കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ എല്‍ജെപി; ബിഹാര്‍ എന്‍ഡിഎ പിളര്‍പ്പിന്‍റെ വക്കില്‍

Google Oneindia Malayalam News

പാട്ന: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങു ബിഹാര്‍ എന്‍ഡിഎയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് എന്‍ഡിഎയുടെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ മുന്നണിക്ക് അകത്ത് ഏകാഭിപ്രായമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ അംഗീകരിക്കാന‍് കഴിയില്ലെന്നാണ് മറ്റൊരു പ്രധാന കക്ഷിയായ എല്‍ജെപിയുടെ നിലപാട്. ഇക്കാര്യം അവര്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ബീഹാര്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് എല്‍ജെപി പുറത്തുപോവാനുള്ള സാധ്യതകള്‍ക്കാണ് ഇപ്പോള്‍ വഴിതെളിയുന്നത്.

ചിരാഗ് പാസ്വാനെ

ചിരാഗ് പാസ്വാനെ

നിതീഷ് കുമാറിന് പ്രായമായെന്നും യുവനേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമാണ് എല്‍ജെപിയുടെ ആവശ്യം. ദേശീയ അധ്യക്ഷന്‍ ചിരാഗ് പാസ്വാനെയാണ് എല്‍ജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ നിയമസഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രം ഉള്ള എല്‍ജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ എന്നാണ് ജെഡിയുവിന്‍റെ ചോദ്യം.

ബിജെപിയും രംഗത്ത്

ബിജെപിയും രംഗത്ത്


നിതീഷ് കുമാറിനെതിരെയുള്ള എല്‍ജെപിയുടെ നീക്കങ്ങളെ പരസ്യമായി തള്ളി ബിജെപിയും രംഗത്ത് എത്തിയതോടെ പാസ്വാന്‍റെ പാര്‍ട്ടി മുന്നണിക്ക് പുറത്തേക്കാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിതീഷ് കുമാറിനെ തന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്നാണ് ബിജെപി നേത‍ൃത്വം വ്യക്തമാക്കിയത്.

ഒന്നും ചെയ്യാന്‍ കഴിയില്ല

ഒന്നും ചെയ്യാന്‍ കഴിയില്ല

എല്‍ജെപി ഇല്ലാതെ പോലും സംസ്ഥാനത്ത് ബിജെപിയും ജെഡിയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്ന കാര്യം അവര്‍ ഓര്‍ക്കണമെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് സഞ്ജയ് പാസ്വാന്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് രാഷ്ട്രീയത്തില്‍ തനിച്ച് നിന്നാല്‍ എല്‍ജെപിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അവരുടേത് സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബിജെപി ആഗ്രഹിക്കുന്നത്

ബിജെപി ആഗ്രഹിക്കുന്നത്

എൽജെപിയുമായി സഖ്യത്തിൽ തന്നെ ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാല്‍ ബിജെപി പ്രവർത്തകരുടെ അവകാശങ്ങളും താല്‍പര്യങ്ങളും മറികടന്നുള്ള ഒരു നിലപാടിലേക്ക് പോകാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും സഞ്ജയ് പാസ്വാൻ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം


കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽജെപി പ്രസിഡന്റ് ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസങ്ങളില്‍ തുടർച്ചയായ ട്വീറ്റുകൾ ചെയ്തിരുന്നു. ഇതിനെതിരേയും ബിജെപി നേതാവ് രംഗത്തെത്തി. ഇക്കാര്യത്തില്‍ അതുമായി ബന്ധപ്പെട്ടവരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്, അവര്‍ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ബാധ്യത

സാമ്പത്തിക ബാധ്യത

കൊറോണ വൈറസ് ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ആളുകൾക്ക് അപകടം വരാനുള്ള സാധ്യത തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണമെന്നും പോളിംഗ് ശതമാനം വളരെ കുറവായിരിക്കുമെന്നും ചിരാഗ് അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയരുന്നു.

മുന്നണി മാറ്റമോ?

