജന്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുന്നണി പ്രവേശനം സാധ്യമായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലോക് താന്ത്രിക് ജനതാദളില്‍ ആഭ്യന്തര കലഹം രൂക്ഷം. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കമ്മറ്റികള്‍ ഉയര്‍ത്തുന്നത്.

<strong>ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, കുമ്മനത്തിന്‍റെ മടങ്ങിവരവ് ആഘോഷമാക്കി ട്രോളന്‍മാരും</strong>ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല, കുമ്മനത്തിന്‍റെ മടങ്ങിവരവ് ആഘോഷമാക്കി ട്രോളന്‍മാരും

മുന്നണിമാറ്റത്തിന് എതിര്‍ത്ത് നിന്നിരുന്ന കോഴിക്കോട് ജില്ലാ കമ്മറ്റിയെ വടകര സീറ്റ് ഉറപ്പ് നല്‍കിയായിരുന്നു സംസ്ഥാന നേതൃത്വം ഒപ്പം നിര്‍‌ത്തിയത്. എന്നാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ എല്‍ജെഡിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് വടകരയിലും കോഴിക്കോടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുകയാണ് ജില്ലാ കമ്മറ്റി.. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

മനയത്ത് ചന്ദ്രന്‍

മനയത്ത് ചന്ദ്രന്‍

ഇടതുമുന്നയില്‍ സീറ്റ് നേടിയെടുക്കാന്‍ കഴിയാത്തത് നേതൃത്വത്തിന്‍റെ കഴിവുകേടാണെന്നാണ് എല്‍ജെഡി ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സംസ്ഥാനത്ത് പാര്‍ട്ടിക്കി ഏറ്റവും സ്വാധിനമുള്ള കോഴിക്കോട് ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വന്നത് പാര്‍ട്ടിയില്‍ കലഹം രൂക്ഷമായിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ്.

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

ശനിയാഴ്ച്ച ചേര്‍ന്ന ജില്ലാക്കമ്മറ്റിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടന്നത്. പ്രവര്‍ത്തകരുടെ വികാരം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. പ്രവര്‍ത്തകരെ കാര്യങ്ങള്‍ ഏതുരീതിയില്‍ ബോധ്യപ്പെടുത്തണം എന്നറിയാതെ കുഴങ്ങുകയാണ് പാര്‍ട്ടി.

തിരിച്ചു വരുമ്പോള്‍

തിരിച്ചു വരുമ്പോള്‍

ഇടതുമുന്നണിയിലേക്ക് തിരിച്ചു വരുമ്പോള്‍ വടകര സീറ്റില്‍ മത്സരിക്കുമെന്ന് ജില്ലാകമ്മിറ്റിയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. വടകരയില്ലെങ്കില്‍ കോഴിക്കോടെങ്കിലും പാര്‍ട്ടിക്ക് ലഭിക്കേണ്ടതായിരുന്നു എന്നാല്‍ ഇത് രണ്ടുമുണ്ടായില്ല.

വടകരയിലും കോഴിക്കോടും

വടകരയിലും കോഴിക്കോടും

വടകരയിലും കോഴിക്കോടും മനസാക്ഷി വോട്ടുചെയ്യണം അല്ലെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജില്ലാക്കമ്മറ്റിയില്‍ ഉയര്‍ന്നത്. കടുത്ത തീരുമാനങ്ങളിലേക്ക് എല്‍ജെഡി പോയാല്‍ വടകരയില്‍ അത് ഇടതുമുന്നണിക്ക് കടുത്ത തിരിച്ചടിയാവും.

പി ജയരാജനിലൂടെ

പി ജയരാജനിലൂടെ

പി ജയരാജനിലൂടെ വടകര സീറ്റ് തിരിച്ചുപിടിക്കാന‍് ഒരുങ്ങുന്ന സിപിഎമ്മിന് മണ്ഡലത്തിലെ ഓരോ വോട്ടും നിര്‍ണ്ണായകമാണ്. ആര്‍എംപി ഉയര്‍ത്തുന്ന വെല്ലുവിളികെ മുന്നണിയിലേക്ക് എത്തിയ എല്‍ജെഡിയുടെ വോട്ടുകള്‍കൊണ്ട് മറികടക്കാമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്ക്കൂട്ടല്‍.

എല്‍ജെഡി ജില്ലാ ഘടകം

എല്‍ജെഡി ജില്ലാ ഘടകം

മനസാക്ഷി വോട്ട്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി അത്തരത്തിലുള്ള ഏതെങ്കിലുമൊരു തീരുമാനത്തിലേക്ക് എല്‍ജെഡി ജില്ലാ ഘടകം പോയാല്‍ ജയരാജന്‍റെ വിജയസാധ്യതകള്‍ക്ക് തന്നെ അത് കടുത്ത വെല്ലുവിളിയുയര്‍ത്തും. സംസ്ഥാനത്ത് തന്നെ
എല്‍ജെഡിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വടകര.

