Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് പിന്തുണ അല്ലെങ്കില്‍ ഡിവോഴ്‌സ്!

പട്ന: ഒന്നുകില്‍ ബി ജെ പിക്ക് പറഞ്ഞപോലെ പിന്തുണ നല്‍കുക. അല്ലെങ്കില്‍ വിവാഹ മോചനത്തിന് ഒരുങ്ങിക്കൊള്ളുക - ബിഹാറിലെ എല്‍ ജെ പി സ്ഥാനാര്‍ഥി വീണ ദേവിയാണ് ഭര്‍ത്താവും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ സൂരജ്ബാന്‍ സിംഗിന് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ദേശീയ തലത്തില്‍ തന്നെ വിവിധ പാര്‍ട്ടി നേതാക്കള്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലും വീണ ദേവിയുടെ രസകരമായ ഈ ഭീഷണി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു.

കൊലപാതക കുറ്റത്തില്‍ പങ്ക് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് എല്‍ ജെ പി നേതാവ് സൂരജ്ബാന്‍ സിംഗിന് ഇത്തവണ മത്സരിക്കാന്‍ പറ്റാതെ വന്നത്. പകരം ഭാര്യ വീണ ദേവിയെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യത്തിലാണ്. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി കാലുമാറിയാല്‍ വിവരം അറിയും എന്നാണ് വീണ ദേവി സിംഗിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

bjp

രാജ്യത്തെങ്ങും നരേന്ദ്ര മോദി തരംഗമാണ്. ബി ജെ പിയുമായി സഖ്യത്തിലാകണമെന്ന് ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എല്‍ ജെ പി - ബി ജെ പി സഖ്യം നടന്നില്ലെങ്കില്‍ ഞാന്‍ വിവാഹമോചനം തേടുമെന്നും ബി ജെ പിയില്‍ ചേരുമെന്നും പറഞ്ഞു - വീണ ദേവി പറയുന്നു.

ബിഹാറില്‍ ബി ജ പിയുടെ മുഖ്യശത്രുവായ നിതീഷ് കുമാറിന്റെ ജനതാളിന് പക്ഷേ ഇതൊന്നും അത്ര പിടിക്കുന്നില്ല. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. ഇതും ഇതിനപ്പുറവും കേള്‍ക്കേണ്ടിവരും. ഒരു ഭാര്യ ഭര്‍ത്താവിനോട് ഇങ്ങനെയൊക്കെ പറയുക എന്ന് വെച്ചാല്‍ അതൊരു തമാശയാണ് - ജെ ഡി യുന നേതാക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+