മുന്നണി മാറ്റമോ?

ഇതിന് പിന്നാലെയാണ് എല്‍ജെപിക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവ് രംഗത്ത് വന്നത്. ഇതോടെ സഖ്യത്തില്‍ എല്‍ജെപി പുറത്തേക്ക് പോവുമോയെന്ന കാര്യമാണ് ബിഹാര്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സാഹചര്യത്തില്‍ മുന്നണി മാറ്റമോ? അതല്ലെങ്കില്‍ തനിച്ച് മത്സരിക്കാനോ മടിയിലെന്ന സൂചനയാണ് എല്‍ജെപി നേതൃത്വം നല്‍കുന്നത്.

തനിച്ച് മത്സരിക്കാന്‍

തനിച്ച് മത്സരിക്കാന്‍


സംസ്ഥാനത്തെ 94 നിയമസഭാ മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കാന്‍ തയ്യാറാണെന്നാണ് ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് തനിച്ച് മത്സരിക്കാന്‍ ശേഷിയുള്ള 94 മണ്ഡലങ്ങളുടെ പട്ടിക പാര്‍ലമെന്‍റരി ബോര്‍ഡ് പ്രസിഡന്‍റ് രാജു തിവാരി യോഗത്തില്‍ അവതരിപ്പിച്ചു. ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയും കൈമാറിയിട്ടുണ്ട്.

94 മണ്ഡലങ്ങളില്‍

94 മണ്ഡലങ്ങളില്‍

ഈ 94 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. ശേഷിക്കുന്ന 149 സീറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്നും രാജു തിവാരി അറിയിച്ചു. ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ നേരില്‍ കണ്ടാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പൂര്‍ണ്ണ പിന്തുണ

പൂര്‍ണ്ണ പിന്തുണ

ചിരാഗ് പാസ്വാന്‍റെ നീക്കങ്ങള്‍ക്ക് രാം വിലാസ് പാസ്വാന്‍റെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. പാർട്ടിയുടെ എന്ത് വിധത്തിലുള്ള തീരുമാനങ്ങളും എടുക്കാൻ തന്റെ മകനും പാർട്ടിയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ ചിരാഗ് പാസ്വാന് അധികാരമുണ്ടെന്ന് വ്യക്തമാക്കി എൽ‌ജെ‌പിയുടെ സ്ഥാപകനും രക്ഷാധികാരിയുമായ റാം വിലാസ് പാസ്വാൻ വ്യാഴാഴ്ച രംഗത്ത് എത്തിയിരുന്നു. ഏത് തീരുമാനങ്ങളിലും ചിരാഗിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

 കോണ്‍ഗ്രസ് ശ്രമം

കോണ്‍ഗ്രസ് ശ്രമം

ഇതിനിടയില്‍ തന്നെ ബിജെപി സഖ്യത്തില്‍ നിന്ന് എല്‍ജെപിയെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. എന്‍ഡിഎ സഖ്യത്തിലെ ചില കക്ഷികള്‍ അവിടെ സന്തുഷ്ടരല്ലെന്നും ഇവര്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കണമെന്നുമാണ് എല്‍ജെപിയെ ലക്ഷ്യം വെച്ച് രാജ്യസഭാ എം‌പി അഖിലേഷ് പ്രസാദ് സിംഗ് സൂചിപ്പിച്ചത്.

 ജോസ് എല്‍ഡിഎഫിലേക്ക് പോവുമ്പോള്‍ അണികള്‍ യുഡിഎഫിലേക്ക് എത്തും; സിപിഎം സ്വപ്നം വെറുതെ; പിസി ജോര്‍ജ്ജ് ജോസ് എല്‍ഡിഎഫിലേക്ക് പോവുമ്പോള്‍ അണികള്‍ യുഡിഎഫിലേക്ക് എത്തും; സിപിഎം സ്വപ്നം വെറുതെ; പിസി ജോര്‍ജ്ജ്

English summary
LJP may leave NDA; will they join hands with congress in Bihar?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X