പാലക്കാട് തോല്‍വി

പാലക്കാട് തോല്‍വി

പാലക്കാട് വീരേന്ദ്രകുമാറിന് നേരിടേണ്ടി വന്ന തോല്‍വിയും, തോല്‍വി പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിലെ പ്രതിഷേധവുമാണ് യുഡിഎഫ് വിടുന്നതിലേക്ക് നയിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിലെ പ്രബല വിഭാഗം പറയുന്നത്.

യുഡിഎഫുമായി സഹകരിക്കുന്നവര്‍

യുഡിഎഫുമായി സഹകരിക്കുന്നവര്‍

എന്നാല്‍ നേതൃത്വത്തില്‍ ചിലരുടെ വ്യക്തിതാല്‍പര്യം മാത്രമാണ് ഇതിന് പിന്നിലെന്ന വിമര്‍ശനമവുമുണ്ട്. ഇടത് മുന്നണിയുടെ ഭാഗമായെങ്കില്‍ യുഡിഎഫുമായി സഹകരിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും എല്‍ജെഡിയിലുണ്ട്.

പ്രതിക്കൂട്ടില്‍

പ്രതിക്കൂട്ടില്‍

മുന്നണിവിടുമ്പോള്‍ കൂടെ വരാതിരുന്നു ചെറിയൊരു വിഭാഗം ഇപ്പോഴും യുഡിഎഫിലുണ്ട്. സീറ്റ് നേടിയെടുക്കാന്‍ കഴിയാത്തതില്‍ എല്‍ജെഡി നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള പ്രചരണമാണ് യുഡിഎഫുമായി സഹകരിക്കുന്നവര്‍ നടത്തുന്നത്.

2009 ല്‍

2009 ല്‍

2009 ല്‍ കോഴിക്കോട് സീറ്റ് പാര്‍ട്ടിയില്‍ നിന്ന് സിപിഎം പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിരേന്ദ്രകുമാറിന്‍റെ നേതൃത്വത്തില്‍ ജനതാ ദളിലെ ഒരു വിഭാഗം ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ ചേക്കേറിയത്. 2014 ല്‍ പാലക്കാട് സീറ്റില്‍ യുഡിഎഫ് സ്ഥനാര്‍ത്ഥിയായി വിരേന്ദ്ര കുമാര്‍ മത്സരിച്ചെങ്കിലും സിപിഎമ്മിലെ ​എംബി രാജേഷിനോട് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

ചർച്ചകൾ തുടങ്ങിയതു മുതൽ

ചർച്ചകൾ തുടങ്ങിയതു മുതൽ

ലോക്സഭാ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ വടകരയോ കോഴിക്കോടോ കിട്ടണമെന്ന ആവശ്യം ലോക് താന്ത്രിക് ദള്‍ ഇടതുമുന്നണിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങിയതു മുതൽ വടകരയോ കോഴിക്കോടോ വേണമെന്ന നിലപാടും പാർട്ടി കൈകൊണ്ടിരുന്നു.

സംസ്ഥാന കമ്മിറ്റി തീരുമാനം

സംസ്ഥാന കമ്മിറ്റി തീരുമാനം

വടകര സീറ്റെങ്കിലും വാങ്ങിയെടുക്കണമെന്ന് കഴിഞ്ഞയാഴ്ച്ച ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ മതിയായ ചർച്ച നടത്താതെ, സിപിഎം തന്നെ സ്ഥാനാർത്ഥിയെ നിർണയിച്ചതിൽ കടുത്ത അമര്‍ഷമാണ് എല്‍ജെഡിയിലുള്ളത്.

ദേശീയ പാര്‍ട്ടി അംഗീകാരത്തിന്​

ദേശീയ പാര്‍ട്ടി അംഗീകാരത്തിന്​

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ദേശീയ പാര്‍ട്ടി അംഗീകാരത്തിന്​ പരമാവധി സീറ്റിൽ മത്സരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യം സിപിഎം ഇടതുമുന്നണി യോഗത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു​ മനസ്സിലാക്കാന്‍ പ്രവര്‍ത്തകര്‍ തയാറാവാത്തതാണ് വിനയാവുന്നതെന്നാണ് എല്‍ജെഡി നേതാക്കള്‍ വ്യക്തമാക്കുന്നത്.

English summary
ljd kozhidkode committie against shreyams kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X